ഗാന്ധിജയന്തി ദിനാഘോഷത്തിൽ ഹരിതചട്ടപാലന സെമിനാറുമായി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ 150 -മത് ജന്മദിനത്തിൽ സ്വച്ഛതാ ഹീ സേവയുടെയും ഹരിത കേരള മിഷന്റെയും ഭാഗമായി ഹരിതചട്ടപാലന വിഷയത്തെ അധികരിച്ച് ഇരിങ്ങാലക്കുട നഗരസഭ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്ന ഗാന്ധിജയന്തി ദിനാഘോഷത്തിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു നിർവ്വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ പി. എ. അബ്ദുൾ

ഗുണ്ടാതലവൻ വധശ്രമ കേസിൽ പിടിയിൽ

ഇരിങ്ങാലക്കുട : തളിയകോണത്ത് സ്ത്രീയെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കുറ്റത്തിന് തളിയകോണം കൊല്ലാറ വീട്ടിൽ “കീരി ” എന്നറിയപെടുന്ന ഗുണ്ടാ തലവൻ കിരൺ ബാബുവിനെ (30 ) ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർ ബിബിനും സംഘവും അറസ്റ്റു ചെയ്തു. കേസ്സിലെ പരാതികാരിയായ പിണ്ടിയത്ത് വീട്ടിൽ ജയശ്രീയുടെ മകൻ ശരത്തും, കീരി കിരണുമായി ജൂലൈ 29-തിയ്യതി മാപ്രാണത്തെ സ്വകാര്യ ബാറിൽ വച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് കീരി കിരൺ സുഹൃത്തുക്കളായ ഗുണ്ടകളെ വിളിച്ചു

വെസ്റ്റ് കോമ്പാറ റസിഡന്റ്സ് അസോസ്സിയേഷൻ അംഗങ്ങൾ ഗാന്ധി ജയന്തി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി ദിവസം സേവന ദിനമായി ആചരിച്ച് വെസ്റ്റ് കോമ്പാറ റസിഡന്റ്സ് അസോസ്സിയേഷൻ അംഗങ്ങൾ റോഡ് വൃത്തിയാക്കി. അസോസ്സിയേഷൻ പ്രസിഡന്റ് പയസ് പടമാട്ടുമ്മൽ സെക്രട്ടറി വിനോദ് കാവനാട് എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളടക്കം 30 ൽ അധികം ആളുകൾ ചേർന്നാണ് റോഡ് വൃത്തിയാക്കിയത്. ഇത്തരം കൂട്ടായ ശുചീകരണ പ്രവർത്തനങ്ങൾ തുടർന്നും നടത്താമെന്ന് അസോസ്സിയേഷൻ അംഗങ്ങൾ ചേർന്ന് തീരുമാനിച്ചു.

സൗജന്യ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ38-ാം വാർഡിൽ നടന്ന ആയുർവേദ ക്യാമ്പിന്റെയും മരുന്ന് വിതരണത്തിന്റെയും ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിച്ചു. ഡോ. ആഷ്‌ലി ജോസ്, പി ടി എ പ്രസിഡന്റ് പവനൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ആന്റോ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ വിദ്യർത്ഥികൾ രെജിസ്ട്രേഷൻ നടത്തി. എൻ എസ് എസ് കോർഡിനേറ്റർ

മുസ്ലിം സർവ്വീസ് സൊസൈറ്റി പ്രളയ ബാധിതർക്ക് ഭക്ഷണകിറ്റ് നൽകി

ഇരിങ്ങാലക്കുട : മുസ്ലിം സർവ്വീസ് സൊസൈറ്റി( എം എസ് എസ് ) ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്രളയബാധിതർക്കുള്ള ഭക്ഷണകിറ്റ് വിതരണം എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അബ്‌ദുൾ കരിം മാസ്റ്റർ നിർവ്വഹിച്ചു. പ്രസിഡന്റ് പി എ നാസറിന്റെ അധ്യക്ഷതയിൽ ഇരിങ്ങാലക്കുട റോട്ടറി ക്ലബ് ഹാളിൽ നടന്ന യോഗം ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ ബേബി ജോസ് കാട്ട്ള ഉദ്‌ഘാടനം ചെയ്തു. .എൻ ഏ ഗുലാം

കാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘സഹപാഠിക്കൊരു സ്നേഹക്കൂട് ‘

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ, സ്റ്റാഫ്, പി ടി എ, എൻ എസ് എസ് യുണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ വീടില്ലാത്ത വിദ്യാർത്ഥികൾക്കായി വീട് നിർമ്മിക്കുന്ന 'സഹപാഠിക്കൊരു സ്നേഹക്കൂട് ' പദ്ധതിയിലെ ആദ്യ വീടിന്റെ നിർമ്മാണം ആരംഭിച്ചു. 420 സ്ക്വയർ ഫീറ്റ് ഉള്ള വീട്ടിൽ കിടപ്പുമുറി, ഹാൾ, ബാത്റൂം, അടുക്കള എന്നിവയാണ് ഒരുക്കുന്നത്. നാലു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രളയത്തോട് അനുബന്ധിച്ച് തകർന്ന ഏഴു വീടുകളെ

ചാരായം വാറ്റ് – നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിൽ

കൊടകര : നിരവധി ക്രിമിനൽ കേസിലെ പ്രതി 100 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയാ വാഷ് കൈകാര്യം ചെയ്തു കൊണ്ടിരിക്കെ വട്ടേക്കാട് ആശ്രമം പറമ്പിൽ വച്ച് ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജീവ്‌ ബി നായരും സംഘവും അറസ്റ്റ് ചെയ്തു. കൊടകര വില്ലേജിൽ വട്ടേക്കാട് മഠത്തിൽ വീട്ടിൽ സുരാജ് (29 ) നെയാണ് അറസ്റ്റ് ചെയ്തത്. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ വി എ ഉമ്മർ, എം ഒ ബെന്നി, സി

കാട്ടൂർ മണ്ഡലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം ആചരിച്ചു

കാട്ടൂർ : മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പാർട്ടി ഓഫീസിൽ നടത്തിയ ദിനാചരണം പ്രസിഡന്റ് എ എസ് ഹൈദ്രോസ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ധീരജ് തേറാട്ടിൽ, ബ്ലോക്ക് സെക്രട്ടറിമാരായ കെ കെ സതീശൻ, മുർഷിദ് എം , മണ്ഡലം സെക്രട്ടറി എ പി വിൽസൺ എന്നിവർ സംസാരിച്ചു. കോൺഗ്രസ്സ് ഒന്നാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർക്കടവിൽ ഗാന്ധിജയന്തി ആഘോഷം നടത്തി. ബൂത്ത് പ്രസിഡന്റ്

ഗാന്ധി ജയന്തി ദിനത്തിൽ റോഡരികുകൾ വൃത്തിയാക്കി

കാട്ടൂർ : ഗാന്ധിജയന്തിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട നഗരസഭ വാർഡ് 31 ലെ കാട്ടൂർ റോഡിലെ പാലം സ്റ്റോപ് മുതൽ ചുങ്കം വരെയുള്ള റോഡരികുകൾ കർത്തവ്യ ടാസ്ക് ഫോഴ്സ്, കുടുബശ്രീ അoഗങ്ങൾ,പുരുഷസഹായ സംഘം എന്നിവരുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാർഡ് കൗൺസിലർ സുജ സഞ്ജീവ്കുമാർ ഉദ്‌ഘാടനം ചെയ്തു.

ഗാന്ധി ജയന്തി ദിനത്തിൽ റോഡ് ശുചീകരണം നടത്തി കരൂപ്പടന്ന ഗ്രീൻ ട്രാക്ക് സോഷ്യൽ ക്ലബ്ബ്

കരൂപ്പടന്ന : ഗാന്ധിജയന്തി ദിനത്തിൽ റോഡ് ശുചീകരണം നടത്തി കരൂപ്പടന്ന ഗ്രീൻ ട്രാക്ക് സോഷ്യൽ ക്ലബ്ബ്. കരൂപ്പടന്ന ഹൈസ്ക്കൂളിനോട് ചേർന്ന് കാട് മൂടിയ ഭാഗങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ വൃത്തിയാക്കിയത്. സ്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഭീഷണിയായ ഈ പരിസരങ്ങൾ ഇഴ ജന്തുക്കളുടെ വാസ കേന്ദ്രമായിരുന്നു. ശബീബ്, അറഫാത്ത്, സ്വഫ് വാൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Top