മാടായിക്കോണത്ത് ചൂണ്ടയിടാൻ പോയ ദമ്പതികൾക്ക് ഇടിമിന്നലേറ്റു, ഭർത്താവ് മരിച്ചു, ഭാര്യയ്ക്ക് പൊള്ളലേറ്റു

മാപ്രാണം : മാടായിക്കോണം ആണാട്ടുകടവിൽ ചൂണ്ടയിടാൻ ബൈക്കിൽ പോയ ദമ്പതികൾക്ക് ഇടിമിന്നലേറ്റു, ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ. മാടായിക്കോണം അണിയത്ത് ചന്ദ്രൻ മകൻ ജഗത്ത് (32 ) സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഭാര്യ സജിനി മാപ്രാണം ലാൽ ആശുപത്രിയിലേക്ക് ഗുരുതര പൊള്ളലേറ്റ നിലയിൽ കൊണ്ടുവന്നു. ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിവെട്ടിലാണ് ഇരുവർക്കും അപകടം സംഭവിച്ചത്. ഇരുവരും മോട്ടോർ സൈക്കിളിലാണ് ചൂണ്ടയിട്ടായി പോയത്. നേരം വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താതായപ്പോൾ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ്

പോലീസ് കോമെമ്മോറേഷൻ ഡേ – കാട്ടൂർ ജനമൈത്രി പോലീസ് ഉപന്യാസ മത്സരം, ക്വിസ് മത്സരം, മാരത്തോൺ എന്നിവ സംഘടിപ്പിക്കുന്നു

കാട്ടൂർ : പോലീസ് കോമെമ്മോറേഷൻ ദിനത്തോടനുബന്ധിച്ച് കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കാട്ടൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഉപന്യാസ മത്സരം, ക്വിസ് മത്സരം, മാരത്തോൺ എന്നിവ സംഘടിപ്പിക്കുന്നു. കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഗവർമെൻറ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഉപന്യാസ മത്സരം ഒക്ടോബർ 10 ന് രാവിലെ 10 മണിക്കും, ക്വിസ് മത്സരം 12-ാം തിയ്യതി

ചാരായ നിരോധനത്തിലൂടെ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ കൊടുത്ത സത്യവാങ്മൂലം ഉടൻ പിൻവലിയ്ക്കണമെന്ന് ജില്ലാ പ്രവർത്തകയോഗം

ഇരിങ്ങാലക്കുട : പുനരധിവാസവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും അനുകൂല നിലപാട് തകിടം മറിക്കുന്ന തരത്തിൽ ബീവറേജ്സ് കോർപറേഷൻ എം. ഡി. തൊഴിലാളികളെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ കൊടുത്ത സത്യവാങ്മൂലം ഉടൻ പിൻവലിയ്ക്കണമെന്നും, ഈ കാര്യത്തിൽ കേരള സർക്കാർ ഇടപെടണമെന്നും ചാരായ നിരോധനത്തിലൂടെ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരതിവാസ യൂനിയൻ എ ഐ ടി യു സി ഇരിങ്ങാലക്കുടയിൽ ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തക യോഗത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്ന ആവശ്യവുമായി കല്ലേറ്റുംകരയിൽ നാമജപ യാത്ര

കല്ലേറ്റുംകര : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്ന പ്രാർത്ഥനയുമായി മാനാട്ടുകുന്ന് അയ്യപ്പ ഭക്തജന സംഘത്തിന്റെ നേതൃത്വത്തിൽ താഴേക്കാട് സംസ്കാരയുമായി ചേർന്ന് മാനാട്ടുകുന്ന് ഇരിഞ്ഞാടപ്പിള്ളി ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ആളൂർ, കല്ലേറ്റുംകര വഴി  നാമജപ യാത്ര സംഘടിപ്പിച്ചു.

ഭീമമായ ഇന്ധന വിലവർദ്ധനവ് പിൻവലിക്കണമെന്ന്എ ഐ ടി യു സി മണ്ഡലം സമ്മേളനം

ഇരിങ്ങാലക്കുട : എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സി അച്യുതമേനോൻ സ്മാരക ഹാളിൽ നടന്നു. പെട്രോൾ, ഡീസൽ, പാചക വാതക വിലയിലെ ഭീമമായ വില വർദ്ധനവ് പിൻവലിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, മുതിർന്ന നേതാവ് ഇ കെ രാജൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് കെ. നന്ദനൻ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി കെ. ജി. ശിവാനന്ദൻ സമ്മേളനം ഉത്ഘാടനം ചെയ്തു, ജില്ലാ വൈസ്

ടൗൺ ലൈബ്രറിയും സംഗമ സാഹിതിയും സംയുക്തമായി പുസ്തക പരിചയവും സാഹിത്യ ചർച്ചയും നടത്തി

ഇരിങ്ങാലക്കുട : ടൗൺ ലൈബ്രറിയും ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമ സാഹിതിയും സംയുക്തമായി പുസ്തക പരിചയവും സാഹിത്യ ചർച്ചയും നടത്തി. ഷീബ ജയചന്ദ്രന്റെ "എഡിറ്റ് ചെയ്യാത്ത സ്വപ്നം " എന്ന കവിതാ സമാഹാരത്തെ കുറിച്ച് എം.ആർ.സനോജ് പുസ്തക പരിചയം നടത്തി. വി.വി. ശ്രീല രചിച്ച "അകപ്പൊരുൾ " എന്ന കവിതാ സമാഹാരം റെജില ഷെറിൻ അവലോകനം ചെയ്തു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. പ്രൊഫ. സാവിത്രി

Top