പ്രളയ രക്ഷാപ്രവർത്തകർക്ക് അനുമോദനവും ദുരിധാശ്വാസ നിധി കൈമാറലും നടന്നു

കല്ലേറ്റുംകര :  ആളൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ കൈപ്പമംഗലത്തെ മൽസ്യ തൊഴിലാളികളായ കൈപ്പമംഗലം കൈതവളപ്പൻ ടീമിനും മറ്റു രക്ഷാപ്രവർത്തകർക്കും സ്വീകരണം സംഘടിപ്പിച്ചു. ചടങ്ങിൽ വച്ച് ആളൂർ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും മറ്റു സ്ഥാപങ്ങളും വ്യക്തികളിൽ നിന്നും സമാഹരിച്ച തുക ഉൾപ്പെടെ 2080478 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഏറ്റു

മുൻ എംപി കെ. മോഹൻദാസിന്റെ 22-ാം ചരമവാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രംഗത്ത് കാൽ നൂറ്റണ്ട് പ്രവർത്തിച്ച മുൻ എംപിയും കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കെ. മോഹൻദാസിന്റെ 22-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാക്കളായ ബിന്ദു, ജെന്നിൽ കണ്ണംക്കുന്നി എന്നിവരെ ആദരിച്ചു. വർഗീസ് മാവേലി അധ്യക്ഷത വഹിച്ചു. സി.വി. കുര്യാക്കോസ്, എൻ.കെ. ജോസഫ്, പോൾ കോക്കാട്ട്, കാതറിൻ പോൾ, മിനി മോഹൻ ദാസ്,

സാലറി ചാലഞ്ചിന്‍റെ പേരില്‍ അദ്ധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ശമ്പളം പിടിച്ചെടുക്കുവാനുള്ള നീക്കം അപലപനീയം : ദേശീയ അദ്ധ്യാപക പരിഷത്ത്

ഇരിങ്ങാലക്കുട : അദ്ധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും സാലറി ചാലഞ്ചിന്‍റെ പേരില്‍ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുവാനുള്ള സർക്കാർ നീക്കം അപലപനീയമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു. ദേശീയ അദ്ധ്യാപകപരിഷത്ത്(എന്‍ടിയു) തൃശ്ശൂര്‍ ജില്ലാ പഠനശിബിരം ഇരിങ്ങാലക്കുട മഹാത്മാഗാന്ധി ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവിനനുസരിച്ച് പരമാവധി ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ സന്നദ്ധരായ ജീവനക്കാരെ സമൂഹമധ്യത്തില്‍ അവഹേളിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപ്രായോഗികമായ സാലറി

പ്രധാനമന്ത്രി ഉജ്ജ്വല്‍യോജന പദ്ധതി : എടക്കുളത്ത് 25 പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും വിതരണം ചെയ്തു

എടക്കുളം : ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരും നിലവില്‍ ഗ്യാസ്‌കണക്ഷന്‍ ഇല്ലാത്തവരുമായവർക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഉജ്ജ്വല്‍യോജന പദ്ധതിയുടെ ഭാഗമായി പൂമംഗലം പഞ്ചായത്തില്‍ എടക്കുളം മേഖലയിലെ ഇരുപത്തഞ്ചു പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും സ്റ്റൗവ്വും വിതരണം ചെയ്തു. ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മിത്രഭാരതി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഫീസ് പരിസരത്തു നടന്ന ചടങ്ങില്‍ സുബിത ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

തുലാവര്‍ഷക്കാലത്തും ജാഗ്രത അനിവാര്യം – ഡോ. ഷിജോ ജോസഫ്

ഇരിങ്ങാലക്കുട : കേരളം നേരിട്ട രൂക്ഷമായ പ്രളയത്തിന്‍റെയും മണ്ണിടിച്ചിലിന്‍റെയും പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന തുലാവര്‍ഷക്കാലത്തും ജനങ്ങള്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്ന്‌ കേരളഫോറസ്റ്റ്‌റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് സെന്‍സിംഗ് വിഭാഗത്തിലെ സിനിയര്‍ സയന്റിസ്റ്റ്‌ ഡോ. ഷിജോ ജോസഫ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജിലെ ജൈവവൈവിധ്യക്ല ബ്ബ്, എന്‍വിറോ ക്ലബ്ബ്, ഭൂമിത്ര ക്ലബ്ബ് എന്നിവയുടെസംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓസോണ്‍ ദിനാഘോഷ പരിപാടിയില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം. കാര്‍ബണ്‍ ന്യൂട്രല്‍ ഡവലപ്‌മെന്റ് എന്ന പുതിയവികസന സങ്കല്പം സ്വീകരിച്ചുകൊണ്ടു മാത്രമേ കാലാവസ്ഥാ

‘ലവ് ഇൻ ദ ടൈം ഓഫ് കോളറ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ 'ലവ് ഇൻ ദ ടൈം ഓഫ് കോളറ ' എന്ന നോവലിനെ ആസ്പദമാക്കി 2007 ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. മൈക്ക് നെവ്വൽ സംവിധാനം ചെയ്ത ചിത്രം അമ്പത് വർഷം നീണ്ടു നിന്ന ത്രികോണ പ്രണയത്തിന്റെ കഥയാണ് പറയുന്നത്.1870 മുതൽ 1930

പു.ക.സ.യുടെ നവകേരള ഭാഗ്യക്കുറി പ്രചാരണം കെ വി രാമനാഥൻ മാസ്റ്റർക്ക് ടിക്കറ്റ് നൽകി കൊണ്ട് ആരംഭിച്ചു

ഇരിങ്ങാലക്കുട : പ്രളയ ദുരിതാശ്വാസത്തിനും കേരളത്തിന്റെ പുനർനിർമ്മിതിക്കും ധനസമാഹരണത്തിനായി സംസ്ഥാന സർക്കാർ ഇറക്കിയ 'നവകേരള' ഭാഗ്യക്കുറിയുടെ ഇരിങ്ങാലക്കുട മേഖലയിലെ പുരോഗമന കല സാഹിത്യ സംഘത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രശസ്ത സാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്റർക്ക് ആദ്യ ടിക്കറ്റ് കൈമാറിക്കൊണ്ട് പ്രൊഫ. കെ യു അരുണൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. ദുരിതബാധിതരുടെ കണ്ണീരൊപ്പാനും കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാകാനും എല്ലാവരും ലോട്ടറി എടുക്കണമെന്ന് പ്രൊഫ. കെ യു അരുണൻ

2 കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : കിഴുത്താണി അന്നപൂർണേശ്വരി ക്ഷേത്രത്തിന് മുന്നിൽ കഞ്ചാവ് കൈമാറുന്നതിന് കാത്തു നില്കുമ്പോൾ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ എടത്തിരുത്തി പുള്ളിച്ചോട് ചുണ്ടയിൽ ധനേഷ് (34 )നെ ഇരിഞ്ഞാലക്കുട എക്‌സൈസ് സർക്കിൾ ഇൻപെക്ടർ രാജീവ്‌ബി നായരും സംഘവും കൂടി അറസ്റ്റ് ചെയ്തു. ഇയ്യാൾ 2013 ൽ ഗുണ്ട നിയമം പ്രകാരം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. പാലക്കാട് ,വയനാട് , കൊടുങ്ങലൂർ, മതിലകം, ഇരിങ്ങാലക്കുട,കാട്ടൂർ പോലീസ് സ്റ്റേഷനുകളിലും എക്‌സൈസ്ആഫീസുകളിലും കഞ്ചാവ് കേസ്

Top