പഴയകാല ഗൃഹോപകരണങ്ങളുടെ പ്രദർശനം വിദ്യാർത്ഥികളിൽ കൗതുകമുണർത്തി

പൊറത്തിശ്ശേരി : ആധുനിക ഉപകരണങ്ങൾ കണ്ടുവളരുന്ന പുതുതലമുറയിലെ വിദ്യാർത്ഥികളിൽ പഴയകാല ഉപകരണങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊറത്തിശ്ശേരി മഹാത്മ എൽപി & യുപി സ്കൂളിൽ ആദ്യകാല ഗൃഹോപകരണങ്ങളുടെ പ്രദർശനം നടത്തി. മരം,മുള, മണ്ണ്, ഓട് എന്നിവ കൊണ്ടുള്ള പഴയ വീട്ടുപകരണങ്ങൾ ആണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. ആദ്യകാല ഗൃഹോപകാരങ്ങളായ പറ, നാഴി, മെതിയടി, കിണ്ണം, കിണ്ടി, കോളാമ്പി, ഇടങ്ങഴി മരതവികൾ, മൊന്ത, കോരിപലക, വട്ടി, കൊട്ട, ഉറി, അടപലക, കടകോൽ, ഇസ്തിരിപ്പെട്ടി, മരിക,

മുരിയാട് പഞ്ചായത്തിൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് തുടർച്ചയായി മൂന്ന് യോഗങ്ങൾ മാറ്റി വച്ചു

മുരിയാട് : യോഗത്തിന്റെ നടത്തിപ്പിലുണ്ടായ അപാകതയിൽ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മുരിയാട് പഞ്ചായത്തിൽ തുടർച്ചയായി മൂന്ന് യോഗങ്ങൾ മാറ്റിവച്ചു. ഒക്ടോബർ 22 നും 27 നും 31 നുമായിരുന്നു യോഗങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്.വിവിധ ടെണ്ടറുകൾ അംഗീകരിക്കുന്നതിനും എസ്റ്റിമേറ്റുകൾ റിവൈസ് ചെയ്യുന്നതിനുമാണ് 22 ലെ അടിയന്തിര യോഗം വിളിച്ചിരുന്നത്. യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തെങ്കിലും കോൺഗ്രസ് അംഗങ്ങളെ അറിയിക്കാതെ നടത്തിയ യോഗത്തിലെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നും യോഗം നടത്തിയതിനെതിരെ പരാതി നൽകുമെന്നും പ്രതിപക്ഷം

എംഎല്‍എ ഹോസ്റ്റലിലെ പീഢനശ്രമം : ഡി വൈ എഫ് ഐ നേതാവിന്‍റെ അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് നവംബര്‍ 2 ന് ഇരിങ്ങാലക്കുട എംഎല്‍എ ഓഫിസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച്

ഇരിങ്ങാലക്കുട : എംഎല്‍എ ഹോസ്റ്റലിലെ പീഡനശ്രമകേസിലുൾപ്പെട്ട ഡി വൈ എഫ് ഐ നേതാവ് ജീവന്‍ലാലിനെ രക്ഷിക്കന്നതിന് എല്ലാ സഹായവും ചെയ്യുന്നത് ഇരിങ്ങാലക്കുട എംഎല്‍എയാണെന്ന് ആരോപിച്ചും, അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചും നവംബര്‍ 2 ന് രാവിലെ 10:30 ന് ഇരിങ്ങാലക്കുട എംഎല്‍എ ഓഫിസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. എംഎല്‍എ പ്രൊഫ.കെ.യു അരുണന്റെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് സ്വന്തം പാര്‍ട്ടിയിലെ പ്രാദേശിക വനിതാ നേതാവിനെ പീഢിപ്പിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് ആര്‍.എല്‍.ജീവന്‍ലാലിനെ ഉടന്‍

വൃദ്ധ ദമ്പതികളെയും മകളെയും വീട് കയറി ആക്രമിച്ച കേസിലെ പ്രതി സംഗീത് പിടിയിൽ

കാട്ടൂർ : കഞ്ചാവ് വിൽപനയെ കുറിച്ച് പോലീസിൽ വിവരംനൽകി എന്നാരോപിച്ച് പടിയൂർ കനാൽ പാലത്തിനടുത്ത് വൃദ്ധ ദമ്പതികളെയും മകളെയും വീട് കയറി ആക്രമിച്ച കേസിലെ പ്രതി എടതിരിഞ്ഞി വേലുപറമ്പിൽ സംഗീത്തിനെ (25 ) കാട്ടൂർ പോലീസ് സബ് ഇൻസ്പക്ടർ കെ എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തു . തച്ചുപുരത്ത് കൃഷ്ണൻ (76 ) മാലതി (70 ) സതി (35 ) എന്നിവർക്കാണ് അയൽവാസിയായ സംഗീതിന്റെ മദ്യലഹരിയിലുള്ള അക്രമത്തിൽ പരിക്കേറ്റ്

പ്രവാസികൾക്ക് വായ്പ നിഷേധിക്കുന്ന ദേശസാൽകൃത ബാങ്കുകളുടെ നടപടി പുനഃപരിശോധിക്കണം – പ്രവാസി അസോസിയേഷൻ

