ഇന്ധന വില വർധനവിൽ പ്രതിഷേധം ഡി.വൈ.എഫ്.ഐ വട്ട് ഉരുട്ടൽ മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ വികല നയങ്ങളുടെ ഭാഗമായി ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് ഹർത്താൽ ദിനത്തിൽ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വട്ട് ഉരുട്ടൽ മത്സരം സംഘടിപ്പിച്ചു. നൂറ്കണക്കിന് യുവതീയുവാക്കൾ അണിനിരന്ന പ്രതീകാത്മക സമരം ജനദ്രോഹ നയങ്ങൾക്കെതിരായ താക്കീതായി മാറി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയെറ്റ് അംഗം ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. സമാപന പൊതുയോഗവും സമ്മാനദാന ചടങ്ങും സി.ഐ.ടി.യു

പ്രളയ ദുരിതബാധിതര്‍ക്കായി മുകുന്ദപുരം താലൂക്കില്‍ 10000 രൂപ അടിയന്തിര ദുരിതാശ്വാസം വിതരണം പൂര്‍ത്തിയാക്കി, വിതരണം നടത്തിയത് 20.69 കോടി രൂപ

ഇരിങ്ങാലക്കുട : പ്രളയ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ അടിയന്തിര ദുരിതാശ്വാസം താലൂക്കിലെ 20685 കുടുംബങ്ങള്‍ ക്കനുവദിച്ചതായി മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മദുസൂദനന്‍ അറിയിച്ചു. ഇരുപത് കോടി അറുപത്തെട്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഈയിനത്തില്‍ വിതരണം നടത്തിയത്. രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലും ഹര്‍ത്താല്‍ ദിനമായ തിങ്കളാഴ്ച്ചയും ബില്‍ പാസാക്കി തുക ബാങ്കിന് കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ ബാങ്ക് അവധിമൂലം ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മാത്രമേ മുഴുവന്‍ അക്കൗണ്ടുകളിലും പണമെത്താന്‍

വീണ്ടെടുപ്പിന്‍റെ അനുഭവസാക്ഷ്യമായി രണ്ടര പതിറ്റാണ്ടിനുശേഷം സഹൃദയവേദി ഒത്തുചേരൽ

പട്ടേപ്പാടം : രണ്ടര പതിറ്റാണ്ടിനുശേഷം പട്ടേപ്പാടത്തെ ബൗദ്ധിക ചർച്ചാവേദിയായ സഹൃദയവേദിയുടെ അംഗങ്ങൾ ശാലീന സുഭഗമായ നെല്ലിമരച്ചുവട്ടിൽ ഒത്തുകൂടിയപ്പോൾ അത് ഗൃഹാതുരത്ത്വത്തിന്റേയും ഓർമ്മ പുതുക്കലിന്റെയും വലിയൊരു വീണ്ടെടുപ്പായി മാറി. 1970 മുതൽ 90 വരെ എല്ലാ ആഴ്ചകളിലും മുടങ്ങാതെ നടന്നിരുന്ന സംവാദ സദസ്സായിരുന്നു താഷ്ക്കന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള സഹൃദയവേദി. പഴയകാല പ്രവർത്തകരോടൊപ്പം വനിതകളുൾപ്പെടെയുള്ള പുതുതലമുറയും ആവേശത്തോടെ പങ്കെടുത്ത കൂടിച്ചേരലിൽ കെ.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മണ്മറഞ്ഞുപോയ അറുപതോളം മുൻകാല അംഗങ്ങൾക്ക് സ്മരാണാഞ്ജലി അർപ്പിച്ച്

ഹർത്താൽ ഇരിങ്ങാലക്കുടയിൽ പൂർണം : യു ഡി എഫ് പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ തിങ്കളാഴ്ച നടന്ന ഹർത്താൽ പൂർണം . ഹർത്താലിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ യു ഡി എഫ് പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ട് ടി.വി ചാർളി, നഗരസഭ ചെയർപേഴ്സൻ നിമ്മ്യ ഷിജു, ഘടകകക്ഷി നേതാക്കളായ കെ.എ റിയസുധീൻ (മുസ്‌ലിം ലീഗ്), പി.എ ആന്റണി (കേരള കോണ്ഗ്രസ്സ് ജേക്കബ്), പി മനോജ് (സി.എം.പി), മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, എൽ.ഡി ആന്റോ,വിനോദ് തറയിൽ,

Top