അദ്ധ്യാപക കുടുംബത്തില്‍ നിന്നും രണ്ടുമാസത്തെ പെന്‍ഷന്‍തുകയുള്‍പ്പടെ 2.5 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്

ഇരിങ്ങാലക്കുട : നഗരസഭ മുന്‍ വൈസ് ചെയര്‍മാനും ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനുമായിരുന്ന കെ.വേണുഗോപാലന്‍ തന്റെ കുടുംബത്തിന്റെ സംഭാവനയായ 2.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ നടത്തുന്ന വിഭവ ശേഖരണത്തിനായി വിദ്യഭ്യാസമന്ത്രി സി.രവീന്ദ്രനാഥും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറുമടങ്ങിയ സംഘം വെള്ളിയാഴ്ച്ച മുകുന്ദപുരം താലൂക്ക് ഓഫീസിലെത്തിയപ്പോഴാണ് തുക കൈമാറിയത്. അമ്മാടം സെന്റ് ആന്റണീസ് ഹൈസ്‌ക്കുളിലെ മുന്‍ മലയാളം അദ്ധ്യാപകനായിരുന്നു കെ.വേണുഗോപാലന്‍ മാസ്റ്റർ.. തന്റെ രണ്ടുമാസത്തെ പെന്‍ഷന്‍ തുകയും ഭാര്യ ഇരിങ്ങാലക്കുട

ദുരിതാശ്വാസ നിധിയിലേക്ക് ധരിച്ചിരുന്ന കമ്മൽ സംഭാവന സംഭാവന ചെയ്ത് വിദ്യാർഥികളായ സഹോദരിമാർ

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഇരിങ്ങാലക്കുട നിയോജകമണ്ഡലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന വിഭവസമാഹരണം ഏറ്റുവാങ്ങുന്നതിനായി മുകുന്ദപുരം ആർ ഡി ഓ ഓഫീസിൽ ജില്ലയിലെ മന്ത്രിമാർ എത്തിച്ചേർന്നപ്പോൾ അവിടെയുണ്ടായിരുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാറിന്റെ മക്കളായ മേധയും ഗേയയും ധരിച്ചിരുന്ന കമ്മൽ ഊരി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായി. മന്ത്രിമാരായ രവീന്ദ്രൻ മാഷും സുനിൽ കുമാറും മേഥയേയും ഗേയയേയും അഭിനന്ദിച്ചു. മേധ ഇക്കഴിഞ്ഞ

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ രെജിസ്ട്രേഷൻ/പുതുക്കൽ തിയ്യതികൾ ഒരു മാസത്തേക്ക് ദീർഘിപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാനത്തുണ്ടായ മഹാപ്രളയം മൂലം 2018 ആഗസ്റ്റ് മാസത്തിലെ ചില പ്രവർത്തിദിവസങ്ങളിൽ സംസ്ഥാനത്തെ ചില എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാതിരുന്നതിനാൽ ആ കാലയളവിലുള്ള രജിസ്‌ട്രേഷൻ, പുതുക്കൽ, ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയുടെ സമയപരിധി സംസ്ഥാനത്തൊട്ടാകെ ഒരു മാസത്തേക്ക് ദീർഘിപ്പിപ്പിച്ചു. രെജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ 6-ാം മാസത്തിൽ പുതുക്കൽ രേഖപെടുത്തിയവർക്ക് സെപ്റ്റംബർ വരെയും 7-ാം മാസത്തിൽ പുതുക്കൽ രേഖപെടുത്തിയവർക്ക് ഒക്ടോബർ വരെയും 8-ാം മാസത്തിൽ പുതുക്കൽ രേഖപെടുത്തിയവർക്ക് നവംബർ

അസംഘടിതമേഖല തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് കാർഡ് വിതരണം നടത്തി.

ഇരിങ്ങാലക്കുട : ഭാരതീയ മസ്ദൂർ സംഘം കേന്ദ്ര നിയമത്തിൻ കീഴിൽ വരുന്ന അസംഘടിത തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ ഇരിങ്ങാലക്കുട മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി അംഗത്വ കാർഡ് വിതരണം നടത്തി. ത്രിശൂർ ഡി ഇ ഒ ജയശ്രീ പി പി കാർഡ് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ആനുകൂല്ല്യങ്ങളെ സംബന്ധിച്ച് യൂണിയൻ ജനറൽ സെക്രട്ടറി കെ എൻ വിജയൻ മുഖ്യപ്രഭാഷണം നടത്തി. ബി എം എസ് മേഖല സെക്രട്ടറി

ഇരിങ്ങാലക്കുട നഗരസഭയിലെ പ്രളയബാധിത പ്രദേശങ്ങളിൽ മൊബൈൽ ആപ്പ് വഴി നെടുപുഴ വനിത പോളിടെക്നിക്കിലെ വിദ്യാർത്ഥിനികൾ സർവ്വേ നടത്തി

ഇരിങ്ങാലക്കുട : പ്രളയബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്താനായി ഇരിങ്ങാലക്കുട നഗരസഭയെ സഹായിക്കാൻ റിബിൽഡ് കേരള എന്ന മൊബൈൽ ആപ്പിലൂടെ സർവ്വേ നടത്തി നെടുംപുഴ വനിതാ പോളിടെക്നിക്കിലെ മുപ്പതോളം വിദ്യാർത്ഥിനികൾ. പ്രളയ രൂക്ഷത കൂടുതൽ അനുഭവപ്പെട്ട 1 മുതൽ 4 വരെയും 35 മുതൽ 38 വരെയും വാർഡുകളിൽ നഗരസഭ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകൻ ജയചന്ദ്രന്റെയും സഹകരണത്തോടെ പല ഗ്രൂപ്പുകളിയി തിരിഞ്ഞാണ് മൊബൈൽ ആപ്പ് വഴിയുള്ള സർവ്വേ നടത്തിയത്. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ,

ആഘോഷങ്ങൾ മാറ്റിവച്ച് പ്രളയത്തിൽ പഠന സാമഗ്രികൾ നഷ്ടപെട്ട വിദ്യാർത്ഥിക്ക് സഹായധനം നൽകി പുത്തൻകുളം മഹാഗണപതി ക്ഷേത്ര സേവാസമിതി

ഇരിങ്ങാലക്കുട : പ്രളയത്തിൽ വീട് ഭാഗികമായി തകരുകയും പഠനസാമഗ്രികൾ നഷ്ടപ്പെടുകയും ചെയ്ത ഇരിങ്ങാലക്കുട ഗവൺമെന്റ് ബോയ്സ് സ്കൂളിലെ വിദ്യാർത്ഥി വിഥുന് ക്ഷേത്രത്തിലെ ആഘോഷ പരിപാടികൾ മാറ്റിവച്ച് പുത്തൻകുളം മഹാഗണപതി ക്ഷേത്ര സേവാസമിതി ഈ കുട്ടിയ്ക്ക് പഠന ചിലവിനു ആവശ്യമായ തുക സ്വരൂപിച്ചു നൽകി. സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ സേവാസമിതി പ്രസിഡന്റ് പരശുരാമ ഐയ്യരിൽ നിന്ന് വിഥുൻ ഭക്തന്മാർ സ്വരൂപിച്ചു നൽകിയ തുക ഏറ്റുവാങ്ങി. നഗരസഭാ വാർഡ് കൗൺസിലർ ബേബി

Top