അന്തർദേശിയ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ മാസം തോറും നടത്തി വരാറുള്ള 'ഇത്തിരിവെട്ടം' പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം ജി യു പി എസ് വിദ്യാലയത്തിൽ അന്തർദേശിയ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്രധാന അദ്ധ്യാപകൻ സി ജെ ജോർജ്ജ്, മറ്റു അദ്ധ്യാപകർ എന്നിവരെ എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആദരിച്ചു. കോളേജിലെ എൻ എസ് എസ് വളണ്ടിയേഴ്‌സ് കരനെൽകൃഷിയിലൂടെ ഉത്പാദിപ്പിച്ച ജൈവ

കൂടൽമാണിക്യം കൊട്ടിലാക്കല്‍ സർപ്പക്കാവിൽ ആയില്യംപൂജ

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ സര്‍പ്പക്കാവില്‍ ആയില്യംപൂജക്ക് തന്ത്രി നകരമണ്ണ് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പാറപ്പുറം ശങ്കരനാരായണന്‍ നമ്പൂതിരി, കുന്നൂര് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പരികര്‍മ്മികളായി. നിരവധി ഭക്തജനങ്ങൾ എത്തിച്ചേർന്നു

ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് സ്കൂളിൽ അഞ്ചാമത്തെ ഇരിങ്ങാലക്കുട ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു.

കലാമണ്ഡലം ഉണ്ണികൃഷ്‌ണക്കുറുപ്പ് അനുസ്മരണം 9ന്

ഇരിങ്ങാലക്കുട : ഡോ.കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 9 ചൊവ്വാഴ്ച ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ കലാമണ്ഡലം ഉണ്ണികൃഷ്‌ണക്കുറുപ്പ് അനുസ്മരണം നടത്തുന്നു. പ്രശസ്ത ചലച്ചിത്രനടൻ ബാബു നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തും.ചൊവ്വാഴ്ച 3 മണിക്ക് കുചേലവൃത്തം കഥകളിയും വൈകീട്ട് 7 മണിക്ക് നളചരിതം നാലാംദിവസം നാടകവും അരങ്ങേറുമെന്ന് ഉണ്ണികൃഷ്‌ണക്കുറുപ്പ് അനുസ്മരണ ദിനാചരണക്കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സി പി കൃഷ്‌ണൻ, സെക്രട്ടറി പാലനാട് ദിവാകരൻ എന്നിവർ

പ്രളയത്തിൽ കിടപ്പാടം നഷ്ടപെട്ട രവിക്ക് അവിട്ടത്തൂർ കൂട്ടായ്മയുടെ വക പുതിയ ഭവനം

അവിട്ടത്തൂർ : മഹാപ്രളയത്തിൽ പലർക്കും തങ്ങളുടെ വില പിടിപ്പുള്ള പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ, വേളൂക്കര പഞ്ചായത്തിലെ അഞ്ചാം വാർഡിലെ രവിക്ക് നഷ്ടമായത്, നൂറു വർഷത്തിലേറെക്കാലം, തലമുറകളായി താമസിച്ചു പോന്ന വീടായിരുന്നു. ടി ബി രോഗികളായ ആ ദമ്പതികൾക്ക് , വിദ്യാർത്ഥികളായ മക്കളെയും കൂട്ടി, ക്യാമ്പിൽ നിന്ന് തിരിച്ചു പോകാൻ ഒരിടമില്ലാതെ വിഷമിക്കുമ്പോഴാണ് അവിട്ടത്തൂർ കൂട്ടായ്മ സഹായവുമായെത്തിയത്. വെള്ളപ്പൊക്കത്തിൽ കഷ്ടപ്പെടുന്നവർക്കായി സ്വരൂപിച്ച തുകയിൽ നിന്ന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത രണ്ടു

വയോജനങ്ങളെ ആദരിച്ചു

ഇരിങ്ങാലക്കുട : കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലുള്ള ഇരിങ്ങാലക്കുട വയോമിത്രം പദ്ധതിയും സംഘമിത്ര വനിതാ കൂട്ടായ്മയും ചേർന്ന്‌ ഇരിങ്ങാലക്കുട പ്രൊവിഡെൻസ് ഹൗസിൽ വയോജനങ്ങളെ ആദരിച്ചു.വാർഡ് മെമ്പർ സോണിയ ഗിരി യോഗം ഉദ്‌ഘാടനം ചെയ്തു. വയോമിത്രം ജില്ലാ കോർഡിനേറ്റർ സജീവ് , വയോമിത്രത്തിന്റെ ഇൻചാർജ് ഡോ. മുഹമ്മദാലി, സംഘമിത്ര സെക്രെട്ടറി സിന്ധു വിനയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് സംഘമിത്ര അംഗങ്ങൾ പ്രൊവിഡൻസ് ഹൗസ് അന്തേവാസികളോടൊപ്പം മധുരം വിളമ്പിയും

Top