കേരള കർഷകസംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പ്രളയകെടുതിയിൽ കേരള സർക്കാർ സ്വീകരിക്കുന്ന നയങ്ങളോട് നിഷേധാത്മക നിലപാടുള്ള കേന്ദ്ര സർക്കാരിനെതിരെ കേരള കർഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ആൽത്തറ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.കെ. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. എം.ബി. രാജു, കെ.കെ. ഹരിദാസ്, കെ.ജെ. ജോൺസൺ, പി.എം. സുധൻ, എം.അനിൽകുമാർ, എം.ടി.വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. പൂമംഗലത്ത് കർഷക സംഘം പൂമംഗലംഷേധ

കണ്ഠേശ്വരം ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ശബരിമല നാമജപ ഘോഷയാത്ര നടത്തി

ഇരിങ്ങാലക്കുട : ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കണ്ഠേശ്വരം ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ശബരിമല നാമജപ ഘോഷയാത്ര നടത്തി. കണ്ഠേശ്വരം ശിവക്ഷേത്രത്തിൽ നിന്നാരംഭിച്ച നാമജപ ഘോഷയാത്ര ശിവക്ഷേത്ര സമിതി പ്രസിഡന്റ് നളിൻ ബാബു ഉദ്‌ഘാടനം ചെയ്തു. ആൽത്തറയിൽ അവസാനിച്ച നാമജപ ഘോഷയാത്രയിൽ വി സായിറാം സംസാരിച്ചു. സ്ത്രീകളടക്കം ഘോഷയാത്രയിൽ ആയിരത്തോളം പേർ പങ്കെടുത്തു.

മുകുന്ദപുരം താലൂക്ക്തല ലൈബ്രറി ബാലോത്സവം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക്തല ലൈബ്രറി ബാലോത്സവം ഇരിങ്ങാലക്കുട മഹാത്മാ ലൈബ്രറിയിൽ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സുരേഷ് പി കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ബാലോത്സവം ഞായറാഴ്ച സമാപിക്കും.

വാദ്യകലാകാരൻ ചികിത്സാസഹായം തേടുന്നു

പുല്ലൂർ : പുല്ലൂർ വാദ്യകലാകേന്ദ്രത്തിലെ കുറുംകുഴൽ കലാകാരൻ പുല്ലൂർ കളരിക്കൽ സുരേന്ദ്രൻ മകൻ സുമേഷ് ബ്ലഡ് ക്യാൻസർ ബാധിച്ച് തിരുവനന്തപുരം ആർ സി സി യിൽ ചികിത്സയിലാണ്. ആറുമാസത്തോളം തുടർ ചീകിത്സ വേണ്ടിവരും. കുറുംകുഴൽ രംഗത്ത് കീഴൂട്ട് നന്ദനന്റെ ശിഷ്യനായ സുമേഷ് കളമെഴുത്ത്- തോറ്റംപാട്ട് രംഗത്തും പ്രവർത്തിച്ചുവരുന്നു. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളടങ്ങുന്നതുമാണ് സുമേഷിന്റെ കുടുംബം. പുല്ലൂർ സഹകരണബാങ്കിൽ ജില്ല പഞ്ചായത്തംഗം ടി ജി ശങ്കരനാരായണൻ രക്ഷാധികാരിയായി, കൺവീനർ ബിജു

ഡോക്ടർ പടി വെസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷൻ സി സി ടി വി ക്യാമറ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഡോക്ടർ പടി വെസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷൻ സ്ഥാപിച്ച 6 സി സി ടി വി ക്യാമറകളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ് നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. മേനോൻ രവി, സെക്രട്ടറി അനിൽ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ്‌ മേനോൻ എന്നിവർ സംസാരിച്ചു.

സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി പടിയൂരിൽ യാഥാർഥ്യമാകുന്നു – നവംബർ 1 മുതൽ അപേക്ഷിക്കാം

പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തിലെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി ഉപഭോക്താക്കള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ വാട്ടര്‍ അതോററ്റി അപേക്ഷകള്‍ നല്‍കും. നിലവില്‍ 1500 കണക്ഷനുകളാണ് പടിയൂരിലുള്ളത്. പുതിയ പദ്ധതിയിലൂടെ മൂവയിരത്തോളം പുതിയ കണക്ഷനുകള്‍കൂടി വരുമെന്നാണ് കണക്കുകൂട്ടല്‍. അപേക്ഷയും അനുബന്ധരേഖകളും സമര്‍പ്പിക്കുന്നതിനനുസരിച്ചുള്ള മുന്‍ഗണനാ ക്രമത്തില്‍ പൈപ്പുലൈന്‍ സ്ഥാപിച്ചിരിക്കുന്ന എല്ലാ സ്ഥലത്തും കണക്ഷന്‍ നല്‍കാനും തീരുമാനിച്ചു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എടതിരിഞ്ഞിയില്‍ പോസ്റ്റാഫീസിനു സമീപമുള്ള ടാങ്കിന്

സി പി ഐ കാൽനട ജാഥ പര്യടനം ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടരുന്നു

ഇരിങ്ങാലക്കുട : മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്ക്യവുമായി ഒക്ടോബർ 11 മുതൽ 14 വരെ സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണിയുടെ നേതൃത്വത്തിൽ നടക്കുന്ന കാല്‍നട പ്രചരണ ജാഥ പര്യടനം ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടരുന്നു. പടിയൂര്‍, കാട്ടൂര്‍ ,കാറളം, വേളൂക്കര, ആളൂര്‍ പഞ്ചായത്തുകളിലെ പര്യടനം പൂര്‍ത്തിയാക്കി. വിവിധകേന്ദ്രങ്ങളില്‍ മുന്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് കെ.പി

കേരളത്തിന്‍റെ പരമ്പരാഗത കള്ള് ചെത്ത് മദ്യവ്യവസായ മേഖല സംരക്ഷിക്കാൻ നടപടിവേണം – കെ പി രാജേന്ദ്രൻ

ഇരിങ്ങാലക്കുട : കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലകളിൽ ഒന്നായ കള്ള് ചെത്ത് മദ്യവ്യവസായത്തെ സംരക്ഷിക്കാൻ ഗവൺമെന്‍റ് നടപടികൾ സ്വീകരിക്കണമെന്നും ഇതിനായി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ച ടോഡി ബോർഡ് ഉടൻ നിലവിൽ വരണമെന്നും എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട റെയിഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ വാർഷിക പൊതു യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ റവന്യു മന്ത്രി കൂടിയായ

ഡോൺ ബോസ്‌കോ സ്കൂളിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ സ്കൂളിൽ വർഷങ്ങളോളമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും ഓർഫണേജുകളിലെയും ആതുരാലയങ്ങളിലെയും അന്തേവാസികളുടെ “സ്നേഹ സംഗമം”സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തി . സാമൂഹ്യ പ്രവർത്തക സി.റോസ് ആന്റോ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഡോൺബോസ്ക്കോ സ്കൂൾ റെക്ടർ ഫാ. മാനുവൽ മേവട അദ്ധ്യക്ഷത വഹിച്ചു. ജോസ് കോമ്പാറ, ഫാ. ജോസിൻ, ഓ എസ് വർഗ്ഗിസ്, മനീഷ് അരിക്കാട്ട് എന്നിവർ സംഗമത്തിൽ സന്നിഹിതരായിരുന്നു. ഡോൺബോസ്‌കോ പൂർവ്വ

Top