ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച 3 മണിക്ക് വട്ട് ഉരുട്ടൽ മത്സരം

ഇരിങ്ങാലക്കുട : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് തിങ്കളാഴ്ച ഹർത്താൽ ദിനത്തിൽ വൈകീട്ട് 3 മണിക്ക് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വട്ട് ഉരുട്ടൽ മത്സരം സംഘടിപ്പിക്കും. ഒന്നാം സമ്മാനം ഒരു ലിറ്റർ പെട്രോളും ഡീസലും. രണ്ടാം സമ്മാനം അര ലിറ്റർ പെട്രോളും ഡീസലും . റെജിസ്ട്രേഷൻ ഫീസ് 5 രൂപ. കൂടുതൽ വിവരങ്ങൾക്ക് 8129411256

റോട്ടറി സെൻട്രൽ ക്ലബ് ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്‌തു

ഇരിങ്ങാലക്കുട : മാടായിക്കോണം ചാത്തൻമാസ്റ്റർ സ്മാരക സ്കൂളിൽ റോട്ടറി സെൻട്രൽ ക്ലബ് ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്‌തു. അരി, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. റോട്ടറി സെൻറൽ ക്ലബ് പ്രസിഡന്റ് ടി എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ മേജർ ജനറൽ വിവേകാനന്ദൻ കിറ്റുകൾ വിതരണം ചെയ്തു. ജി.ജി.ആർ. എ ഡി ഫ്രാൻസിസ്, ടി പി സെബാസ്റ്റ്യൻ, പി ടി ജോർജ്ജ്, ഫ്രാൻസിസ് കോക്കാട്ട്,

പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് പോൾജോ ഗ്രൂപ്പിന്‍റെ കൈതാങ്ങ്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് പോൾജോ ഗ്രൂപ്പ് സ്നേഹ ഉപഹാരമായി 2 കസേര, 2 പായ, 5 സ്റ്റീൽ പ്ലയിറ്റ് , 5 സ്റ്റീൽ ഗ്ലാസ് വീതം വിതരണം ചെയ്തു. മുല്ലക്കാടുള്ള കമ്പനിയിൽ വെച്ച് നടന്ന ദുരിതാശ്വാസ കിറ്റ് വിതരണം മുരിയാട് ഗ്രാമപത്തായത്ത് പ്രസി സണ്ട് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജു വെളിയത്ത് അദ്ധ്യക്ഷത വഹിക്കുകയും പോൾജോ ഗ്രൂപ്പ്

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 7 വർഷം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ചാപ്പാറ ഐ ടി സി ക്ക് സമീപം താമസിച്ചിരുന്ന കാലടിപറമ്പിൽ ജിഷ (30) നെ കൊലപ്പെടുത്തിയ കേസിൽ കൊടകര കാരൂർ കൊടകര വീട്ടിൽ വേണുഗോപാൽ (50) നെ മനഃപൂർവമല്ലാത്ത നരഹത്യക്ക് 7 വർഷം കഠിന തടവിനും 50000 രൂപ പിഴയൊടുക്കുന്നതിനും ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ ശിക്ഷ വിധിച്ചു. 2015 മാർച്ച് 24-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട ജിഷയും ഭർത്താവും

കുടിവെള്ള ക്ഷാമം പരിഹരിച്ച കലക്ടറേയും അതിനായി പ്രയത്നിച്ചവരെയും അഭിനന്ദിച്ചു

പടിയൂർ : പടിയൂർ പഞ്ചായത്തിലെ 1-ാം വാർഡ് അംബേദ്ക്കർ കോളനിയിൽ മൂന്നുപതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതിരുന്ന കുടിവെള്ള ക്ഷാമം വെറും രണ്ട് മണിക്കൂർ കൊണ്ട് തീർപ്പാക്കിയ ജില്ലാ കളക്ടർ ടി വി അനുപമക്ക് നന്ദി അറിയിക്കുന്നതിനും അതിനു വേണ്ടി പരിശ്രമിച്ചവരെ ആദരിക്കുന്നതിനുമായി ഉപ്പുംതുരുത്തി ജനകീയ കൂട്ടായ്മ ഒരുക്കിയ ചടങ്ങ് വിവേകാനന്ദ ഐ എ എസ് അക്കാദമി ഡയറക്ടർ എം ആർ മഹേഷ് ഉദ്‌ഘാടനം ചെയ്തു. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. കേരള സീനിയർ ജേർണലിസ്റ്റ് ഫോറം

പെട്രോൾ – ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്‍റ് സ്ഥാപനങ്ങൾക്കു മുന്നിൽ നടത്തുന്ന പ്രതിഷേധ മാർച്ചിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഡി വൈ എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറി പി ബി അനൂപ് മാർച്ച് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഒ.എസ്.സുഭീഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.എൽ.ശ്രീലാൽ,

ഓർമ്മപുതുക്കലിനായി രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം പട്ടേപ്പാടത്ത് സഹൃദയവേദി സംഗമം ഞായറാഴ്ച 4 മണിക്ക്

പട്ടേപ്പാടം : രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം ഓർമ്മപുതുക്കലിനായി പട്ടേപ്പാടം സഹൃദയവേദി 9-ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പട്ടേപ്പാടം പി എസ് സുരേന്ദ്രന്റെ വസതി അങ്കണത്തിൽ ഒത്തുചേരുന്നു. ഒപ്പം സഹൃദയവേദിയുടെ ചാലക ശക്തിയായിരുന്ന ഖാദർ പട്ടേപ്പാടം എഴുതിയ 'നിലവും നിഴലും' എന്ന പട്ടേപ്പാടത്തിന്‍റെ സ്വന്തം കഥകൾ ചർച്ച ചെയ്യുന്നു പഴയവരും പുതിയവരുമായ എല്ലാ സഹൃദയവരെയും ഈ ഒത്തു ചേരലിലേക്കി ക്ഷണിക്കുന്നതായി കൺവീനർ സംഘാടക സമിതി കൺവീനർ കെ എസ്

ദുരിതാശ്വാസത്തിനു നേതൃത്വം നൽകിയവരെ ആദരിക്കുന്നു

ഇരിങ്ങാലക്കുട : രാജീവ്ഗാന്ധി സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ പ്രദേശത്തെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ സന്നദ്ധസംഘടനകൾ, സംഘടനാ പ്രവർത്തകർ, സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവരെ സെപ്റ്റംബർ 10 ന് വൈകീട്ട് 5 മണിക്ക് കാട്ടുങ്ങച്ചിറ പി ടി ആർ മഹലിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ആദരിക്കുന്നു. സിനിമാതാരം ടോവിനോ തോമസ് മുഖ്യാതിഥിയായിരിക്കും. ഐ ടി യു ബാങ്ക് ചെയർമാനും സംഘടനയുടെ മുഖ്യ രക്ഷാധികാരിയുമായ എം പി ജാക്‌സൺ,

Top