പാസഞ്ചർ ട്രെയിനുകൾ തുടർച്ചയായി റദ്ദാക്കുന്നതിനും വൈകിയോടുന്നതിലും ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : പാസഞ്ചർ ട്രെയിനുകൾ പലകാരണങ്ങൾ പറഞ്ഞ് റദ്ദാക്കുന്നതിലും തുടർച്ചയായി വൈകിയോടുന്നതിലും ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണനയാണ് ഇതെന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ദീർഘകാലമായി ഈ അവഗണന നേരിടുകയാണെന്നും ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു. കഴിഞ്ഞ 5 വർഷമായി ഈ സ്റ്റേഷനിൽ നിറുത്തുന്ന ഏതെങ്കിലും പുതിയ ട്രെയിൻ അനുവദിക്കുകയോ വേറെ നിലവിലുള്ള ട്രെയിനുകളിൽ ഏതെങ്കിലും ഇവിടെ സ്റ്റോപ്പ് അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും സ്റ്റേഷനെയും യാത്രക്കാരെയും

പ്രളയം : വിദ്യാർത്ഥികൾക്ക് സേവാഭാരതി സ്കൂൾ യൂണിഫോം വിതരണം ചെയ്തു

എടക്കുളം : പ്രളയത്തിൽ സ്ക്കൂൾ യൂണിഫോം നഷ്ടമായ എടക്കുളം എസ് എൻ ജി എസ് എസ് യു പി സ്കൂളിലെ കുട്ടികൾക്ക് ഇരിങ്ങാലക്കുട സേവാഭാരതി യൂണിഫോം വിതരണം ചെയ്തു. അദ്ധ്യാപികമാരായ അമൃത ഗൗരി, രാധാമണി എന്നിവർ  വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി. സേവാഭാരതി ജോയിന്‍റ് സെക്രട്ടറി കെ രവീന്ദ്രൻ, ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി

35-ാമത് അഖിലകേരള ഡോൺബോസ്‌കോ ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റ് 19 മുതൽ 22 വരെ

ഇരിങ്ങാലക്കുട : 35-ാമത് മത് അഖിലകേരള ഡോൺബോസ്‌കോ ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റ് 19 മുതൽ 22 വരെ ഡോൺബോസ്‌കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 23 ടീമുകൾ പങ്കെടുക്കും. 19-ാം തിയ്യതി 2 മണിക്ക് വിജിലൻസ് & ആന്റികറപ്ഷൻ വിഭാഗം ഡി വൈ എസ് പി മാത്യുരാജ് കള്ളിക്കാടൻ ഉദ്‌ഘാടനം ചെയ്യും. ഡോൺബോസ്‌കോ സ്കൂൾ റെക്ടർ ഫാ. മാനുവൽ മേവട അദ്ധ്യക്ഷത വഹിക്കും. 22

ദേശീയ തൊഴിലാളി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട :  വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ബി എം എസ് ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മാർക്കറ്റിൽ നടന്ന പൊതുയോഗം ബി എം എസ് ജില്ല വൈസ് പ്രസിഡന്റ് പി ആനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. മേഖല വൈസ് പ്രസിഡന്റ് കെ കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എൻ വി അജയഘോഷ് ,മേഖല ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ ,മേഖല വൈസ് പ്രസിഡന്റുമാരായ ഷാന്റി, എ

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് എ ഐ എസ് എഫ്

ഇരിങ്ങാലക്കുട : "പ്രളയം മുടക്കിയ പഠനത്തെ തിരികെ പിടിക്കാൻ എ ഐ എസ് എഫ് പുസ്തകങ്ങൾ നൽകും" എന്ന എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ക്യാപെയിന്റെ ഭാഗമായി കാട്ടൂർ ഗവൺമെന്റ് സ്ക്കൂളിൽ നോട്ട് പുസ്തകങ്ങളും പേനകളും പെൻസിലുകളും നൽകി. പ്രളയം മൂലം പഠനം പാതിവഴിയിൽ നിന്ന് പോയ കൂട്ടുക്കാർക്ക് സഹായ ഹസ്തവുമായാണ് എ.ഐ.എസ്.എഫ് ഈ ക്യാപെയിൻ ഏറ്റെടുത്തിട്ടുള്ളത്. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എ.എസ് ബിനോയ്, എ.ഐ.എസ്.എഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അരുൺ.പി.ആർ,

