മെട്രോ ആശുപത്രിയിലെ പ്രളയബാധിതരായ ജീവനക്കാർക്കുള്ള ധനസഹായം വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിലെ പ്രളയബാധിതരായ ജീവനക്കാർക്കുള്ള ധനസഹായം ഡോ.എം ആർ രാജീവ് വിതരണം ചെയ്തു. ഡോ കെ പ്രദീപ് കുമാർ, ഡോ കെ എസ് അനന്തരാമൻ, മുരളി ദത്തൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ശരണം വിളികളോടെ ഇരിങ്ങാലക്കുടയിൽ നാമജപഘോഷയാത്രയും റോഡുപരോധവും

ഇരിങ്ങാലക്കുട : ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിൽ ആയിരങ്ങള്‍ റോഡുപരോധിച്ചു. ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിലാണ് റോഡുപരോധിച്ചത്. ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് പി.എന്‍. ഈശ്വരന്‍ മുഖ്യ പ്രഭാഷണം നടത്തി. ശബരിമല കര്‍മ്മസമിതി ചെയര്‍മാന്‍ സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. വി. സായിറാം, വി.

സേവിംഗ്സ് ബാങ്ക് ദിനമാചരിച്ചു

പൂമംഗലം : തപാൽ വാരാഘോഷത്തിന്റെ രണ്ടാം ദിനം സേവിംഗ്സ് ബാങ്ക് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ എസ് ബി /ആർ പി എൽ മേള നടത്തി. പ്രധാനമന്ത്രിയുടെ സൻസാദ് ആദർശ് ഗ്രാമപദ്ധതിയുടെ ഉപപദ്ധതിയായ സമ്പൂർണ്ണ ബീമഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ ഗ്രാമമാണ് പൂമംഗലം ഗ്രാമം. ഈ പദ്ധതിയുടെ ലക്ഷ്യം ഗ്രാമത്തിലുള്ള എല്ലാ വീടുകളിലും ഒരാൾക്കെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുകയാണ്. യോഗത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ഗ്രാമീണ തപാൽ ഇൻഷുറൻസും

ഹയർ സെക്കന്‍ററി വായന മൽസരം – പി.എസ്.അതുല്യക്ക് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ഹയർ സെക്കന്‍ററി വിഭാഗം കുട്ടികൾക്കായുള്ള വായനാ മൽസരത്തിന്റെ മുകുന്ദപുരം താലൂക്ക്തല മൽസരത്തിൽ ഇരിങ്ങാലക്കുട ശ്രീനാരായണ ഹയർ സെക്കന്‍ററി സ്കൂളിലെ പി.എസ്. അതുല്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നടവരമ്പ് ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ ആൽഫിയാ കരീം, നന്ദിത കെ.കെ. എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും അടുത്ത മാസം നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ലോകതപാൽ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ലോകതപാൽ ദിനം ഏറെ വ്യത്യസ്തതയോടെ ആചരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോളേജിലേക്ക് പോസ്റ്റൽ സേവനം നടത്തുന്ന പോസ്റ്റ്മാൻ സുകുമാരനെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും കോളേജ് പ്രിൻസിപ്പൽ ഡോ. സി ഇസബെല്ലിന്‍റെ നേതൃത്വത്തിൽ ആദരിച്ചു. ഇതിന്‍റെ ഭാഗമായി എൻ എസ് എസ് വിദ്യാർത്ഥികൾ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും പോസ്റ്റ്മാസ്റ്റർ രേഷ്മ ബിന്ദു സി ബി

ചെഗുവേര രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ സാമ്രാജ്യത്വ വിരുദ്ധ സംഗമം സംഘടിപ്പിച്ചു

മുരിയാട് : ചെഗുവേര രക്തസാക്ഷി ദിനത്തിൽ മുരിയാട് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സംഗമം സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ട് ആർ.എൽ.ശ്രീലാൽ, ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, ജോ. സെക്രട്ടറി പി.കെ. മനുമോഹൻ, ശരത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുടയിൽ അയ്യപ്പ നാമജപങ്ങളോടെ ശബരിമല ആചാര സംരക്ഷണയാത്ര

ഇരിങ്ങാലക്കുട : ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ എല്ലാ ഹൈന്ദവ സംഘടനകളും ചേർന്ന് രൂപീകരിച്ച ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ അയ്യപ്പ നാമജപ ഘോഷയാത്ര നടന്നു. കൂടൽമാണിക്യം ക്ഷേത്രനടയിൽ നിന്നും ആരംഭിച്ച അയ്യപ്പനാമ ജപങ്ങളോടെ ശബരിമല ആചാര സംരക്ഷണയാത്ര ഠാണാവിലെത്തുകയും 11 മണി മുതൽ 12 മണി വരെ റോഡ് ഉപരോധവും ഉണ്ടാകും. നൂറു കണക്കിന് സ്ത്രീകളടക്കമുള്ള അയ്യപ്പഭക്തർ പങ്കെടുത്തു. ഹൈന്ദവ സാമുദായിക സംഘടനാ നേതാക്കൾ നേതൃത്വം നൽകി.

Top