“ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍ ” സംഘാടകസമിതിയായി

  കോണത്തുകുന്ന്‍ : കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ നവംബര്‍ 11-ന് " ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍" പൂര്‍വ്വ വിദ്യാര്‍ഥി അധ്യാപക സംഗമം നടത്തും. ഇതിന്‍റെ ഭാഗമായി പി.ടി.എ., എം.പി.ടി.എ., പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.മോഹനന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.എസ്.അബ്ദുള്‍ജബ്ബാര്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക പി.വൃന്ദ, പി.ടി.എ. പ്രസിഡന്റ്

മോദി, പ്രധാനമന്ത്രിയിൽ നിന്ന് കോർപ്പറേറ്റുകളുടെ സെയിൽസ്മാനായി മാറി – സത്യൻ മൊകേരി

ഇരിങ്ങാലക്കുട : കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ മാത്രം നടപ്പിലാക്കുന്ന മോദി, പ്രധാനമന്ത്രിയിൽ നിന്ന് സെയിൽസ്മാനിലേക്ക് മാറിയതായും, വിദേശ യാത്രകൾ നയതന്ത്ര ബന്ധങ്ങൾ മെച്ചപെടുത്തുന്നതിനല്ല മറിച്ച്, മുതലാളിമാരുടെ കച്ചവട കരാറുകൾ ഉറപ്പിക്കുന്നതിനാണെന്ന് രാജ്യം തിരിച്ചറിഞ്ഞതായും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി . സി.പി.ഐ യുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഇരിങ്ങാലക്കുട മണ്ഡലം കാൽനട ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം പി.മണി ക്യാപ്റ്റനും, അനിതാ രാധാകൃഷ്ണൻ വൈസ് ക്യാപ്റ്റനും, എൻ.കെ

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ നേതാക്കള്‍ രാജീവ് ഗാന്ധിമന്ദിരത്തിൽ വച്ച് അസഭ്യം പറഞ്ഞതായി പരാതി

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ നേതാക്കള്‍ രാജീവ് ഗാന്ധിമന്ദിരത്തിൽ വച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കോണ്‍ഗ്രസ്സ് കാട്ടൂര്‍ ബ്ലോക്ക് സെക്രട്ടറി വിനോദ് പുള്ളില്‍, പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ഷിയാസ് പാളയംകോട്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ തങ്കപ്പന്‍ പാറയില്‍ എന്നിവരാണ് ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന് പരാതി നല്‍കിയത്. മദ്യപിച്ച് രാജീവ് ഗാന്ധിമന്ദിരത്തിലെത്തിയ ഡി.സി.സി. ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് വൈസ് പ്രസിഡന്റും അദ്ദേഹത്തിന്റെ മക്കളും ചേര്‍ന്ന് ഓഫീസിലിരുന്നിരുന്ന തങ്ങളെ അസഭ്യം

‘ലൈഫ് ഇൻ എ ഫിഷ് ബൗൾ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 12 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷാ ചിത്രത്തിനായുള്ള അക്കാദമി അവാർഡിനായി ഐസ്ലാന്റിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്ന 'ലൈഫ് ഇൻ എ ഫിഷ് ബൗൾ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 12 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. പ്രീ സ്കൂൾ അധ്യാപിക, മദ്യപാനിയായ കവി, ബാങ്കിംഗിലേക്ക് തിരിയുന്ന മുൻ ഫുട്ബോൾ താരം എന്നിവരുടെ കഥകളാണ് ചിത്രം പറയുന്നത്. 2014 ൽ പുറത്തിറങ്ങിയ ചിത്രം ടൊറന്റോ

റാങ്ക് ജേതാവ് ഫർഹ ഫാത്തിമയെ പുരസ്ക്കാരം നൽകി ആദരിച്ചു

വെള്ളാങ്കല്ലൂർ : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ് സി ബയോ ടെക്നൊളജിയിൽ ഫസ്റ്റ് റാങ്ക് നേടിയ ഫർഹ ഫാത്തിമയെ കരൂപ്പടന്ന പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദ സദസ്സ് ആദരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ എം അഷ്‌റഫ് സ്പോൺസർ ചെയ്ത എസ് എം കെ തങ്ങൾ സ്മാരക ഉപഹാരവും ക്യാഷ് അവാർഡും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ കുറ്റിപ്പറമ്പിൽ വിതരണം നടത്തി. ചടങ്ങിൽ

