കൊട്ടിലാക്കൽ മഹാഗണപതി ക്ഷേത്രത്തിൽ ഗണപതിപ്രാതൽ കഥകളി 13 ന്

ഇരിങ്ങാലക്കുട : ഗണേഷ് ചതുർത്ഥിയോട് അനുബന്ധിച്ച് സെപ്റ്റംബർ 13 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് കൂടൽമാണിക്യം  കൊട്ടിലാക്കൽ മഹാഗണപതി ക്ഷേത്രത്തിൽ ഗണപതിപ്രാതൽ കഥകളി അരങ്ങേറുന്നു. അന്നേദിവസം രാവിലെ 9 മണിക്ക് നടക്കൽ പഞ്ചാരിമേളവും വൈകീട്ട് 6 മണിക്ക് സത്യസായി സേവാ സമിതി അവതരിപ്പിക്കുന്ന ഭജൻസന്ധ്യയും ഉണ്ടായിരിക്കും. ഗണപതിപ്രാതൽ കഥകളിയിൽ പങ്കെടുക്കുന്നവർ : ഗണപതി : ആർ എൽ വി പ്രമോദ്, ചന്ദ്രൻ : കലാനിലയം മനോജ്, ശിവൻ : ഹരികൃഷ്‌ണൻ, വൈശ്രവണൻ

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം : നിയോജകമണ്ഡലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതാശ്വാസ നിധിയിലേക്കു വിഭവസമാഹരണം നടത്തുന്നു

ഇരിങ്ങാലക്കുട : മഹാപ്രളയത്തില്‍ അകപ്പെട്ട കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വേണ്ടി വിഭവസമാഹരണം നടത്തുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിന് സമാഹരണം ഏറ്റുവാങ്ങുന്നതിനായി ജില്ലയിലെ മന്ത്രിമാര്‍ താലൂക്ക് ഇരിങ്ങാലക്കുട കോണ്‍ഫ്രന്‍സ് ഹാളില്‍ എത്തിച്ചേരും. പൊതുജനങ്ങളും സന്നദ്ധസംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ നാനാതുറകളില്‍ നിന്നും തുക ലഭ്യമാക്കണമെന്ന് എം.എല്‍.എ. യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, നഗരസഭ ചെയര്‍പേഴ്‌സന്‍

വെസ്റ്റ് ഡോളേഴ്‌സ് ദേവാലയത്തിൽ തിരുനാൾ 16ന്, കൊടിയേറ്റം നടന്നു

ഇരിങ്ങാലക്കുട : പരിശുദ്ധ വ്യാകുലമാതാവിന്റെ വെസ്റ്റ് ഡോളേഴ്‌സ് ദേവാലയത്തിൽ 16-ാം തിയ്യതി ഞായറാഴ്ച നടക്കുന്ന തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. ഷാജി തെക്കേക്കര നിർവ്വഹിച്ചു. തിരുനാൾ ദിനത്തിൽ 10 മണിക്ക് ആഘോഷമായ ദിവ്യബലിക്ക് ഫാ. നിവിൻ ആട്ടോക്കാരൻ മുഖ്യകാർമ്മികത്വം വഹിക്കും . വികാരി ജനറൽ ജോയ് പാല്യേക്കര തിരുനാൾ സന്ദേശം നൽകും..

പ്രളയബാധിതർക്ക് എൽ എഫ് എൽ പി സ്കൂളിന്റെ കൈത്താങ്ങ്

ഇരിങ്ങാലക്കുട : പ്രളയം മൂലം കഷ്ടപ്പെടുന്ന കൂട്ടുക്കാർക്കുവേണ്ടി ഇരിങ്ങാലക്കുട എൽ എഫ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ ഗൃഹോപകരണങ്ങൾ വാങ്ങികൊണ്ടുവന്നു നൽകി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് വിദ്യാർത്ഥികളും കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളായി

ഡി-സോൺ വോളീബോൾ കിരീടം ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ പുരുഷവിഭാഗം വോളീബോൾ മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് എം ഇ എസ് കോളേജ് വെമ്പല്ലൂരിനെ പരാജയപെടുത്തികൊണ്ടു വിജയിച്ചു.

