കാറളം ക്ഷീരസംഘം കെട്ടിടം സി.എന്‍.ജയദേവന്‍ എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാറളം : എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച കാറളം ക്ഷീരസംഘം കെട്ടിടം ഉദ്ഘാടനം സി.എന്‍.ജയദേവന്‍ എം.പി. നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബാബു അധ്യക്ഷനായിരുന്നു. ഇരിങ്ങാലക്കുട ക്ഷീരവികസന ഓഫീസര്‍ സെറിന്‍ പി. ജോര്‍ജ്ജ്, ബി.ഡി.ഒ. ശ്രീചിത്ത്, ബ്ലോക്കംഗം ഷംല അസീസ്, പഞ്ചായത്തംഗം ഐ.ഡി. ഫ്രാന്‍സീസ്, ക്ഷീരസംഘം പ്രസിഡന്റ് എന്‍.എസ്. വിജയന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ. ശ്രീകുമാര്‍, എ.വി. അജയന്‍, കെ.എസ്. ബൈജു, ബാസ്റ്റിന്‍ ഫ്രാന്‍സീസ്, വെറ്ററിനറി

എലിപ്പനിയും രോഗപ്രതിരോധവും: ബോധവൽക്കരണ സെമിനാർ നടത്തി

ഇരിങ്ങാലക്കുട : വെസ്റ്റ് കോമ്പാറ റസിഡന്റ്സ് അസോസ്സിയേഷന്റേയും ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഫ് നഴ്സിങ്ങിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് എലിപ്പനിയും രോഗപ്രതിരോധവും എന്ന വിഷയത്തെ പറ്റി ഒരു ബോധവൽക്കരണ സെമിനാർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ചു. പങ്കെടുത്ത എല്ലാവരുടേയും ഭാരം, പൊക്കം, ബി.എം.ഐ, പ്രഷർ എന്നിവ സൗജന്യമായി പരിശോധിച്ചു. കോ-ഓപറേറ്റീവ് ഹോസ്പിറ്റൽ മാർക്കറ്റിങ്ങ് മാനേജർ ആൻജോ ജോസ് ഉദ്ഘാടനം നിർവഹിച്ചു . സ്കൂൾ ഓഫ് നഴ്സിങ്ങിലെ

സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു

കാട്ടൂർ : എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോന ദേവാലയത്തിൽ ഇരിങ്ങാലക്കുട രൂപതയുടെ മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ ഹൃദയ പാലിയേറ്റീവ് കെയർ ഹോസ്പിറ്റലിന്റേയും കരാഞ്ചിറ ബിഷപ്പ് ആലപ്പാട് ഹോസ്പിറ്റലിന്റേയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൻസിഞ്ഞോർ ഫാ ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു . വികാരി ഫാ ഡോ വർഗീസ് അരിക്കാട്ട് , അസി. വികാരി ഫാ ചാക്കോ കാട്ടുപറമ്പിൽ കൈക്കാരന്മാരായ

ക്ഷേത്രഭൂമി പെട്രോളിയം കമ്പനികൾക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിൽ നിന്ന് ദേവസ്വം ബോർഡുകൾ പിന്തിരിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി

ഇരിങ്ങാലക്കുട : ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളുടെ പവിത്രമായ ഭൂമി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പാട്ടത്തിന് നൽകാനും തീർത്ഥാടകർക്ക് വേണ്ട സൗകര്യമൊരുക്കുന്നതിന്റെ പേരിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിനുള്ള കരാർ ഉണ്ടാക്കുവാൻ പോകുന്നതിൽ നിന്ന് ദേവസ്വം ബോർഡുകൾ പിൻമാറണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശൂർ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് ആവശ്യങ്ങളുന്നയിച്ചത്. സർക്കാർ ക്ഷേത്രഭൂമികൾ അന്യധീനപ്പെടുത്താനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും സമ്മേളനം

നീഡ്സ് ഭവനം സബിത സ്നേഹപൂർവം ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. നീഡ്സ് സൗജന്യമായി നിർമിച്ചു നൽകിയ നീഡ്സ് ഭവനത്തിന്റെ താക്കോൽ പ്രസിഡന്റും മുൻ സർക്കാർ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടനിൽ നിന്നും സബിതയും ഉമ്മ സുബൈദയും ഏറ്റുവാങ്ങി. നഗരസഭ ഒന്നാം വാർഡിലെ മൂർക്കനാട് വാക്കേപറമ്പിൽ പരേതനായ അബ്ദുൾ ഖാദറുടെ മകൾ സബിതയ്ക്കാണ് നീഡ്സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി "കരുണയും കരുതലും " പദ്ധതിയിലുൾപ്പെടുത്തി സൗജന്യമായി

ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനായി സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് ഇരിങ്ങാലക്കുട കൂട്ടായ്‌മയുടെ ഐക്യദാർഢ്യം തിങ്കളാഴ്ച 5 മണിക്ക് ബസ്സ്റ്റാൻഡ് പരിസരത്ത്

ഇരിങ്ങാലക്കുട : ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് 'ഇരിങ്ങാലക്കുട കൂട്ടായ്‌മയുടെ' ഐക്യദാർഢ്യം 17 ന് തിങ്കളാഴ്ച 5 മണിക്ക് ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കുമെന്ന് ഭാരവാഹിക്കൾ അറിയിച്ചു. സഭയുടെ വോട്ടിനു വേണ്ടി ലോഹക്കുള്ളിൽ ഒളിച്ചിരിക്കുന്ന കക്ഷി രാഷ്ട്രീയ പാർട്ടികൾക്കും യുവജന- മഹിളാ സംഘടനകൾക്കും ഒരു മര ക്കുരിശ്ശ് നേർന്നുകൊണ്ടാണ് നഗരത്തിലെങ്ങും ഇതിന്‍റെ ഫ്ളക്സ് ബോർഡുക്കൾ സ്ഥാപിച്ചിട്ടുള്ളത്.

അവിട്ടത്തൂർ സ്വദേശി ഏ.എന്‍. ഗീതക്ക് ട്രാന്‍സ്ലേഷന്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് ലഭിച്ചു

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ സ്വദേശിയും ശ്രീ ശങ്കര വിദ്യാ പീഠം കോളേജിലെ ഇംഗ്ലീഷ് അധ്യാപികയുമായ ഏ.എന്‍. ഗീത ട്രാന്‍സ്ലേഷന്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടി. ആന്ധ്രാ പ്രദേശിലെ ദ്രവീഡിയന്‍ യൂണിവേഴ്സിറ്റിയിലാണ് ഗവേഷണം നടത്തിയത്. നിരവധി കഥകളും, പുസ്തകങ്ങളും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. പ്രബന്ധങ്ങള്‍, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കവിതകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്യുമെന്ററി, ഷോർട്ട് ഫിലിം എന്നിവയുടെ സബ് ടൈറ്റിലിങ് ചെയ്യുന്നുണ്ട് . അവിട്ടത്തൂര്‍ പെരുമ്പടപ്പ്‌ ശ്രീരാമന്‍റെ ഭാര്യയാണ് ഗീത . അക്ഷയ് മകനാണ്. പരേതനായ

Top