മുസ്ലിം സർവ്വീസ് സൊസൈറ്റി പ്രളയബാധിതർക്ക് ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുസ്ലിം സർവ്വീസ് സൊസൈറ്റി (എം എസ് എസ് ) ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്രളയബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ ഇരിങ്ങാലക്കുട റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അബ്‌ദുൾ കരിം മാസ്റ്റർ വിതരണം ചെയ്തു. എം എസ് എസ് ജില്ലാപ്രസിഡന്റ് ടി എസ് നിസാമുദിൻ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എ നാസർ,

ആൽഫാ പാലിയേറ്റിവ് കെയർ ഇരിങ്ങാലക്കുട ലിങ്ക് സെന്ററിന്റെ 5-ാം വാർഷികം 20 ന്- സ്പീച്ച് തെറാപ്പി യുണിറ്റ് ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : സാന്ത്വന പരിചരണ രംഗത്ത് വർഷങ്ങളായി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന ആൽഫാ പാലിയേറ്റിവ് കെയർ ഇരിങ്ങാലക്കുട ലിങ്ക് സെന്ററിന്റെ 5-ാം വാർഷികത്തോട് അനുബന്ധിച്ച് 20-ാംതിയ്യതി വ്യാഴാഴ്ച 10 മണിക്ക് പി ടി ആർ മഹലിൽ നടക്കുന്ന ചടങ്ങിൽ സ്പീച്ച് തെറാപ്പി യൂണിറ്റിന്റെ ഉദ്‌ഘാടനം കാൻസർ രോഗ ചീകിത്സ വിദഗ്ധൻ വി പി ഗംഗാധരൻ നിർവ്വഹിക്കും. ഫിസിയോ തെറാപ്പി ക്ലബ്ബുകളുടെ ഉദ്‌ഘാടനം കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ്

പ്രളയദുരിതത്തിൽ പെട്ടവർക്ക് സഹായഹസ്തങ്ങളായവരെ ബിജെപി ആദരിച്ചു

പുല്ലൂർ : മുരിയാട് പഞ്ചായത്തിലെ പുല്ലൂർ തുറവൻകാട് പ്രദേശത്തെ പ്രളയ ദുരിതത്തിൽ പെട്ടവർക്ക് സഹായഹസ്തങ്ങളായവരെ ബിജെപി ആദരിച്ചു. വീടുകളിൽ വെളളം കയറിയപ്പോൾ സാധന സാമഗ്രഹികൾ സുരഷിത ഇടത്തേക്ക് മാറ്റുവാനും പ്രായമായ ആളുകളെയും കുട്ടികളെയും ക്യാമ്പുകളിൽ എത്തിക്കുകയും തുടർന്ന് ക്യാമ്പുകളിലും മുഴുവൻ സമയ പ്രവർത്തനം നടത്തുകയും. വെള്ളം ഇറങ്ങിയ വീടുകളിൽ ശൂചികരണ പ്രവർത്തനങ്ങളും നിത്യോപയോഗ സാധനങ്ങളും കിറ്റുകളും ക്ലീലിനിങ്ങ് സാമഗ്രഹികൾ കൊണ്ടു കൊടുക്കുകയും ചെയ്തു. കൂടാതെ കൃത്യമായി മുടങ്ങാതെ ഈ പ്രദേശത്ത്

കീഴ്മാട് ശ്രീ വെളുപ്പാടത്ത് ഭഗവതിക്ഷേത്രത്തിന്‍റെ അന്യാധീനപ്പെട്ട ഭൂമി വിഷയത്തിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : ആലുവ കീഴ്മാട് ശ്രീ വെളുപ്പാടത്ത് ഭഗവതിക്ഷേത്രത്തിന്‍റെ അന്യാധീനപ്പെട്ട ഭൂമിയുമായി ബന്ധപെട്ടു കേസിന്‍റെ ഇതുവരെയുള്ള സ്ഥിതി വിവരങ്ങൾ കൂടൽമാണിക്യം ദേവസ്വം ബോർഡ്‌ അംഗങ്ങൾ ചെയർമാനും അഡ്മിനിസ്ട്രേറ്ററുടെയും നേതൃത്വത്തിൽ തർക്കഭൂമിയിൽ നേരിട്ടെത്തി ഭക്തജനങ്ങൾക് വിശദീകരികുകയും എന്ത് വില കൊടുത്തും നിയമപരമായി ക്ഷേത്രഭൂമി തിരികെ പിടിക്കുമെന്നും ജനങ്ങൾക്ക്‌ ഉറപ്പു നൽകി. സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ വൻ പോലീസ് സന്നാഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് ഭക്തജനങ്ങളുടെ യോഗം ചേർന്നത്. അതിപുരാതനമായ കീഴ്മാട് വെള്ളുപാടത്ത് ഭഗവതി ക്ഷേത്രത്തിൻറെ

Top