പ്രളയശേഷം കിണറുകൾ മലിനമായിടത്ത് എ.ഐ. വൈ.എഫ് കുടിവെള്ള വിതരണം നടത്തി

പടിയൂർ : മഹാപ്രളയത്തിന് ശേഷം പടിയൂർ പഞ്ചായത്തിലെ കിണറുകളിൽ മലിനജലം കയറിയതമൂലം കുടിവെള്ള ക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്ന പല പ്രദേശങ്ങളിലും എ.ഐ. വൈ.എഫ് പടിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി. കിണർ വെളളം ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും കുടിവെള്ളം വലിയൊരു പ്രശ്നമായി തീർന്നിരിക്കുകയാണ് ഈ മേഖലകളിൽ. എടതിരിഞ്ഞി മങ്കാട്ടിൽ ഭാഗത്തും ലക്ഷംവീട് കോളനിയിലും ശനിയാഴ്ച കുടിവെള്ള വിതരണം നടത്തി. എ.ഐ. വൈ.എഫ് പഞ്ചായത്ത് പ്രസിഡണ്ട് ടി വി വിബിൻ

സർക്കാർ ആശുപത്രിയിൽ ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട ‘കുഴി മിന്നൽ രമേഷ് ‘ പിടിയിൽ

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം രാത്രി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ കടന്ന് അതിക്രമം നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ട പറമ്പി റോഡ് സ്വദേശി കണക്കം വീട്ടിൽ ‘കുഴി മിന്നൽ രമേഷ് ‘ എന്ന സുരേഷിനെ (37) സബ്ബ് ഇൻസ്പെക്ടർ കെ എസ്സ് സുശാന്തും സംഘവും അറസ്റ്റു ചെയ്തു. രാത്രി 10 മണിക്ക് താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ഒരാൾ മദ്യപിച്ച് സ്ത്രീകളേയും കുട്ടികളേയും ,മറ്റ് രോഗികളേയും, ജീവനക്കാരേയും

പി ആർ ബാലൻമാസ്റ്റർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രണ്ടര പതിറ്റാണ്ടോളം ഇരിങ്ങാലക്കുടയിൽ സി പി ഐ (എം) ന്റെ അമരത്തുണ്ടായിരുന്ന പി ആർ ബാലൻമാസ്റ്ററുടെ 8-ാം ചരമദിനം ആചരിച്ചു. എസ് എൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗ്ഗിസ് ഉദ്‌ഘാടനം ചെയ്തു. സി പിഐ (എം) ഇരിങ്ങാലക്കുടയിൽ ഇന്ന് കാണുന്ന രീതിയിൽ വളർന്നു വരാൻ അക്ഷീണം പ്രയത്നിച്ച നേതാവായിരുന്നു പി ആർ

മഴവെള്ളക്കെടുതിയിൽ മുങ്ങിപ്പോയ ഇലക്ട്രിക്ക് വീട്ടുപകരണങ്ങൾ നെടുമ്പുഴ വനിത പോളിടെക്ക്നിക്കിന്റെ സഹായത്തോടെ സർവ്വീസ് ചെയ്തു നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 38, 40 വാർഡിൽപെട്ട തളിയക്കോണം ചകിരി കമ്പനിക്ക് സമീപമുള്ള പ്രദേശത്ത് പെട്ടെന്നുള്ള പ്രളയത്തിൽ വീടുകളും വീട്ടുപകരണങ്ങളും വെള്ളത്തിൽ മുങ്ങിപോയിരുന്നു. വീട്ടുപകരണങ്ങൾ ഒന്നും തന്നെ മാറ്റുവാൻ സാധിച്ചിരുന്നില്ല. ഒരാഴ്ചയായി പ്രളയം മൂലം വെള്ളത്തിൽ മുങ്ങി കിടന്നിരുന്ന എല്ലാ ഇലക്ട്രിക്ക് ഉപകരണങ്ങൾക്കും കേടുപാടുകൾ പറ്റിയിരുന്നു. ഇങ്ങനെ മഴവെള്ളകെടുതിയിൽ മുങ്ങി പോയ മുഴുവൻ വീടുകളിലെയും ടി വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഫാൻ, അയേൺ ബോക്സ്, ഗ്രൈൻഡർ എന്നി വീട്ടുപകരണങ്ങൾ

എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിലെ പ്രളയ ബാധിതരായ വിദ്യാർത്ഥികൾക്കുള്ള വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വിതരണം ചെയ്തു

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിലെ പ്രളയ ബാധിതരായ വിദ്യാർത്ഥികൾക്കുള്ള വസ്ത്രങ്ങളുടെയും വീട്ടുപകരണങ്ങളുടെയും വിതരണോദ്‌ഘാടനം സമാജം ശ്രീനാരായണ ഹാളിൽ ബ്ലോക്ക് മെമ്പർമാരായ കെ എസ് രാധാകൃഷ്‌ണൻ, ബിനോയ് കോലാന്ത്ര, ലത വാസു എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപ്പറമ്പിൽ, പ്രിൻസിപ്പൽ കെ എ സീമ, ഇംഗ്ലീഷ് മീഡിയം സ്കൂൾ അഡ്മിനിസ്ട്രേറ്റർ പി ശ്രീദേവി, സമാജം

ബൈപാസ് റോഡിന്‍റെ നിലവാര തകർച്ച , ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ്സ് സേവാദൾ

ഇരിങ്ങാലക്കുട : യു ഡി എഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ബൈപാസ് റോഡ് ടാറിങ് നടത്തി ഒരു വർഷത്തിനകം തകർന്നുതുടങ്ങിയത് നിലവാര തകർച്ച മൂലം ആണെന്നും ഇതിനുത്തരവാദികളായവർക്കെതിരെ നടപടികൾ വേണമെന്നും കോൺഗ്രസ്സ് സേവാദൾ നിയോജകമണ്ഡലം വൈസ് ചെയർമാൻ ഷിയാസ് പാളയംക്കോട്ട് ആവശ്യപ്പെട്ടു. റോഡ് നിറയെ കുണ്ടും കുഴിയും ആവുകയും ടാറിങ് ഇളകി മെറ്റൽ പുറത്തു വന്ന് സഞ്ചാരം ദുർഘടമായി തീർന്നിരിക്കുകയാണ്. അപകടങ്ങൾ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്ന ബൈപാസിൽ റോഡ്

Top