സബ് ജില്ലാ ഷട്ടില്‍ ബാഡ്മിന്‍റൺ ജൂനിയര്‍, സീനിയര്‍ മത്സരത്തില്‍ എസ് എൻ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യൻമാർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സബ് ജില്ലാ ആൺകുട്ടികളുടെ ജൂനിയര്‍, സീനിയര്‍ വിഭാഗം ഷട്ടില്‍ ബാഡ്മിന്‍റൺ മത്സരത്തില്‍ എസ് എൻ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനം നേടി. സീനിയര്‍ ടീം അംഗങ്ങൾ ആസിഫ് , റോഷന്‍, ജോയല്‍. ജൂനിയര്‍ ടീം അംഗങ്ങൾ അബ്രാർ മുഹമ്മദ്, ആശിഷ് കൃഷ്ണ, അബ്ദുൾ ഹക്കിം ഷാ. ഡോൺ ബോസ്‌കോ സ്കൂളിൽ നടന്ന മത്സരത്തിൽ സീനിയര്‍ വിഭാഗത്തിൽ ആനന്ദപുരം ശ്രീ കൃഷ്ണ സ്കൂളിനെയും , ജൂനിയര്‍ വിഭാഗത്തിൽ

നഗരസഭാ യു.ഡി.എഫ് ഭരണസമിതിയുടെ നിഷ്ക്രിയതയ്ക്കെതിരെ സി.പി.ഐ(എം) നേതൃത്വത്തിൽ ജാഗ്രതാ സമരം

ഇരിങ്ങാലക്കുട : നഗരസഭാ ഭരണത്തിന് ഇരിങ്ങാലക്കുടയിൽ നേതൃത്വം നൽകുന്ന യു.ഡി.എഫ് ഭരണസമിതിയുടെ നിഷ്ക്രിയതയ്ക്കെതിരെ, മാപ്രാണത്തെ ചാത്തൻ മാസ്റ്റർ സ്മാരക ഹാളിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിയ്ക്കുക, കരുവന്നൂർ പ്രിയദർശിനി ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, കേരളപ്പിറവി സുവർണ്ണ ജൂബിലി സമാരക മന്ദിരം തുറന്ന് പ്രവർത്തിക്കുക, ആധുനിക അറവുശാല പ്രവർത്തനക്ഷമമാക്കുക, ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് ഉടൻ സ്ഥാപിക്കുക, കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ ഉടൻ നന്നാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ (എം) മുനിസിപ്പൽ

ശബരിമലയിൽ സ്ത്രി പ്രവേശനം – യുവമോർച്ച ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു

ഇരിങ്ങാലക്കുട : ശബരിമലയിൽ സ്ത്രി പ്രവേശന വിഷയത്തിൽ സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം നൽകി ശബരിമലയെ തകർക്കാനുള്ള ഗൂഢശ്രമത്തിനെതിരെ യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനനങ്ങളും, പ്രതിഷേധയോഗങ്ങളും തുടർന്ന് ദേവസ്വം മന്ത്രിയുടെ കോലവും കത്തിച്ചു. ആളൂർ പഞ്ചായത്തിൽ പൊരുന്നുകുന്നിൽ നിന്നു ഷോളയാർ ജംഗ്ഷനിലേക്ക് പ്രതിഷേധ പ്രകടനം, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് ഉദ്‌ഘാടനം ചെയ്തു.യുവമോർച്ച പ്രസിഡണ്ട് മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കല്ലേറ്റുംകര പള്ളിനടയിൽ നിന്ന് കല്ലേറ്റുക്കര

ഠാണാവിലെ കൂടൽമാണിക്യം വക സ്ഥലത്ത് വ്യാപാര സമുച്ചയം ഉയരുന്നു

ഇരിങ്ങാലക്കുട : ഠാണാവിൽ ഇപ്പോൾ പേ & പാർക്ക് ആയി ഉപയോഗിക്കുന്ന കൂടൽമാണിക്യം വക സ്ഥലത്ത് 5 നിലകളോട് കൂടിയ വ്യാപാര സമുച്ചയം പണിയുവാൻ ദേവസ്വം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 3 നിലകളാണ് പണിയുന്നത്. കടമുറികൾക്കും ഹോട്ടലിനും ലോഡ്ജിങ്ങും ഉൾകൊള്ളുന്ന ഈ 3 നില കെട്ടിടത്തിൽ വാടകയ്ക്ക് താല്പര്യമുള്ളവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. എത്രയും പെട്ടെന്ന് ഇതിന്റെ നിർമാണ പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും തുടങ്ങുന്നതാണെന്നും നാളിതുവരെ ഉപയോഗശൂന്യമായി കിടന്നിരുന്ന ഈ സ്ഥലം

