എം. എല്‍. എ ഹോസ്റ്റലില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ഡി .വൈ .എഫ് .ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ്സ് മാര്‍ച്ച്

ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് എം. എല്‍. എ ഹോസ്റ്റലില്‍ വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ഡി .വൈ .എഫ് .ഐ നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യുക എം എല്‍ എ ഹോസ്റ്റല്‍ ദുരുപയോഗം ചെയ്ത എം എല്‍ എ അരുണന്‍ മാസ്റ്റര്‍ എം എല്‍ എ സ്ഥാനം രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ഡി സി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊടിമരപ്രതിഷ്ഠക്കുള്ള എണ്ണ മുരിയാടുനിന്ന്

മുരിയാട് : തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊടിമരം മാറ്റി പുനഃപ്രതിഷ്ഠിക്കുവാനുള്ള എണ്ണ മുരിയാട് നാച്വര്‍ അഗ്രോ കോംപ്ലക്‌സ് (പ്രൈ) ലിമിറ്റഡ് കമ്പനിയില്‍ നിന്നുള്ള എണ്ണ തെരഞ്ഞെടുത്തു. കൊടിമരം എണ്ണത്തോണിയിലിടാനാണ് എണ്ണ ഉപയോഗിക്കുന്നത്. കേരളത്തിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന മണ്‍മറഞ്ഞ സി.എം. മൂത്താരുടെ പത്‌നി കാവേരികുട്ടിയമ്മ കമ്പനി സി.ഇ.ഒ സി.സി.സുരേഷിന് എണ്ണ കൈമാറി. ലളിതവും ഭക്തിനിര്‍ഭരവുമായ ചടങ്ങില്‍ കമ്പനി ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു

അടിയന്തിര ദുരിതാശ്വാസം അർഹർ 21348 കുടുംബങ്ങൾ : മുകുന്ദപുരം താലൂക്കില്‍ ഇതുവരെ വിതരണം ചെയ്യപ്പെട്ടത് 8 കോടി 63 ലക്ഷം രൂപ

ഇരിങ്ങാലക്കുട : സര്‍ക്കാര്‍ പ്രളയദുരിത ബാധിതര്‍ക്ക് പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 10000 രൂപ താലൂക്കിലെ പതിനായിരത്തോളം പേര്‍ക്ക് അക്കൗണ്ടുകളിലൂടെ വിതരണം നടത്തി. വ്യാഴാഴ്ച്ച വരെ ബി.എല്‍.ഒ മാര്‍ സര്‍വെ നടത്തി ലിസ്റ്റ് ചെയ്തവരില്‍ നിന്നും 21348 കുടുംബങ്ങളെയാണ് ധനസഹായത്തിനര്‍ഹരായി കണ്ടെത്തി വില്ലേജ് ഓഫീസര്‍മാര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ട് ഘട്ടങ്ങളായാണ് പതിനായിരം രൂപ ദുരിതബാധിതരുടെ അക്കൗണ്ടിലെത്തുന്നത്. വ്യാഴാഴ്ച്ചവരെ 9863 പേര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നും 3800 രൂപവീതം 3

ചിട്ടുകളി സംഘം പിടിയിൽ

കാട്ടൂർ : പൊഞ്ഞനം കളള് ഷാപ്പ് പരിസരത്ത് പണം നിന്ന് ചീട്ടുകളി നടത്തിയിരുന്ന അഞ്ചംഗ സംഘം കാട്ടൂർ പോലീസിന്‍റെ പിടിയിലായി. പൊഞ്ഞനം സ്വദേശികളായ ഷെബിൻ (39), രാമചന്ദ്രൻ (60), ബിജു (40), പ്രജിത്ത് (34 ), ബാബു (56) എന്നിവരെയാണ് കാട്ടൂർ സബ് ഇൻസ്‌പെക്ടർ ബൈജു. ഈ. അർ, എസ ഐ ബസന്ത് , സി പി ഓ മാരായ ശരത്, സുഭാഷ്, സുധീർ എന്നിവർ ചേർന്ന് പിടികൂടിയത്. ഇവരിൽ

ജനപ്രിയ മെഡിക്കൽസ് മാപ്രാണത്ത് സെപ്റ്റംബർ 9 മുതൽ

ഇരിങ്ങാലക്കുട : പ്രവാസി സംരംഭം ജനപ്രിയ മെഡിക്കൽസിന്റെ കേരളത്തിലെ 17-ാമത് ഔട്ട്ലറ്റ്  സെപ്റ്റംബർ 9 ന്  രാവിലെ 11 മണിക്ക് മാപ്രാണം സെന്റ് ആന്റണീസ് കോംപ്ലെക്സിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. ഇരിങ്ങാലക്കുടയിലെ രണ്ടാമത് ഔട്ട്ലറ്റാണിത്. ഇരിങ്ങാലക്കുട എം എൽ എ കെ യു അരുണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ ജനപ്രിയ മെഡിക്കൽസുകളുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് ഏറ്റുവാങ്ങും. പത്രസമ്മേളനത്തിൽ

യുവകലാസാഹിതി – ടി വി കൊച്ചുബാവ കഥാപുരസ്‌ക്കാരത്തിന് കൃതികൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : പ്രതിഭാധനനായ നോവലിസ്റ്റും കഥാകൃത്തുമായ ടി വി കൊച്ചുബാവയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ യുവകലാസാഹിതി - ടി വി കൊച്ചുബാവ കഥാപുരസ്‌ക്കാരത്തിന് കൃതികൾ ക്ഷണിച്ചു. ഇരുപത്തയ്യായിരം രൂപയും കുട്ടി കൊടുങ്ങല്ലൂർ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. 2015 ,2016 2017 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്‍റെ നാല് കോപ്പി ഒക്ടോബർ 10 നകം താഴെകാണുന്ന വിലാസത്തിൽ അയ്യക്കണം. വിലാസം : അഡ്വ.രാജേഷ് തമ്പാൻ, ദീപ്തി, അഡ്വ. കെ ആർ തമ്പാൻ

