മുകുന്ദപുരം താലൂക്കിൽ ഗ്രന്ഥശാല ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിൽ ഗ്രന്ഥശാല ദിനം എഴുപതോളം വായനശാലകളിൽ സമുചിതമായി ആചരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണസമാഹരണം, പുസ്തക ശേഖര വിപുലീകരണം തുടങ്ങിയ പരിപാടികളിൽ നൂറുകണക്കിനു ഗ്രന്ഥശാല പ്രവർത്തകർ സജീവമായി പങ്കെടുത്തു. പ്രളയത്തിൽ തകർന്ന നെല്ലായി – വയലൂർ സഖാവ് സ്മാരക വായനശാലയിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എൻ ഹരിയും പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറിയിൽ താലൂക്ക് സെക്രട്ടറി ഖാദർ പട്ടേപ്പാടവും, ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ താലൂക്ക് പ്രസിഡന്റ്

ഫിനിക്സ് കരൂപ്പടന, മരുന്ന് വിതരണം നടത്തി

വെള്ളാങ്കല്ലൂർ : കരൂപ്പടന കേന്ദ്രീകരിച്ച് രൂപീകൃതമായ യുവ കൂട്ടയ്മയായ ഫിനിക്സ് കരൂപ്പടന, ആൽഫ പാലിയേറ്റിവ് വെള്ളാങ്കല്ലൂർ ലിങ്ക് സെന്ററിലേക്ക് ആവശ്യമായ ജീവിതശൈലി രോഗങ്ങൾക്കുള്ള അലോപ്പതി മരുന്നുകൾ വിതരണം ചെയ്തു. സെന്ററിൽ നടന്ന ചടങ്ങിൽ ഫീനിക്സ് കൺവീനർ പി എസ് ജാഫർ, ലിങ്ക് സെന്റർ പ്രസിഡന്റ് എ ബി സക്കീർ ഹുസൈന് കൈമാറി. ചടങ്ങിൽ സെന്റർ ഭാരവാഹികളായ ഷഫീർ കാരുമാത്ര, എം കെ സുരേന്ദ്ര ബാബു, പി കെ എം അഷ്‌റഫ്, കുഞ്ഞുമോൻ

കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ദുരിതാശ്വാസ ഫണ്ട് കൈമാറി

കല്ലംകുന്ന് : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക്, ബാങ്കിൻറെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ, കോക്കനട്ട് പ്ലാന്റ് ജീവനക്കാരും, ബോർഡ് മെമ്പർമാരും കൂടി 7,16,147 രൂപയുടെ ചെക്ക് കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യു പ്രദീപ് മേനോൻ ഇരിങ്ങാലക്കുട എം എൽഎ അരുണൻ മാസ്റ്റർക്ക് കൈമാറി. 62 ഓളം ജീവനക്കാർ കല്ലംകുന്ന് സർവീസ് ബാങ്കിൽ ജോലി ചെയ്യുന്നു.

കെ എസ് ഇ ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ഇരിങ്ങാലക്കുട കെ എസ് ഇ ലിമിറ്റഡ് നൽകി. കമ്പനിയുടെ കോൺഫ്രൻസ് ഹാളിൽ മാനേജിങ് ഡയറക്ടർ എ പി ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ഡോ. ജോസ് പോൾ തള്ളിയത്ത്, മാനേജിങ് ഡയറക്ടർ എ പി ജോർജ്ജ്, എക്സിക്യൂട്ടീവ് ഡയറക്ടർ എം പി ജാക്സൺ എന്നിവരിൽ നിന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി വി എസ്

വിനായകചതുർത്ഥിയോട് അനുബന്ധിച്ച് കൂടൽമാണിക്യം കൊട്ടിലാക്കൽ മഹാഗണപതി ക്ഷേത്രത്തിൽ ഗണപതിപ്രാതൽ കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട : വിനായകചതുർത്ഥിയോട് അനുബന്ധിച്ച് കൂടൽമാണിക്യം കൊട്ടിലാക്കൽ മഹാഗണപതി ക്ഷേത്രത്തിൽ ഗണപതിപ്രാതൽ കഥകളി അരങ്ങേറി. ഗണപതിപ്രാതൽ കഥകളിയിൽ, ഗണപതി : ആർ എൽ വി പ്രമോദ്, ചന്ദ്രൻ : കലാനിലയം മനോജ്, ശിവൻ : ഹരികൃഷ്‌ണൻ, വൈശ്രവണൻ : കലാനിലയം ഗോപിനാഥ്, മന്ത്രി : പ്രദീപ് രാജ, പാട്ട് : കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ജയപ്രകാശ്, ചെണ്ട: കലാനിലയം രതീഷ്, മദ്ദളം : കലാനിലയം പ്രകാശൻ, ചുട്ടി : ,കലാനിലയം വിഷ്‌ണു,

പ്രളയബാധിതരായ സഹപാഠികളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ബസ്റ്റാന്റിൽ ഫ്ലാഷ്മോബ് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി പ്ലസ് ടൂ വിഭാഗം വിദ്യാർത്ഥികൾ പ്രളയ ബാധിതരായ സഹപാഠികളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ബസ്റ്റാന്റിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പ്രിൻസിപ്പൽ റെക്റ്റി കെ ടി, അദ്ധ്യാപകരായ ഫിൻസി കെ ജെ, മായ എൻ വി, ഷാബു കെ വി, ജിമ്മി ടി തച്ചിൽ, സ്കൂൾ ചെയർ പേഴ്സൺ റോസ് മേരി, വൈസ് ചെയർമാൻ റോജി വിൻസന്റ്, സെക്രട്ടറി വിഷ്ണു ബാബു രാജ്, ജോയിന്റ്

വായിച്ച് തീർന്ന പഴയ പത്രങ്ങൾ ശേഖരിച്ച് ഡി.വൈ.എഫ്.ഐ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു

ഇരിങ്ങാലക്കുട : കേരളത്തെ പുനർനിർമിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ വായിച്ച് തീർന്ന പഴയ പത്രങ്ങളും പുസ്തകങ്ങളും ശേഖരിക്കുന്ന പദ്ധതി ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രൊഫ.കെ.യു. അരുണൻ എം.എൽ എ യുടെ വസതിയിൽ നിന്ന് പത്രം ശേഖരിച്ച് പത്ര ശേഖരണത്തിന്റെ ബ്ലോക്ക് തലത്തിലുള്ള ഉദ്ഘാടനം സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ.എൽ. ശ്രീലാൽ പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ യിൽ നിന്ന് പത്രങ്ങൾ ഏറ്റുവാങ്ങി. ജില്ലാ

Top