ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലെക്സ് പണിയുന്നതിനു 29.25 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതായി പ്രൊഫ. കെ യു അരുണൻ എം എൽ എ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലെക്സ് പണിയുന്നതിനുള്ള സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടറിനു ക്ഷണിച്ചിട്ടുണ്ടെന്ന് പ്രൊഫ. കെ യു അരുണൻ എം എൽ എ അറിയിച്ചു. 29.25 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിട്ടുള്ളത്. നേരത്തെ മൂന്നു നിലകളിൽ വിഭാവനം ചെയ്തിരുന്ന ഈ കെട്ടിട സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കണ്ട് പ്ലാൻ എസ്റ്റിമേറ്റ് എന്നിവ പുതുക്കി സമർപ്പിച്ചാണ് സാങ്കേതിക അനുമതി ലഭ്യമാക്കിയിട്ടുള്ളതെന്ന് എം എൽ എ കൂട്ടിച്ചേർത്തു. ഈ സമുച്ചയം ഇപ്പോൾ ഏഴു

നൂറ്റൊന്നംഗ സഭ നവരാത്രി സംഗീതസദസ് 21 ന്

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള നവരാത്രി സംഗീതസദസ് ഒക്ടോബർ 21 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. ജില്ലാ ജഡ്ജ് ജി.ഗോപകുമാർ ചടങ്ങിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കും. ഐ.സി.എൽ എം. ഡി. കെ.ജി.അനിൽകുമാർ മുഖ്യാതിഥി ആയിരിക്കും. മത്സരാനന്തരം ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.വി.ബിബിൻ സമ്മാനദാനം നടത്തും. ലളിതസംഗീതത്തിനും ശാസ്ത്രീയ സംഗീതത്തിനും ജൂനിയർ ,സീനീയർ വിഭാഗങ്ങളിൽ മത്സരം ഉണ്ടായിരിക്കും.

എസ് എൻ ബി എസ് സമാജം, ഇരിങ്ങാലക്കുട ‘മുക്തിസ്ഥാൻ’ പൊതുശ്മശാനത്തിന്‍റെ മന്ദിരസമർപ്പണവും ചേംബറുകളുടെ സ്വിച്ച് ഓൺ കർമ്മവും ഒക്ടോബർ 14ന്

ഇരിങ്ങാലക്കുട : എസ് എൻ ബി എസ് സമാജം, ഇരിങ്ങാലക്കുട 'മുക്തിസ്ഥാൻ' പൊതുശ്മശാനത്തിന്‍റെ മന്ദിരസമർപ്പണവും ഒരു ചേംബറിന്റെ സ്വിച്ച് ഓൺ കർമ്മവും ഒക്ടോബർ 14ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ശ്‌മശാനം അങ്കണത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ നിർവഹിക്കും. രണ്ടാമത്തെ ചേംബറിന്റെ സ്വിച്ച് ഓൺ കർമ്മംകെ എസ് ഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർമാനുമായ അഡ്വ. എ

മുൻ കൂടൽമാണിക്യം ദേവസ്വം മെമ്പർ രാജേഷ് ബാലകൃഷ്ണന്‍റെ മാതാവ് വിലാസിനി അന്തരിച്ചു

ഇരിങ്ങാലക്കുട : മുൻ കൂടൽമാണിക്യം ദേവസ്വം മെമ്പറും കോൺഗ്രസ്സ് എസ് നേതാവുമായ രാജേഷ് ബാലകൃഷ്ണന്‍റെ മാതാവ് വിലാസിനി (71) അന്തരിച്ചു . വിരമിച്ച അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും ധർമ്മപ്രിയ ഗ്രൂപ്പ് കമ്പനി ഡയറക്ടർ പി എസ് ബാലകൃഷ്ണന്‍റെ ഭാര്യയാണ് . നിഷ മരുമകളാണ് . സംസ്കാരം ചൊവാഴ്ച ഉച്ചക്ക് 2 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ .

സ്കൂട്ടർ അപകടത്തിൽ യുവാവിന് ഗുരുതരപരുക്ക്

ആളൂർ : ആളൂർ മാള വഴിക്ക് സമീപം ചാലക്കുടി സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവിന് ഗുരുതരപരിക്കേറ്റു. വല്ലക്കുന്ന് സ്വദേശി ഷിൽജോ ജോയിയാണ് അപകടത്തിൽപ്പെട്ടത് . ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൻറെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

Top