സെന്‍റ് മേരീസ് സ്ക്കൂൾ കലോൽസവവും വിദ്യാർത്ഥികൾകുള്ള വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്‌ഘാടനവും നടത്തി

ഇരിങ്ങാലക്കുട : പ്രളയ ദുരന്തത്തിനിടയിലും പഠിതാക്കളുടെ ഊർജ്ജം വിണ്ടെടുക്കാനും കലാമേഖലയിലെ പ്രാവിണ്യം തെളിയിക്കാനുമായി സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ യുവജനോൽസവം എഷ്യനെറ്റ് കോമഡി താരം സൂര്യ സജു ഉദ്‌ഘാടനം ചെയ്തു. കത്തീഡ്രൽ എ കെ സി സി ആയിരം പുസ്തകങ്ങളും പിടിഎയുടെ നേതൃത്വത്തിൽ പേന, പെൻസിൽ, റബ്ബർ എന്നിവയും സി എം ഐ സഭയുടെ അഡ്മിനിസ്ടേറ്റർ ഫാ.ഡേവിസ് തട്ടിൽ പഠനോപകരണങ്ങളും സ്ക്കൂളിന് കൈമാറി . പ്രളയത്തിൽ പൂർണ്ണമായി തകർന്ന വീടുകളുള്ള

ജോര്‍ജിയന്‍ ചിത്രമായ ‘കോണ്‍ ഐലന്‍റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : വംശ-ദേശ വൈരങ്ങള്‍ക്കിടയിലും പ്രകൃതിയോട് ചേര്‍ന്ന് നിന്ന് അതിജീവനത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്ന വ്യദ്ധ കര്‍ഷകന്‍റെയും കൊച്ചുമകളുടെയും കഥ പറയുന്ന ജോര്‍ജിയന്‍ ചിത്രമായ 'കോണ്‍ ഐലന്‍റ് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന് സ്‌ക്രീൻ ചെയ്യുന്നു. വസന്ത കാലത്ത് പര്‍വതനിരകളില്‍ നിന്ന് ഒഴുകി വരുന്ന ഫലഭൂയിഷ്ഠമായ മണ്ണ് നദിയില്‍ രൂപം കൊടുക്കുന്ന തുരുത്താണ് കഥയുടെ പരിസരം. ഇവിടേക്ക് കടന്നു

ദേവസ്വത്തിന്‍റെ വഴി തുറക്കൽ നടപടിക്ക് ബി ജെ പി യുടെ പിന്തുണ, ജാതി സംഘർഷമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം

ഇരിങ്ങാലക്കുട :  കഴിഞ്ഞ ദേവസ്വംഭരണ സമിതി അടച്ചു കെട്ടിയ വഴി തെക്കേ നട പെരുവെല്ലിപ്പാടം നിവാസികളുടെ ശക്തമായ സമ്മർദ്ധത്തെ തുടർന്ന് വൈകിയാണെങ്കിലും ദേവസ്വം ഭരണസമിതി തുറന്നു കൊടുത്തത് സ്വാഗതാർഹമാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് സന്തോഷ് ബോബൻ പ്രസ്താവനയിലൂടെ പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തി തിരുത്തുക മാത്രമാണ് ഈ ഭരണ സമിതി ചെയതിട്ടുള്ളു. ഈ പ്രശ്നം മുതലെടുത്തുകൊണ്ട് ദേശവിരുദ്ധ ശക്തികളും മാവോയിസ്റ്റുകളും ജാതി സംഘർഷം ഉണ്ടാക്കാനുള ശ്രമം കഴിഞ്ഞ രണ്ടു

മതിലിടവഴി തുറന്നു കൊടുത്തു എന്ന് പറയുന്നത് കണ്ണടച്ചു ഇരുട്ടാക്കൽ, ആത്മാർത്ഥതയുണ്ടെങ്കിൽ ദേവസ്വം ആർ ഡി ഓ കോടതി ഉത്തരവ് നടപ്പാക്കണം- സംയുക്ത സമരസമിതി

ഇരിങ്ങാലക്കുട : : കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ മതിലിനോട് ചേർന്നുള്ളതും കിഴക്കും തെക്കും ഭാഗത്ത് സ്ഥിതിചെയുന്നതുമായ പുറമ്പോക്ക് റോഡിൽ പോസ്റ്റുകൾ സ്ഥാപിച്ചതും ഭിത്തികൾ നിർമ്മിച്ചതും ഈ വഴിയിലൂടെയുള്ള പൊതുജനങ്ങളുടെ ഗതാഗതത്തിനുള്ള തടസ്സങ്ങൾ നീക്കി വഴി പൂർവ്വസ്ഥിതിയിലാക്കാനുള്ള ആർ ഡി ഓ കോടതിയുടെ ഉത്തരവ് കൂടൽമാണിക്യം ഭരണ സമിതി നടപ്പാക്കണമെന്നും അല്ലാതെ അടച്ചു കെട്ടിയ മതിലിന്‍റെ ചെറിയൊരു ഭാഗം പൊളിച്ചു കളഞ്ഞു ഗതാഗതത്തിനായി തുറന്നു കൊടുത്തുവെന്ന പ്രചാരണം വെറും കൈയടി നേടാനുള്ളത് മാത്രമാണെന്ന് സമരസമിതി

Top