‘അഴിമതി കുഴികൾ’ നിറഞ്ഞ പോട്ട- ഇരിങ്ങാലക്കുട സംസ്ഥാനപാതയിൽ യാത്ര ദുഷ്ക്കരം

ഇരിങ്ങാലക്കുട : കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ബി എം ബി സി സാങ്കേതിക മികവ് കൊട്ടിഘോഷിച്ച റോഡ് ടാറിങ്ങിനുശേഷം ദിവസങ്ങൾക്കുള്ളിൽ തകർന്നു തുടങ്ങിയ പോട്ട ഇരിങ്ങാലക്കുട സംസ്ഥാന പാത ഇപ്പോൾ തീർത്തും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിൽ എത്തിച്ചേർന്നു, അതോടൊപ്പം അപകട പരമ്പരകളും. അക്കാലത്തു തന്നെ ടാറിങ്ങിൽ വാൻ അഴിമതി നടന്നതായി പല മേഖലകളിൽ നിന്നും സംശയങ്ങൾ ഉയർന്നിരുന്നു. അന്ന് രൂപപ്പെട്ടു തുടങ്ങിയ 'അഴിമതി കുഴികൾ' ഇപ്പോൾ സുഗമമായ ഗതാഗതത്തിനു വൻതടസ്സമാണ്

മോഡൽ വളണ്ടറി ബ്ലഡ് ഡൊണേഷൻ ഓർഗനൈസേഷൻ അവാർഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകൾ സംയുക്തമായി നടത്തിയ സൗജന്യ രക്തദാന ക്യാമ്പുകളുടെ പശ്ചാത്തലത്തിൽ മോഡൽ വളണ്ടറി ബ്ലഡ് ഡൊണേഷൻ ഓർഗനൈസേഷനായി എൻ എസ് എസ് യൂണിറ്റുകളെ തിരഞ്ഞെടുത്തു. ദേശിയ രക്തദാന ദിനമായ ഒക്ടോബർ 1 നു തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ നടന്ന ചടങ്ങിൽ ഐ എം എ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എസ് എം ബാലഗോപാലൻ അവാർഡ് ദാനം

പ്രളയക്കെടുതിയിൽ സർട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള അദാലത്ത് ഇരിങ്ങാലക്കുട ആർ ഡി ഒ ഓഫീസിൽ നടക്കുന്നു

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയിൽ സർട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടവർക്ക് വേണ്ടി ഇരിങ്ങാലക്കുട മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ ഉള്ളവർക്കായുള്ള അദാലത്ത് ഇരിങ്ങാലക്കുട ആർ ഡി ഓ ഓഫീസിൽ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ നടക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 6 സർക്കാർ വകുപ്പുകൾ ഉൾപ്പെടുത്തി കേരളം സ്റ്റേറ്റ് ഐ ടി മെഷീന്റെ മേൽനോട്ടത്തിൽ അക്ഷയ സംഭരംഭകരുടെ സഹായത്തോടെയാണ് അദാലത്ത് നടത്തുന്നത്. ഓരോ വകുപ്പിനും പ്രത്യേക കൗണ്ടറുകളുണ്ട് .

ജനവാസ മേഖലയിലേക്കുള്ള കാട്ടാനകളുടെ പ്രവേശനം തടയുന്ന സാങ്കേതിക വിദ്യ : ഇന്നോവേഷൻ ചലഞ്ചിൽ 1.5 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംങ്ങിന്

ഇരിങ്ങാലക്കുട : ജനവാസ മേഖലയിലേക്കുള്ള കാട്ടാനകളുടെ പ്രവേശനം തടയുന്ന സാങ്കേതിക വിദ്യ പ്രദർശിപ്പിച്ച് എറണാകുളം ഫിസാറ്റ് എഞ്ചിനീയറിംങ്ങ് കോളേജിൽ നടന്ന ഇന്നോവേഷൻ ചലഞ്ചിൽ 1.5 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംങ്ങിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ നേടി. വനമേഖലയോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലകളിൽ പലപ്പോഴും ഭീതിതമായ ഒരനുഭവമാണ് ആനകളുടെ സാന്നിധ്യം. ഗ്രാമവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടാനക്കൂട്ടങ്ങളെ പടക്കം പൊട്ടിച്ചും വൈദ്യുത വേലി തീർത്തുമൊക്കെയാണ്

കരുവന്നൂർ ബാങ്ക് ലാഭവിഹിതം പ്രഖ്യാപിച്ചു, ഓഹരിയുടെ 25% അംഗങ്ങൾക്ക് നൽകും

കരുവന്നൂർ : കരുവന്നൂർ ബാങ്കിന്‍റെ വാർഷികപൊതുയോഗത്തിൽ 2016-17 വർഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരിയുടെ 25% അംഗങ്ങൾക്ക് നൽകും. 2017-18 വർഷത്തെ ലാഭവിഹിതം സഹകരണ വകുപ്പിന്‍റെ ദുരിതാശ്വാസ പദ്ധതിയായ 'കെയർ കേരള'യ്ക്ക് നൽകും. 1,39,17,230 രൂപയാണ് ഇത്തരത്തിൽ നൽകുന്നത്. യോഗത്തിൽ പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.ആർ. സുനിൽകുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ടി.ആർ. ഭരതൻ സ്വാഗതവും, എൻ. നാരായണൻ നന്ദിയും രേഖപ്പെടുത്തി. ലാഭവിഹിതം ഒക്ടോബർ 3 മുതൽ അതാത്

റോഡിന്‍റെ ശോചനീയാവസ്ഥ, തൊമ്മാന പാടത്ത് വീണ്ടും സ്കൂട്ടർ അപകടം, രണ്ടു പേർക്ക് പരിക്ക്

വല്ലക്കുന്ന് : അപകട മേഖലയായ വല്ലക്കുന്ന് ഇറക്കത്ത് തൊമ്മാന പാടത്തിനു സമീപം തിങ്കളാഴ്ച രാവിലെ 6:45 ഉണ്ടായ സ്കൂട്ടർ അപകടത്തിൽ 2 പേർക്ക് ഗുരുതര പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന KL42 J 5626 ഹോണ്ട ഡിയോ സ്കൂട്ടറിൽ മറ്റേതോ വാഹനം ഇടിച്ചു നിറുത്താതെ പോയതാണ്. പരിക്കേറ്റു റോഡിൽ കിടന്നവരെ നാട്ടുകാരുടെ സഹായത്താൽ അതുവഴിവന്ന വാഹനങ്ങളിൽ പുല്ലൂർ ആശുപത്രിയിൽ എത്തിച്ചു. കാട്ടൂർ കൊടുങ്ങച്ചിറ ഏരവത്തിങ്കൽ ഷിഫാസ് (27 ), പൊറത്തിശ്ശേരി കളപ്പുരക്കൽ

Top