ജനറൽ ആശുപത്രി മോർച്ചറിയുടെ പുനർനിർമ്മാണ സമർപ്പണം വിവാദത്തിലേക്ക് – നാളത്തെ ചടങ്ങ് മാറ്റിവെക്കണമെന്ന് എച്ച്.എം.സി: നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ

ഇരിങ്ങാലക്കുട : വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്താൻ ഉദ്ദേശിച്ച ജനറൽ ആശുപത്രിയുടെ മോർച്ചറി പുനർനിർമ്മാണ സമർപ്പണ ചടങ്ങ് വിവാദത്തിലേക്ക്. നഗരസഭയുടെ അധീനതയിലുള്ള ആശുപത്രിൽ നടക്കുന്ന ചടങ്ങ് നഗരസഭയുമായി വേണ്ടത്ര ആലോചനയില്ലാത്തെയും ചടങ്ങിൽ വേണ്ടതുപോലെയുള്ള പ്രാതിനിധ്യം ഇല്ലാതെയും സംഘടിപ്പിച്ചത് കൊണ്ട് ബുധനാഴ്ച ചേർന്ന ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റി മീറ്റിംഗിൽ പുനർനിർമ്മാണ സമർപ്പണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ തീരുമാനം എടുത്തു. പക്ഷെ മോർച്ചറിയുടെ പുനർനിർമ്മാണം ഏറ്റെടുത്തു പൂർത്തീകരിച്ച സി പി എം

കഞ്ചാവു വിൽപ്പന പോലീസിൽ അറിയിച്ചതിന് മർദ്ദനം : പ്രതിയെ ഒരു വർഷവും 7 മാസവും തടവിനും 10000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു

ഇരിങ്ങാലക്കുട : കഞ്ചാവ് ഉപയോഗിക്കുന്ന വിവരവും കഞ്ചാവ് സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരവും പോലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യം മൂലം പുല്ലൂറ്റ് ചാപ്പാറ കോതായി വീട്ടിൽ അനന്തഗോപാലൻ എന്ന വിഷ്ണുവിനെ മർദ്ധിച്ച കേസിൽ പുല്ലൂറ്റ് വാലത്തറ വീട്ടിൽ അപ്പു (24) നെ 1 വർഷവും 7 മാസവും തടവിനും 10000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂർ പോലീസ് സബ്

വെള്ളാനിയിലെ പ്രവാസി കൂട്ടായ്മയായ ‘എന്റെ ഗ്രാമം’ ദുരിതാശ്വാസ സഹായങ്ങൾ വിതരണം ചെയ്തു

വെള്ളാനി : വെള്ളാനിയിലെ പ്രവാസി കൂട്ടായ്മയായ "എന്റെ ഗ്രാമം" എന്ന സംഘടനയുടെ നേതൃത്വത്തിൽ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിയ്ക്കുന്ന തദ്ദേശവാസികൾക്ക് കിറ്റ് വിതരണവും, പുസ്തക വിതരണവും അശരണരായ രോഗികൾക്ക് സാമ്പത്തികസഹായവും നൽകി. വെള്ളാനി തളിര് അംഗനവാടിയിൽ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി

നഗരസഭ കൗൺസിൽ തീരുമാനമില്ലാതെ മോർച്ചറിയുടെ ഉദ്‌ഘാടനം തീരുമാനിച്ച സ്വകാര്യ ട്രസ്റ്റ് നടപടിക്കെതിരെ ബി ജെ പി കൗൺസിലർമാർ

ഇരിങ്ങാലക്കുട : നഗരസഭയുടെ അധീനതയിലുള്ള ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ മോർച്ചറി പുനർ നിർമ്മാണ സമർപ്പണ ഉദ്‌ഘാടനം നഗരസഭ കൗൺസിലിന്റെ അനുമതിയില്ലാതെയും ചടങ്ങിൽ നഗരസഭക്ക് വേണ്ടത്ര പ്രാതിനിധ്യം നൽകാതെയും സി പി എം ന്റെ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റ് സംഘടിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബി ജെ പി കൗസിലർമാർ രംഗത്ത്. നഗരസഭ കൗൺസിലിനെ നോക്കുകുത്തിയാക്കി കോൺഗ്രസ് അംഗമായ നഗരസഭ ചെയർപേഴ്സൺ ചെയ്യുന്ന പ്രവൃത്തികൾ നഗരസഭ കൗൺസിലിനും കോൺഗ്രസ് പാർട്ടിക്കും ജനാധിപത്യത്തിനും നാണക്കേടുണ്ടാക്കുന്നതാണെന്ന് ബി ജെ

