ഇരിങ്ങാലക്കുടയിൽ കനത്ത കാറ്റും മഴയും

ഇരിങ്ങാലക്കുട : ശനിയാഴ്ച വൈകിട്ട് നാലേമുക്കാലോടെ ഇരിങ്ങാലക്കുട മേഖലയിൽ ശക്തമായ കാറ്റിന്‍റെ അകമ്പടിയോടെ കനത്ത മഴ ആരംഭിച്ചു. ഇരുപതു മിനിറ്റോളം കാറ്റ് നീണ്ടുനിന്നു. കടകളിലും മറ്റും പുറത്തു നിരത്തിവച്ചരുന്ന സാധനങ്ങൾ പലതും പറന്നു പോയി. കാറ്റിൽ പയടിടത്തും മരങ്ങൾ വീണ് വൈദ്യുതി തടസപ്പെട്ടു. പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായി. അഞ്ചരയോടെ മഴ കുറഞ്ഞു. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാന അമച്വർ ചെസ്സ് ചാമ്പ്യാൻഷിപ്പ് 14 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന്റെയും തൃശൂർ ചെസ്സ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ചെസ്സ് അസോസിയേഷൻ തൃശ്ശൂരിന്റെ സഹകരണത്തോടെ സംസ്ഥാന അമച്വർ ചെസ്സ് ചാമ്പ്യാൻഷിപ്പ് ഒക്ടോബർ 14 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടത്തുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കളിക്കാർ ചാമ്പ്യാൻഷിപ്പിൽ പങ്കെടുക്കും. നവംബർ 10 മുതൽ 16 വരെ പഞ്ചാബിൽ നടക്കുന്ന ദേശിയ ചാമ്പ്യാൻഷിപ്പിനുള്ള സംസ്ഥാന ടീമിനെ ഈ ചാമ്പ്യാൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. പോൾഊക്കൻ

ശനിയാഴ്ചകളെ പ്രവർത്തിദിനമാക്കുന്നതിനെതിരെ ഹയർസെക്കണ്ടറി അദ്ധ്യാപകർ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഹയർസെക്കന്‍ററിയിൽ വീണ്ടും ശനിയാഴ്ചകളെ പ്രവർത്തിദിനമാക്കുന്നതിനെതിരെ ഹയർസെക്കണ്ടറി അദ്ധ്യാപക സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഹയർസെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. വിദ്യാർത്ഥികളുടെ പഠ്യേതര പ്രവർത്തനങ്ങളെ ഗുണമേന്മയുള്ളതാക്കാൻ വേണ്ടിയാണ് ശനിയാഴ്ചയിലെ പഠനസമയം മറ്റു ദിവസങ്ങളിലേക്ക് ക്രമീകരിച്ചിരുന്നത്. ലബ്ബാ കമ്മിറ്റിയുടെ നിർദേശമനുസരിച്ചാണ് ഇത്തരം ക്രമീകരണങ്ങൾ നടത്തിയത്. പഠനസമയങ്ങളെ മറ്റുദിവസങ്ങളിലേക്ക് പുനഃക്രമീകരിച്ചശേഷം ശനിയാഴ്ചകളെ വീണ്ടും പ്രവർത്തിദിനമാക്കുന്നതിനെതിരെ അധ്യാപക പ്രതിഷേധവും ശക്തമാക്കുന്നുണ്ട്. സ്കൂളുകളിൽ നടക്കുന്ന പഠ്യേതര പ്രവർത്തനങ്ങളുടെ താളം

ആൽഫയുടെ ‘സ്‌നേഹവീട്’ പദ്ധതിക്ക് തുടക്കമായി

വെള്ളാങ്കല്ലൂർ : ആൽഫ പാലിയേറ്റിവ് വെള്ളാങ്കല്ലൂർ ലിങ്ക് സെന്ററിന്റെ പരിചരണത്തിലുള്ള ഭവനരഹിതരായ നിർധന കുടുംബങ്ങൾക്ക് സൗജന്യമായി സ്ഥലവും വീടും നൽകുന്ന 'സ്‌നേഹവീട്' പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ നിർവ്വഹിച്ചു. തുടർന്ന് കരൂപ്പടന്ന ആൽഫ സെന്ററിൽ നടന്ന ചടങ്ങിൽ ലിങ്ക് സെന്റർ പ്രസിഡന്റ് എ ബി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ആദ്യവീട് സ്പോൺസർ ചെയ്ത താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടർ ഫാ.

