ആല്‍ഫയുടെ സ്നേഹവീട് പദ്ധതിക്ക് തുടക്കമായി

വെള്ളാങ്ങല്ലൂര്‍ : വെള്ളാങ്ങല്ലൂര്‍: ആല്‍ഫ പാലിയേറ്റീവ് വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്‍റെ പരിചരണത്തിലുള്ള ഭവനരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് "സ്നേഹവീട്" പദ്ധതിയിലൂടെ സ്ഥലവും വീടും നല്‍കുന്നു.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കാരുമാത്രയില്‍ നിര്‍മ്മിക്കുന്ന വീടിന്‍റെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. തുടര്‍ന്ന്‍ കരൂപ്പടന്നയിലെ ആല്‍ഫ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ നടന്ന ചടങ്ങില്‍ ലിങ്ക് സെന്‍റര്‍ പ്രസിഡന്റ് എ.ബി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. പദ്ധതിയുടെ ആദ്യ വീട് സ്പോണ്‍സര്‍ ചെയ്ത താണിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് താണിയത്ത്

യുവാവിനെ കരിങ്കല്ലുകൊണ്ട് ഇടിച്ച് വധിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി

കാട്ടൂർ : യുവാവിനെ വധിക്കാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പുല്ലൂർ സ്വദേശിയായ സുജിത്ത് എന്ന യുവാവിനെ ഞായറാഴ്ച രാത്രി താണിശ്ശേരിയിൽ വച്ച് കരിങ്കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേല്പിച്ച കാട്ടൂർ, പൊഞ്ഞനം സ്വദേശി പള്ളിച്ചാടത്ത് വീട്ടിൽ ശ്രീവത്സനെ (35) യാണ് കാട്ടൂർ പോലീസ് സബ് ഇൻസ്പക്ടർ കെ എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. ശ്രീവത്സൻ കാട്ടൂർ, ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനുകളിൽ നിരവധി കേസിലെ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേങ്ങാപിണ്ണാക്ക് സംസ്‌കരണത്തിനുള്ള അവാർഡ് തുടര്‍ച്ചയായി 28-ാം വർഷവും കെ.എസ്.ഇ ലിമിറ്റഡിന്

ഇരിങ്ങാലക്കുട : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേങ്ങാപിണ്ണാക്ക് സംസ്‌കരണത്തിനുള്ള സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ 2017-18 വര്‍ഷത്തെ അവാര്‍ഡ് കെ.എസ്.ഇ ലിമിറ്റഡിന് ലഭിച്ചു. തുടര്‍ച്ചയായി 28-ാം വര്‍ഷമാണ് കെ.എസ്.ഇ ലിമിറ്റഡിന് ലഭിക്കുന്നത്. മുംബെയില്‍ റെനൈസണ്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ വെച്ച് ഇന്തോനേഷ്യന്‍ ഭക്ഷ്യ- കാര്‍ഷിക മന്ത്രി ഇബു മുസ്ദലിഫ മഹമൂദില്‍ നിന്നും കെ.എസ്.ഇ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി. ജാക്‌സന്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍

കരൂപ്പടന്നയിൽ ന്യൂ ഹിറോസ് ഫുട്ബോൾ മേള ഡിസംബറിൽ

വെള്ളാങ്കല്ലൂർ : കരൂപ്പടന്ന ന്യൂ ഹിറോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടന്നു വരുന്ന ഫുട്ബോൾ മേള ഡിസംബർ 22 മുതൽ 30 വരെ നടത്താൻ കരൂപ്പടന്ന പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ഫുട്‍ബോൾ പ്രേമികളുടെ യോഗം തീരുമാനിച്ചു. എം എസ് അലിയാർ മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡിനും വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കരൂപ്പടന്ന സ്കൂൾ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കുന്ന ഫ്ലഡ് ലിറ്റ് ഓപ്പൺ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. ഗ്രാമപഞ്ചായത്ത്

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിൽ അദ്ധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, മൈക്രോ ബയോളജി, മലയാളം എന്നീ വിഷയങ്ങളിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 24 ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്.

മുരിയാട് റോഡിൽ ഗർത്തം രൂപപ്പെട്ടു

വല്ലക്കുന്ന് : വല്ലക്കുന്ന് -നെല്ലായി റോഡിൽ പുതുചിറക്ക് സമീപം പാലത്തിനടുത്ത് കഴിഞ്ഞ ദിവസം റോഡിന് മദ്ധ്യേ വലിയ ഗർത്തം രൂപപ്പെട്ടു . വലിയ വ്യാസമുള്ള ഗർത്തമായതിനാൽ വാഹനങ്ങളും കാൽനടക്കാരും അപകടത്തിൽ പെടാൻ സാധ്യതയുള്ളതുകൊണ്ട് നാട്ടുകാർ റോഡ് പകുതി ബ്ലോക്ക് ചെയ്ത് അപകടമുന്നറിയിപ്പു സ്‌ഥാപിച്ചു. കഴിഞ്ഞ മാസം വെള്ളപൊക്കമുണ്ടായ ഭാഗമാണിത്. അതിനാൽ റോഡിനും ഇതിനു സമീപത്തെ പാലവും അപകടസ്ഥിതിയിലാണെന്നു സംശയമുണ്ട്. മുരിയാട് റോഡിൽ നെല്ലായി ഭാഗത്ത് റോഡരിക് ഇപ്പോഴും ഇടിഞ്ഞു കിടക്കുന്നത്

രചനകൾ ക്ഷണിക്കുന്നു

കൊറ്റനല്ലൂർ : വേളൂക്കര പഞ്ചായത്തിന്റെ സാംസ്ക്കാരിക പ്രസിദ്ധീകരണമായ ഗ്രാമജാലകത്തിന്റെ പുതിയ ലക്കത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. രണ്ട് ദശാബ്ദത്തിലേറെയായി പ്രസിദ്ധീകരിച്ചുവരുന്ന ഗ്രാമജാലകം സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യസംരംഭമാണ്. പഞ്ചായത്തിലെ വാർഡുകളിൽ സൗജന്യമായാണ് ഈ പ്രസിദ്ധീകരണം വിതരണം ചെയ്തുവരുന്നത്. രചനകൾ ഒക്ടോബർ 15 നകം എഡിറ്റർ, ഗ്രാമജാലകം, വേളൂക്കരഗ്രാമപഞ്ചായത്ത്, കൊറ്റനല്ലൂർ പി ഒ, 680662 എന്ന വിലാസത്തിൽ അയക്കുക.

Top