കച്ചേരിവളപ്പിലെ കെട്ടിടമുറികളില്‍ ആദ്യസ്ഥാപനം പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള കോടതിവളപ്പിലെ ലേലത്തിന് വച്ച കെട്ടിടമുറികളില്‍ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍ഷുറന്‍സ് & ഫിനാന്‍ഷ്യല്‍ അഡ്വൈസർ ആയ വർദ്ധനൻ പുളിക്കലിന്റെ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി പോര്‍ട്ടലാണ് പ്രവര്‍ത്തനാമാരംഭിച്ചത്. കൂടല്‍മാണിക്യം ദേവസ്വത്തിന്‍റെ കീഴിലെ അന്യാധീനപ്പെട്ട് കിടക്കുന്ന കെട്ടിടമുറികള്‍ പൊതുജനത്തിന് ഉപയോഗപ്രദമാകുവാനും ദേവസ്വത്തിന് വിഹിതം ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗശൂന്യമായ കെട്ടിടമുറികള്‍ ലേലത്തിന് വച്ചിരുന്നു. ഇതിന്‍ പ്രകാരം ലേലത്തിനെടുത്ത കെട്ടിടമുറിയില്‍ ആദ്യത്തെ ഓഫീസാണ് പ്രവർത്തനം ആരംഭിച്ചത്. കച്ചേരി

മൃഗങ്ങളെ സ്നേഹിക്കാൻ അവസരമൊരുക്കി അന്തർദേശിയ അനിമൽ ഡേയിൽ സെന്റ് ജോസഫിലെ എൻ എസ് എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : അന്തർദേശിയ അനിമൽ ഡേയുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ താണിശ്ശേരിയിലെ കാലിവളർത്തു കേന്ദ്രം സന്ദർശിച്ചു. കുട്ടികളിലെ മൃഗസ്നേഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം ഏർപ്പെടുത്തിയത്. പശു, ആട്,കുതിര, തുടങ്ങി അനവധി മൃഗങ്ങളെ ഇവിടെ പരിപാലിക്കുന്നുണ്ട്. പരിപാടികൾക്ക് ബീന സി എ, ഡോ. ബിനു ടി വി എന്നിവർ നേതൃത്വം നൽകി.

‘ദ ഹൈ സൺ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : യൂഗോസ്ലാവിയൻ വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് പതിറ്റാണ്ടുകളായി സംഭവിക്കുന്ന മൂന്ന് പ്രണയ കഥകൾ പറയുന്ന ക്രോയേഷ്യൻ ചിത്രമായ 'ദ ഹൈ സൺ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 5 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്‌ക്രീൻ ചെയ്യുന്നു. വംശീയ വിദ്യേഷത്തിന്റെ നീണ്ട ചരിത്രമുള്ള ബാൽക്കനിലെ രണ്ട് അയൽ ഗ്രാമങ്ങൾക്കിടയിലാണ് പ്രണയങ്ങൾ നടക്കുന്നത്. ആദ്യന്തര കലാപങ്ങൾ ഇവരുടെ ജീവിതങ്ങൾ തകർക്കുന്നതിന്റെ ചിത്രങ്ങളാണ് സംവിധായകൻ

കാറളം സെന്‍റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി സമാപനം

കാറളം : കാറളം സെൻറ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. ഇരിങ്ങാലക്കുട രൂപത അതിജീവനവർഷം പ്രമാണിച്ചു ലളിതമായി നടത്തിയ സമാപന പരിപാടികൾക്ക് തിരുന്നാൾ ദിവ്യബലിയോടെ തുടക്കമായി. തുടർന്ന് വയോജനസംഗമം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ലാസർ കുറ്റിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. കോൺഫറൻസ് പ്രസിഡണ്ട് ബിജു തേക്കാനത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാറളം ഇടവക വികാരി ഫാ. ഡെയ്സൻ കവലക്കാട്ട് മുഖ്യ

കാലിക്കറ്റ് സർവ്വകലാശാല ഇന്റർ കോളേജിയറ്റ് വനിതാ വോളിബോൾ ചാമ്പ്യാൻഷിപ്പിൽ സെന്‍റ് ജോസഫ് കോളേജിന് കിരീടം

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിൽ നടന്ന കാലിക്കറ്റ് സർവ്വകലാശാല ഇന്‍റർ കോളേജിയറ്റ് വനിതാ വോളിബോൾ ചാമ്പ്യാൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് കിരീടം നേടി. ഫൈനലിൽ സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരിയെ ആണ് പരാജയപ്പെടുത്തിയത്. സമ്മാനദാനം കോളേജ് പ്രിൻസിപ്പാൾ ഡോ. സി. ഇസബെൽ നിർവ്വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ.സക്കീർ ഹുസൈൻ യൂണിവേഴ്സിറ്റി താരങ്ങളുടെ പേരുകൾ അവതരിപ്പിച്ചു. ഡോ. സ്റ്റാലിൻ റാഫേൽ , സിയാദ്

പൂമംഗലം ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി വയോജനദിനം ആചരിച്ചു

ഇരിങ്ങാലക്കുട : വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി പൂമംഗലം ഗ്രാമ പഞ്ചായത്ത് ലോക വയോജനദിനം ആചരിച്ചു. 2018-19 ലെ ജനകിയാസൂത്രണം (എസ്.സി.പി .) പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിലെ 23 കുടുംബങ്ങളിലെ വയോജനങ്ങൾക്കാണ് കട്ടിലുകൾ നൽകിയത്. കട്ടിലുകളുടെ വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വർഷ രാജേഷ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സല ബാബു, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കവിത സുരേഷ്, ഈനാശു പല്ലിശ്ശേരി, മിനി ശിവദാസൻ, പഞ്ചായത്തംഗങ്ങളായ ഏ.എൻ. നടരാജൻ, കത്രീന

Top