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്- കെയർ കേരള നിധിയിലേക്ക് സംഭാവന കൈമാറി

ഇരിങ്ങാലക്കുട : മഹാപ്രളയത്തിൽ തകർന്ന കേരളത്തെ വീണ്ടെടുക്കാൻ ഒരു മാസത്തെ ശമ്പളം സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ 30 ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തുകയായ 10,78752 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രൊഫ.കെ.യു. അരുണൻ.എം.എൽ.എ ബാങ്ക് പ്രസിഡണ്ട് കെ.കെ.ദിവാകരൻ മാസ്റ്ററിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. അതോടൊപ്പം പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനായി സഹകരണ വകുപ്പുമായി ചേർന്ന് ആവിഷ്ക്കരിച്ച "കെയർ കേരള" പദ്ധതിയിൽ രണ്ട്

ഇന്‍ർ കൊളേജിയറ്റ് വനിതാ ബാസ്‌ക്കറ്റ്‌ബോൾ ചമ്പ്യാൻഷിപ്പിൽ സെന്‍റ് ജോസഫ് കോളേജിന് കിരീടം

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവകലാശാല ഇന്‍ർ കൊളേജിയറ്റ് വനിതാ ബാസ്‌ക്കറ്റ്‌ബോൾ ചമ്പ്യാൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് വിജയികളായി.

പുത്തൻകുളം മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർത്ഥി പൂജ 13ന്

  ഇരിങ്ങാലക്കുട : വിനായകചതുർത്ഥിയോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയറിനു സമീപമുള്ള പുത്തൻകുളം മഹാഗണപതി ക്ഷേത്രത്തിൽ  13-ാം തിയ്യതി വ്യാഴാഴ്ച രാവിലെ മഹാഗണപതിഹോമവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്. സന്ധ്യക്ക് നിറമാല, ചുറ്റുവിളക്ക്, ഭക്തജനങ്ങളുടെ നേതൃത്വത്തിൽ സ്തോത്രപാരായണം, നാമജപം, കീർത്തനാലാപനം എന്നിവയും ദീപാരാധനക്ക് ശേഷം പ്രസാദവിതരണവും ഉണ്ടായിരിക്കും. ഇരിങ്ങാലക്കുടയിലെ വിദ്യാലയങ്ങളിൽ നിന്നും പ്രളയ ദുരന്തത്തിന് ഇരയായ അർഹതപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ഈ വർഷത്തെ പഠന ചിലവ് ക്ഷേത്രക്ഷേമസമിതി വഹിക്കും. ഭക്തന്മാർ ഇതിനായി സമാഹരിച്ച

പുനർനിർമ്മിച്ച ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറി കെട്ടിടവും മൊബൈൽ ഫ്രീസർ യൂണിറ്റും സമർപ്പണം 13ന്

ഇരിങ്ങാലക്കുട : പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും, ആർദ്രം സ്വാന്തന പരിപാലന കേന്ദ്രവും, ഐ സി എൽ ഫിൻകോർപ്പിന്റെയും നേതൃത്വത്തിൽ പുനർനിർമ്മിച്ച ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ മോർച്ചറി കെട്ടിടവും മൊബൈൽ ഫ്രീസർ സൗകര്യവും ആശുപത്രി അധികാരികൾക്ക് 13 -ാം തിയ്യതി രാവിലെ 10 മണിക്ക് പി കെ ബിജു എം പി താക്കോൽ നൽകി സമർപ്പണം നടത്തുന്നു. ആറ് ലക്ഷം രൂപ ചിലവഴിച്ചാണ് പി ആർ

Top