സാക്ഷി പറഞ്ഞതിന്റെ വിരോധത്താൽ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ 2 വർഷം തടവിനും 10000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു

ഇരിങ്ങാലക്കുട : പ്രതിക്കെതിരെ ക്രിമിനൽ കേസിൽ സാക്ഷി പറഞ്ഞതിന്റെ വിരോധത്തിൽ അന്നനാട് ജംഗ്‌ഷനിൽ കല്ലൂർ വടക്കുംമുറി പന്തൽക്കൂട്ടം വീട്ടിൽ വേലായുധൻ (62) നെ കുത്തി പരിക്കേൽപ്പിച്ച കേസിൽ അന്നനാട് കാരപ്പിള്ളി വീട്ടിൽ വേണു(45) നെ 2 വർഷം തടവിനും 10000 രൂപ പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട അഡിഷണൽഅസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ ശിക്ഷ വിധിച്ചു. കൊരട്ടി പോലീസ് സബ് ഇൻസ്പക്ടർ എം ജെ ജിജോ രെജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തിയ

വെസ്റ്റ് കോമ്പാറ റെസിഡന്റ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി

ഇരിങ്ങാലക്കുട : വെസ്റ്റ് കോമ്പാറ റെസിഡന്റ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി. വെസ്റ്റ് കോമ്പാറ നിവേദ്യ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ട്രഷറർ അനിൽകുമാർ പയ്യക്കാപറമ്പിൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർക്ക് ഫണ്ട് കൈമാറി. അസോസിയേഷൻ പ്രസിഡന്റ് പയസ്, വാർഡ് മെമ്പർ രജനി സതീഷ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

തകർന്ന റോഡ് നഗരസഭ ശരിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് സേവാദൾ പ്രവർത്തകർ റോഡിൽ ശയനപ്രദക്ഷിണം നടത്തി

ഇരിങ്ങാലക്കുട : സണ്ണി സിൽക്ക്സിനും നവരത്ന സൂപ്പർ മാർക്കറ്റ് കെട്ടിടങ്ങൾക്കും മുന്നിൽ ഈ സ്ഥാപനങ്ങൾ കാന ഉയർത്തി കെട്ടിയതു മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് നഗരസഭ നേരെയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് സേവാദൾ പ്രവർത്തകർ റോഡിൽ ശയനപ്രദക്ഷിണം നടത്തി. റോഡ് തകരാൻ കാരണക്കാരായ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കാതെ നഗരസഭ ഓൺ ഫണ്ടിൽ നിന്ന് ആറ് ലക്ഷം മുടക്കി അറ്റകുറ്റപണികൾ നടത്തുവാൻ തീരുമാനിച്ചത് ഏറെ വിവാദമായിരുന്നു.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഗൃഹോപകരണങ്ങളുമായി റോട്ടറി സെൻട്രൽ ക്ലബ്ബ്

ഇരിങ്ങാലക്കുട : പുല്ലൂർ അമ്പലനട കോളനിയിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും റോട്ടറി സെൻട്രൽ ക്ലബ്ബ് നൽകി. സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ വിതരണോദ്‌ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ടി ജി ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി സത്യൻ, വാർഡ് മെമ്പർ കവിത ബിജു, റോട്ടറി സെൻട്രൽ ക്ലബ്ബ് പ്രസിഡന്റ് ടി എസ് സുരേഷ്, ക്ലബ് അംഗങ്ങളായ ടി പി സെബാസ്റ്റ്യൻ, പി ടി ജോർജ്ജ്,

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിയിലേക്ക് സഹായം കൈമാറി

  ആനന്ദപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിയിലേക്ക് ആനന്ദപുരം ഫ്രണ്ട്സ് പുരുഷ സ്വയം സഹായ സംഘം 5000 രൂപയുടെ ചെക്ക് കൈമാറി. സംഘം പ്രസിഡൻ്റ് ബിജു ടി ഡി, സെക്രട്ടറി സിജിത്ത് ടി വി എന്നിവർ ജില്ലാ പഞ്ചായത്ത് അംഗം ടി ജി . ശങ്കരനാരായണന് കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ: മനോഹരൻ, വാർഡ് മെമ്പർമാരായ ടി വി വൽസൻ, വൃന്ദ കാരി, മോളി ജേക്കബ്, എ എം ജോൺസൻ, ആനന്ദപുരം വില്ലേജ്

Top