‘മേർക്ക് തൊടർച്ചി മലൈ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയുന്നു

ഇരിങ്ങാലക്കുട : നവാഗത സംവിധായകൻ ലെനിൻ ഭാരതി സംവിധാനം ചെയ്ത തമിഴ് ചിത്രമായ 'മേർക്ക് തൊടർച്ചി മലൈ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യും. കേരള-തമിഴ്നാട് അതിർത്തികളിലെ എലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ ഭൂമിയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. 21 -ാമത് തൃശൂർ അന്തർദേശീയ ചലച്ചിത്രോൽസവത്തിൽ മികച്ച ചിത്രമായി 'മേർക്ക് തൊടർച്ചി മലൈ' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രവേശനം സൗജന്യം.

പ്രളയബാധിതരായ വിദ്യാർത്ഥിനികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : മെട്രോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രളയബാധിതരായ നൂറിൽപരം വിദ്യാർത്ഥിനികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. സ്കൂളിൽ വച്ച് നടത്തിയ ക്യാമ്പിൽ ഡോ. എം ആർ രാജീവ്, ഡോ. ഹരീന്ദ്രനാഥ്, ഡോ. ഉഷാകുമാരി, ഡോ. മഞ്ജുള എന്നിവർ പരിശോധനകൾ നടത്തി മരുന്ന് വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി എസ് അബ്‌ദുൾ ഹഖ് നേതൃത്വം നൽകി. വാർഡ് കൗൺസിലർ സോണിയ ഗിരി സന്നിഹിതയായിരുന്നു.

നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം മാത്രമേ പുനർനിർമ്മാണം പൂർത്തിയായ മോർച്ചറി തുറന്നു കൊടുക്കാവു എന്ന് ബി ജെ പി

ഇരിങ്ങാലക്കുട : നഗരസഭ എൻജിനിയറിംഗ് വിഭാഗം പരിശോധിച്ച് കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പുനർനിർമ്മാണം പൂർത്തിയായ മോർച്ചറി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാവു എന്ന് ബി ജെ പി കൗൺസിലർമാരായ സന്തോഷ് ബോബനും രമേശ് വാരിയരും അമ്പിളി ജയനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒരു മോർച്ചറിയുടെ മറവിൽ പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയെ മറയാക്കി സി പി ഐ എം ജനറൽ ആസ്പത്രിയിൽ നടത്തികൊണ്ടിരിക്കുന്നത്

നഗരസഭക്ക് മതിയായ പ്രാതിനിധ്യം നൽകാതെ നടത്തിയ ജനറൽ ആശുപത്രി മോർച്ചറി പുനരുദ്ധാരണ സമർപ്പണ ചടങ്ങിൽ പ്രതിഷേധിച്ച് നഗരസഭ ചെയർ പേഴ്സൺ വിട്ടു നിന്നു

ഇരിങ്ങാലക്കുട : നഗരസഭയുടെ അധീനതയിലുള്ള ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ മോർച്ചറി പുനർനിർമ്മാണ സമർപ്പണം നഗരസഭ കൗൺസിലിന്റെ അനുമതിയില്ലാതെയും ചടങ്ങിൽ നഗരസഭക്ക് വേണ്ടത്ര പ്രാതിനിധ്യം നൽകാതെയും സി പി എം ന്റെ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റ് സംഘടിപ്പിച്ചു എന്നാരോപിച്ച് ചടങ്ങുകളിൽ നിന്ന് നഗരസഭ ചെയർ പേഴ്സൺ വിട്ടു നിന്നു. ജനറൽ ആശുപത്രിയിലെ മോർച്ചറി അറ്റകുറ്റപ്പണികൾക്കായി കുറച്ചുദിവസം അടച്ചിട്ടിരുന്നു . എന്നാൽ നഗരസഭ 5 ലക്ഷം രൂപ നീക്കിവച്ച് അധികം പഴക്കമില്ലാത്ത

പുനർനിർമ്മിച്ച ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറി കെട്ടിടവും, മൊബൈൽ ഫ്രീസർ യൂണിറ്റും സമർപ്പിച്ചു

ഇരിങ്ങാലക്കുട : പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും, ആർദ്രം സ്വാന്തന പരിപാലന കേന്ദ്രവും, ഐ സി എൽ ഫിൻകോർപ്പിന്റെയും നേതൃത്വത്തിൽ പുനർനിർമ്മിച്ച ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ മോർച്ചറി കെട്ടിടവും മൊബൈൽ ഫ്രീസർ സൗകര്യവും ആശുപത്രി അധികാരികൾക്ക് പി കെ ബിജു എം പി സമർപ്പിച്ചു. പ്രൊഫ. കെ യു അരുണൻ എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആറ് ലക്ഷം രൂപ ചിലവഴിച്ചാണ് സി

അരിഷ്ടകമ്പനിയുടെ സമീപത്തെ കിണറുകൾ മലിനമാകുന്നുവെന്നു പരാതി

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി 32-ാം വാർഡിൽ സ്ഥിതിചെയ്യുന്ന അരിഷ്ടകമ്പനിയുടെ സമീപത്തെ വീട്ടിലെ കിണർ ഇവിടെ നിന്നുള്ള മാലിന്യങ്ങൾ മൂലം മലിനപെട്ടതായി നഗരസഭാ ആരോഗ്യ വിഭാഗത്തിന് പരാതി ലഭിച്ചു. കിണർ വെള്ളം മലിനമാണെന്നുള്ള ലാബ് റിപ്പോർട്ടുകൾ അടക്കമാണ് പരാതി നൽകിയീട്ടുള്ളത്. യാതൊരുവിധ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ഇല്ലാതെയാണ് അരിഷ്ടകമ്പനി പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടി കാണിച്ചീട്ടുണ്ട്. പരാതി ലഭിച്ചീട്ടുണ്ടെന്നും ഉടൻ അന്വേഷണം ആരംഭിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

Top