പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിനെതിരെ എ.ഐ.ടി.യു.സി സായാഹ്ന ധർണ നടത്തി

നടവരമ്പ് : പെട്രോൾ ഡീസൽ വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ എ ഐ ടി യു സി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവരമ്പ് സെന്ററിൽ സായാഹ്ന ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി. കെ. സുധീഷ് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട്‌ കെ. നന്ദനൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി, കെ.

പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ബോയ്സ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന അരി വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പ്രളയബാധിതരായ യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി 1990 -96 ബാച്ചിലെ പൂർവ്വവിദ്യാർഥി സംഘടന അരി വിതരണം ചെയ്തു. യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ഉഷ അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥി സംഘടനക്ക് വേണ്ടി സെക്രട്ടറി ഉണ്ണികൃഷ്ണൻ, പ്രസിഡന്റ് ജോസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. 90-96 ബാച്ചിന് വേണ്ടി പൂർവ വിദ്യാർത്ഥി സംഘടന ട്രഷറർ രാഗേഷ് പി മേനോൻ, ജസീൽ, അനൂപ്,

പ്രളയദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്ത് വെസ്റ്റ് ലയണ്‍സ് ക്ലബ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പ്രളയദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട ഇരിങ്ങാലക്കുട എസ്.എന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു. ചൊവ്വാഴ്ച രാവിലെ എസ്.എന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാബു കൂവക്കാടന്‍, ജോണ്‍സന്‍ അവറാന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണോദ്‌ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ആന്റോ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. എസ്.എന്‍ സ്‌കൂള്‍ പ്രധാന അധ്യാപിക മായ, അധ്യാപകരായ എം.ജെ ഷാജി, സെറിന്‍,

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്‍റെ ഭാഗമായി സേവാഭാരതി കുട്ടികൾക്ക് പ്ലേറ്റും, ഗ്ലാസ്സും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്‍റെ  ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി പടിയൂർ സെന്റ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു പി സ്ക്കൂളിലെ കുട്ടികൾക്ക് പ്ലേറ്റും, ഗ്ലാസ്സും വിതരണം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സുരാജി, പി ടി എ അംഗം ഷീജ ,സേവാഭാരതി ജോയിന്റ് സെക്രട്ടറി കെ .രവീന്ദ്രൻ, ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ, റിട്ടയർഡ് ടീച്ചർ മാരായ രാധാമണി , അമ്യത ഗൗരി എന്നിവർ സന്നിഹിതരായിരുന്നു.

തീർത്ഥയാത്രയ്ക്കായി സമാഹരിച്ച നാണയത്തുട്ടുകൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി

ആനന്ദപുരം : ശ്രീകൃഷ്ണ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അൻസാ ഷിബു വേളാങ്കണ്ണി തീർത്ഥയാത്ര നടത്തുന്നതിനായി ഒരു വർഷമായി സമാഹരിച്ചു വരുന്ന നാണയത്തുട്ടുകളുടെ ശേഖരമായ നാലായിരത്തിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് ഏറെ ശ്രദ്ധേയമായി . മുരിയാട് മാടാനി വീട്ടിൽ ഷിബുവിന്റെയും ഷിജിയുടെയും മകളാണ് അൻസാ. മുരിയാട് കശുവണ്ടി കമ്പനിക്കു സമീപം പെട്ടിക്കട നടത്തി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് മിച്ചം വച്ച നാണയത്തുട്ടുകളാണ് മകൾക് സമ്പാദ്യ

കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ റോഡിൽ പക്ഷി വിസർജ്യങ്ങൾ വീണ് ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നു

കല്ലേറ്റുംകര : റെയിൽവേ സ്റ്റേഷന് മുന്നിൽ കല്ലേറ്റുംകര- താഴേക്കാട് റോഡിൽ മരങ്ങളിൽ നിന്നും പക്ഷികളുടെ വിസർജനം വീണ് നനഞ്ഞ് കുഴമ്പു രൂപത്തിൽ കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഇതിൽ തെന്നി വീണ് യാത്രക്കാർ അപകടത്തിൽ പെടുന്നത് തുടർക്കഥയാകുന്നു. ചൊവ്വാഴ്ച രാവിലെ പെയ്ത ചെറിയ മഴയിൽ റോഡിൽ കിടന്ന വൃക്ഷങ്ങളുടെ ഇലയും പക്ഷി വിസർജ്യവും കുതിർന്നതാണ് റോഡിൽ വഴുക്കലായി അനുഭവപ്പെട്ടത്. ഇതറിയാതെ വേഗതയിൽ എത്തുന്ന വാഹനങ്ങൾ വളവു തിരിയുമ്പോൾ തെന്നി വീഴുകയാണ്. പത്തിലധികം വാഹനാപകടങ്ങൾ

ഫ്രാങ്കോ മുളക്കലിനെ പ്രതീകാത്മകമായി തെരുവിൽ വിചാരണ ചെയ്തു

ഇരിങ്ങാലക്കുട : ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട കൂട്ടായ്മ ഫ്രാങ്കോ മുളക്കലിനെ പ്രതീകാത്മകമായി തെരുവിൽ വിചാരണ ചെയ്തു. വനിതാ കലാസാഹിതി സംസ്ഥാന പ്രസിഡണ്ട് ലില്ലി തോമാസ് ഉദ്ഘാടനം ചെയ്തു. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് ചടങ്ങിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു . ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പരിസരത്തു നടന്ന ചടങ്ങിൽ പി കെ. കിട്ടൻ മാഷ്‌, സി പി ഐ (എം എൽ ) റെഡ്

Top