കേരള മുൻസിപ്പൽ വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി ) വാർഷികസമ്മേളനം

ഇരിങ്ങാലക്കുട : കേരള മുൻസിപ്പൽ വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി ) ഇരിങ്ങാലക്കുട മുൻസിപ്പൽ വാർഷികസമ്മേളനം മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ചു. എ ഐ ടി യു സി മുൻസിപ്പൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഡി. രഞ്ജിത്ത്കുമാർ സമ്മേളന ഉദ്‌ഘാടനം നിർവ്വഹിച്ചു. എ ഐ ടി യു സി മണ്ഡലം പ്രസിഡന്റ് ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ, പകരം തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ശുചീകരണ മേഖലയിൽ 14

നേരിട്ട് വീടുകളിലെത്തി ജീവിതശൈലി രോഗ പരിശോധന നടത്തി

തളിയക്കോണം : നഗരസഭ 38-ാം വാർഡിൽ നേരിട്ട് വീടുകളിലെത്തി ജീവിതശൈലി രോഗങ്ങളായ പ്രഷറും ഷുഗറും പരിശോധന നടത്തി. ഗാന്ധിജയന്തി വാരാചരണത്തോട് അനുബന്ധിച്ച് തളിയക്കോണം പ്രദേശത്ത് അക്ഷയ ക്ലബ്ബിന്‍റെയും ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ നടത്തിയ ജീവിത ശൈലി രോഗനിർണ്ണയത്തിന്‍റെയും ആരോഗ്യ ബോധവത്കരണ യജ്ഞത്തിന്റെയും ഉദ്‌ഘാടനം വി എ മനോജ്‌കുമാർ നിർവ്വഹിച്ചു. ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റർ രാജൻ, ഹോസ്പിറ്റൽ പ്രതിനിധി അംബരീഷ്, ക്ലബ് പ്രസിഡന്റ് ധനേഷ് ടി ഡി, കുടുംബശ്രീ

ഇന്ധന വിലവർദ്ധനവ് – സംസ്ഥാന സർക്കാർ ഉദാരസമീപനം സ്വീകരിക്കണം

ഇരിങ്ങാലക്കുട : എക്‌സൈസ് തീരുവ ഒന്നരരൂപയും, എണ്ണക്കമ്പനികളുടെ ഒരു രൂപയും കുറച്ചതിനെത്തുടർന്നുണ്ടായ വ്യത്യാസവും ചേർത്ത് കേരളത്തിൽ ഇന്ധന വിലയിൽ രണ്ടര രൂപയുടെ കുറവുമാത്രമേ ലഭിച്ചുള്ളുവെന്നും മൂന്നരരൂപയെങ്കിലും കുറയേണ്ടതായിരുന്നുവെന്നും അതുകൊണ്ട് ജനങ്ങൾക്ക് അർഹതയുള്ളത് കുറവ് ചെയ്യാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും മാടായിക്കോണം ഗ്രാമവികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ കിഴുത്താനി അദ്ധ്യക്ഷനായിരുന്നു. എം കെ മോഹനൻ, ആർ രതീഷ്, പി മുരളീകൃഷ്‌ണൻ, എന്നിവർ സംസാരിച്ചു.

പ്രളയം ബാധിച്ച ജീവനക്കാർക്ക് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്‍റെ കൈത്താങ്ങ്

ഇരിങ്ങാലക്കുട : പ്രളയത്തിന്‍റെ കെടുതി ബാധിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ജീവനക്കാർക്ക് ഹോസ്പിറ്റലിന്‍റെ സാമ്പത്തിക സഹായം സാന്ത്വന സ്പർശമായി. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്‍റെ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആശുപത്രി പ്രസിഡണ്ട് എം പി ജാക്‌സൺ ജീവനക്കാർക്ക് ധനസഹായം കൈമാറി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വലിയ സഹായവുമായി ഇരിങ്ങാലക്കുടയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾക്ക് ആവശ്യമായ വൈദ്യസഹായം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ നൽകിയിരുന്നു. ഡയറക്ടർമാരും ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും

Top