ഡോൺബോസ്‌കോ സ്കൂളിൽ സ്നേഹസംഗമം ശനിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺബോസ്‌കോ സ്കൂളിൽ വർഷങ്ങളോളമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും ഓർഫണേജുകളിലെയും ആതുരാലയങ്ങളിലെയും അന്തേവാസികളുടെ "സ്നേഹസംഗമം" ഒക്ടോബർ 13 ശനിയാഴ്ച 9 :30 ക്ക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു. സാമൂഹ്യ പ്രവർത്തക സി.റോസ് ആന്റോ ഉദ്‌ഘാടനം നിർവ്വഹിക്കും. ഡോൺബോസ്ക്കോ സ്കൂൾ റെക്ടർ ഫാ. മാനുവൽ മേവട മുഖ്യാതിഥിയായിരിക്കും. ഡോൺബോസ്‌കോ പൂർവ്വ വിദ്യാർത്ഥിസംഘടന, സലേഷ്യൻ കോർപ്പറേറ്റേഴ്സ്, ആത്മ, ഡോൺബോസ്‌കോ യൂത്ത് സെന്റർ, സ്കൂളിലെ വേദപഠന

മൂന്നാഴ്ചയോളമായി കണ്ഠേശ്വരത്തെ ടെലിഫോണുകൾ പ്രവർത്തനരഹിതം

ഇരിങ്ങാലക്കുട : കണ്ഠേശ്വരം - കൊരുമ്പിശ്ശേരി റോഡിലെ ടെലിഫോണുകൾ നിശ്ചലമായിട്ട് മൂന്ന് ആഴ്ചകളോളമായി. ഇതുവരെ ഫോണിന്റെ കേടുപാടുകൾ അധികാരികൾ തീർത്തിട്ടില്ല. ഫോണുകൾ ഉടനെ ശരിയാക്കിയില്ലെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് കൊരുമ്പിശ്ശേരി റസിഡന്റ്‌സ് അസോസിയേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു പ്രസിഡന്റ് ടി എം രാംദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ സി സുരേഷ്, രാജീവ് മുല്ലപ്പള്ളി, ബിന്ദു ജിനൻ, രേഷ്മ രാമചന്ദ്രൻ, പോളി മാന്ത്ര, കൗൺസിലർ കെ ഗിരിജ എന്നിവർ സംസാരിച്ചു

കെ എസ് ഇ ബി പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം

ഇരിങ്ങാലക്കുട : കെ എസ് ഇ ബി പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റിയുടെ അടിയന്തിര പൊതുയോഗം കുട്ടൻ കുളത്തിനു സമീപമുള്ള ശ്രീസംഗമം കമ്മ്യൂണിറ്റി സെന്ററിൽ ചേർന്നു.ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് എം രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശിവദാസൻ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. ജില്ലാ സെക്രട്ടറി ഫ്രാൻസിസ് ഗ്രൂപ്പ് ഇൻഷുറൻസിന്റെ പ്രയോജനത്തെപ്പറ്റി വിശദീകരിച്ചു. സി സി അംഗം എം മുരളീധരൻ അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി

ക്രൈസ്റ്റ് കോളേജിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മനശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മനഃശാസ്ത്ര ചീകിത്സാ രീതികളുടെ കലാവിഷ്ക്കാരം നടത്തുകയും എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രൊഫ വന്ദനയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസും നടത്തി.

വെട്ടിക്കര നവദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തില്‍ ജുഗല്‍ബദി അരങ്ങേറി

ഇരിങ്ങാലക്കുട : വെട്ടിക്കര നവദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജുഗല്‍ബദി അരങ്ങേറി. കൊരമ്പ് മൃദംഗകളരിയുടെ നേതൃത്വത്തില്‍ നടന്ന ജുഗല്‍ബദിയില്‍ കര്‍ണ്ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങളും മൃദംഗത്തില്‍ തനിയാവര്‍ത്തനവും കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചത്. മുരളി കൊടുങ്ങല്ലൂര്‍ വയലിനും കളരിയിലെ 15 ഓളം വിദ്യാര്‍ത്ഥികള്‍ മൃദംഗത്തിലും ഘടത്തിലും ഗഞ്ചിറയിലും അണി നിരന്നു. ഒന്നര മണികൂറോളം നീണ്ടുനിന്ന പരിപാടിക്ക് വിക്രമന്‍ നമ്പൂതിരിയും പി വി ശിവകുമാറും നേതൃത്വം നല്‍കി.

Top