ഇരിങ്ങാലക്കുട : വിദേശത്തുനിന്നും തിരികെ വരുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽ സംരംഭം തുടങ്ങാനുള്ള നോർക്കയുടെ വായ്പ പദ്ധതിക്ക് അപേക്ഷിക്കുന്ന പ്രവാസികൾക്ക് വിവിധ കാരണങ്ങളുടെ പേരിൽ വായ്പ നിഷേധിക്കുന്ന ദേശസാൽകൃത ബാങ്കുകളുടെ നടപടി പരിശോധിക്കണമെന്ന് ഇരിങ്ങാലക്കുട പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ തൃശൂർ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വായ്പ നിഷേധിക്കപ്പെട്ട അപേക്ഷകർ നോർക്കയെ സമീപിച്ചാൽ അതിനുള്ള പരിഹാരം തക്ക സമയത്ത് കിട്ടുന്നില്ലെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട പ്രവാസി ഓഫീസിൽ

ദേശീയോദ്ഗ്രഥനദിനത്തോട് അനുബന്ധിച്ച് സെന്റ് ജോസഫ്‌സിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ദേശീയോദ്ഗ്രഥനദിനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. എൻ എസ് എസ് യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ ഹോസ്പിറ്റൽ ഒപ്‌റ്റോമെട്രിസ്റ്റ് മോളി തോമസ് ക്യാമ്പിന് നേതൃത്വം നൽകി. ദേശീയോദ്ഗ്രഥന ദിനത്തിന്റെ ഭാഗമായി പട്ടേൽ അനുസ്മരണവും ദേശീയോദ്ഗ്രഥന പ്രതിജ്ഞ, റാലി എന്നിവയും സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് എൻ എസ് ഇ കോർഡിനേറ്റർമാരായ ബീന സി എ, ഡോ. ബിനു

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ വാർഷികം കാട്ടൂരിൽ ആചരിച്ചു

കാട്ടൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ ജംഗ്ഷൻ പരിസരത്ത് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ വാർഷികം ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വർഗ്ഗിസ് പുത്തനങ്ങാടി ഉദ്‌ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അംബുജ രാജൻ, മണ്ഡലം വൈസ് പ്രസിഡന്റ് ബേട്ടി ജോസ്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി മുർഷീദ് എം എന്നിവർ സംസാരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

ബ്ലോക്ക്തല ഗ്രാമസഭായോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്‍റെ വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്‍റെ ഭാഗമായുള്ള ബ്ലോക്ക്തല ഗ്രാമസഭായോഗം ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്‌കുമാർ നിർവഹിച്ചു. 33069000 രൂപയുടെ പദ്ധതി നിർദേശങ്ങൾ യോഗം ചർച്ച ചെയ്‌തു. പ്രളയനാന്തരവാർഷികപദ്ധതിയിൽ പ്രളയനാന്തരപുനർനിർമ്മാണ പ്രവൃത്തികൾക്ക് മുൻഗണന നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തെ അറിയിച്ചു. വർക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങൾ പ്രസിഡന്റ് യോഗത്തെ അറിയിച്ചു. ഈ വർഷത്തെ പദ്ധതി പുരോഗതിയെ സംബദ്ധിച്ച് സെക്രട്ടറി ശ്രീജിത്ത് സി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്

എം എൽ എ ഹോസ്റ്റലിൽ ഡി വൈ എഫ് ഐ നേതാവിന്‍റെ പീഡന ശ്രമത്തിൽ പരാതിക്കാരിയായ പെൺകുട്ടിക്ക് പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നു പരാതി

കാട്ടൂർ : ഇരിങ്ങാലക്കുട ഡി വൈ എഫ് ഐ ബ്ലോക്ക് ജോ: സെക്രട്ടറി ജീവൻലാൽ തിരുവനന്തപുരം എം എൽ എ ഹോസ്റ്റലിൽ വച്ച് ഇതേ സംഘടനയിൽ പ്രവൃത്തിക്കുന്ന തന്നെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പോലീസിൽ നിന്നും നീതി ലഭിക്കുന്നില്ലെന്നു പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും . ഡി വൈ എഫ് ഐ നേതാവിന്‍ ജാമ്യം നിഷേധിച്ചിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു. കാട്ടൂരിലെ സ്വവസതിയിൽ മാധ്യമങ്ങളോട് ചൊവ്വാഴ്ച രാവിലെ സംസാരിക്കുകയായിരുന്നു

നാദോപാസന സംഗീത മത്സരം ഫെബ്രുവരി 9, 10 തിയ്യതികളിൽ

ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയും , ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഫെബ്രുവരി 9,10(ശനി,ഞായർ) തിയ്യതികളിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ 16 വയസ്സിനു താഴെ ജൂനിയർ വിഭാഗത്തിനും 16 മുതൽ 25 വയസ്സുവരെ സീനിയർ വിഭാഗത്തിനും ഇരിങ്ങാലക്കുടയിൽ കർണ്ണാടക സംഗീത മത്സരം സംഘടിപ്പിക്കുന്നു. 'സുന്ദരനാരായണ' എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന അന്തരിച്ച ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി വടക്കേ പാലാഴി നാരായണൻകുട്ടി മേനോൻ രചിച്ച ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള കൃതികളാണ് ഈ മത്സരത്തിൽ

Top