ആവർത്തന ചെലവ് കുറയ്ക്കാൻ താമരവളയംച്ചിറയിൽ സ്ഥിരമായ റെഗുലേറ്റർ വേണമെന്ന ആവശ്യം ശക്തം

മുരിയാട് : വർഷാവർഷം താമരവളയംച്ചിറ ചിറ കെട്ടുന്നതിന് പുതിയ പലകകൾ വാങ്ങേണ്ടി വരുമ്പോൾ ഉണ്ടാക്കുന്ന ലക്ഷങ്ങളുടെ ആവർത്തന ചെലവ് കുറയ്ക്കാൻ സ്ഥിരമായ ഒരു റെഗുലേറ്റർ ഇവിടെ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. മുരിയാട് കായൽ പ്രദേശത്തേക്കും വടക്കൻ കായൽ പ്രദേശത്തേക്കും കൃഷി ആവശ്യത്തിന് ചിമ്മിണി ഡാമിൽ നിന്ന് തുറക്കുന്ന വെള്ളം കരുവന്നൂർ പുഴയിൽ കൂടി പോകുമ്പോൾ മുരിയാട് കായൽ പ്രദേശത്തേക്ക് പോകുന്ന ഭാഗത്ത് കൊക്കരിപ്പള്ള പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള താമരവളയംച്ചിറ എല്ലാക്കൊല്ലവും നവംബർ

പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് പൂർവ്വവിദ്യാർത്ഥികൾ അരി വിതരണം നടത്തി

ഇരിങ്ങാലക്കുട : ഗവൺമെന്‍റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രളയബാധിതരായ വി എച്ച് എസ് സി , പ്ലസ് ടു വിദ്യാർത്ഥികൾക്കായി പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ 1990 -96 ബാച്ച് പൂർവ വിദ്യാർത്ഥികൾ അരിവിതരണം നടത്തി. യോഗത്തിൽ വി എച്ച് എസ് സി ക്ക് വേണ്ടി പ്രിൻസിപ്പൽ രമ്യ ടീച്ചറും പ്ലസ് ടു വിഭാഗത്തിന് വേണ്ടി പ്രിൻസിപ്പൽ കൃഷ്ണനുണ്ണിയും അധ്യക്ഷത വഹിച്ചു.. പൂർവ്വ വിദ്യാർഥി സംഘടനയുടെ സെക്രട്ടറി ഉണ്ണികൃഷ്ണൻ

അംഗൻവാടി നവീകരിച്ച് പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 32-ാം വാർഡ് 'പൈതൃക അംഗൻവാടി' 2017 - 2018 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചതിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിച്ചു. വാർഡ് കൗൺസിലർ എം ആർ ഷാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എ അബ്‌ദുൾ ബഷീർ, ബിജു ലാസർ, വത്സല

എ ഐ വൈ എഫ്- മഹിളാസംഘം പ്രവർത്തകർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ഇരിങ്ങാലക്കുട : ദുരിതാശ്വാസ ക്യാമ്പിലെ വീട്ടമ്മയെ അപമാനിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടിയെടുക്കാത്തതിലും  ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഭാഗമായ ചെറുപ്പക്കാരനെതിരെ ഗുരുതരമായ വകുപ്പുകൾ ചേർത്ത് കള്ളകേസെടുത്ത പോലീസിന്‍റെ ഇരട്ടനീതിയിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ് കേരളമഹിളാസംഘം സംയുക്തമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. എൻ എഫ് ഐ ഡബ്ള്യു മണ്ഡലം സെക്രട്ടറി അനിത രാധകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ ഐ

Top