ഇരിങ്ങാലക്കുടയിലെ സുഹൃത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന്റെ ഒത്തൊരുമ കേട്ടറിഞ്ഞ വിദേശി ഹോങ്കോങ്ങിൽ ചുഴലിക്കാറ്റിന് ശേഷം കേരളാ മോഡൽ ശുചീകരണത്തിനിറങ്ങിയത് ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : പ്രളയ ശേഷം കേരളത്തിൽ ഉണ്ടായ രക്ഷാപ്രവർത്തനങ്ങളും ശുചീകരണത്തിന്റെ കൂട്ടയ്മയെക്കുറിച്ച് ഇരിങ്ങാലക്കുടയിലെ തന്‍റെ സുഹൃത്തിൽ നിന്ന് കേട്ടറിഞ്ഞു ആഫ്രിക്കൻ വ്യവസായി ഹോങ്കോങ്ങിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിന് ശേഷം അവിടുത്തെ തന്‍റെ കമ്പനിയിലെ ജീവനക്കാരോടൊപ്പം നഗരത്തിൽ കേരള മോഡൽ ശുചീകരണ പ്രവർത്തനത്തിനിറങ്ങിയത് മാതൃകയായി. ഗ്ലോബ്‌നെറ്റ് ഡ്രോയിഡ് എല്‍.എല്‍.സി. കമ്പനിയുടെ ഉടമസ്ഥനായ ആഫ്രിക്കന്‍ വംശജനായ ഡിയാലോ അലി കേരളത്തിലെ ഉറ്റ സുഹൃത്തായ കാർട്ടൂണിസ്റ്റ് സുമനോട് കഴിഞ്ഞ മാസം കേരളത്തിൽ

വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ ഓഫീസ് ഉദ്‌ഘാടനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 5ന് നടക്കുന്ന വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ഓഫീസ് ഉദ്‌ഘാടനം മെയിൻ റോഡിലുള്ള ആലേങ്ങാടൻ ബിൽഡിൽ 17 -ാം തിയ്യതി ബുധനാഴ്ച്ച വൈകീട്ട് 7:30ന് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ എം എൽ എ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

എസ്.എസ്.എഫ് എജ്യു കെയർ പഠനോപകരണങ്ങൾ വിതരണം ചെയ്തു

പടിയൂര്‍ : പ്രളയ ബാധിതരായി പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ് എസ് എഫ് നടത്തുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയായ എജ്യു കെയറിന്റെ ഭാഗമായാണ് പടിയൂർ സെന്‍റ് സെബാസ്റ്റ്യന്‍ ആംഗ്ലോ ഇന്ത്യൻ യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകിയത്. എസ് എസ് എഫ് തൃശൂർ ജില്ല പ്രസിഡണ്ട് കെ.ബി ബഷീർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീജ

പഠനയാത്രയുടെ അനുഭവങ്ങളുമായി ശാന്തിനികേതൻ കിന്റർഗാർട്ടൻ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിൽ കിന്റർഗാർട്ടൻ വിഭാഗം വിദ്യാർത്ഥികൾ പഠനയാത്രയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫെഡറൽ ബാങ്ക്, കാക്കാത്തുരുത്തി ധന ഫാം എന്നിവിടങ്ങളിലേക്ക് സന്ദർശനം നടത്തി. പ്രിൻസിപ്പൽ ഗോപകുമാർ പി എൻ, കെ ജി ഹെഡ്മിസ്ട്രസ് രാമ ഗോപാലകൃഷ്‌ണൻ എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി .

Top