അധ്യാപകരെ വിദ്യാർത്ഥികളാക്കി ക്രൈസ്റ്റിലെ അധ്യാപകദിനാഘോഷം

ഇരിങ്ങാലക്കുട : ആഘോഷവും ആരവങ്ങളും ഇല്ലാതെ അധ്യാപകരെ വിദ്യാർത്ഥികളാക്കി മാറ്റി ക്രൈസ്റ്റിൽ ഈ അധ്യാപകദിനാഘോഷം . യൂണിയൻ വിജയത്തിന്‍റെ എല്ലാ ആഘോഷങ്ങളും ഒഴിവാക്കുകയും യൂണിയൻ വിജയാഘോഷത്തിനായി മാറ്റിവെച്ച തുക പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് മാറ്റിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. തൊട്ടടുത്തുള്ള വിദ്യാലയത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തും ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തിയും യൂണിയൻ വിദ്യാർത്ഥികൾക്കിടയിൽ ശ്രദ്ദേയമായി. അധ്യാപകദിനത്തിൽ എല്ലാ അധ്യാപകരെ ആദരിക്കുകയും , അവർക്കുവേണ്ടി കലാ-കായിക മത്സരങ്ങൾ നടത്തുകയും

തെക്കെനടയിലേക്കുള്ള ക്ഷേത്രനടവഴി ശ്രീകൂടൽമാണിക്യം ദേവസ്വം പൊതുജന ഉപയോഗത്തിന് വ്യാഴാഴ്ച തുറന്നു നൽകുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് തെക്കെ നടയിലേക്ക് എത്താനുള്ള ഭാഗികമായി അടഞ്ഞുകിടക്കുന്ന ക്ഷേത്ര ഇടവഴി പൊതുജനങ്ങൾക്ക് ഓട്ടോറിക്ഷയിൽ ഉൾപ്പടെ ഗതാഗതം ചെയ്യാൻ സൗകര്യമൊരുക്കി തുറക്കാൻ ദേവസ്വം ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ക്ഷേത്രമതിലിനു കോട്ടം തട്ടാത്ത വിധം ഓട്ടോറിക്ഷ, മോട്ടോർ ബൈക്ക്, സ്കൂട്ടർ, സൈക്കിൾ പോലുള്ള വാഹനങ്ങളിലും കാൽനടയായും ഗതാഗതം ചെയ്യാൻ സൗകര്യമൊരുക്കണമെന്ന പൊതുജന ആവശ്യം ന്യായമാണെന്ന് ഭരണസമിതി വിലയിരുത്തി. ക്ഷേത്രോത്സവം, കർക്കിടകമാസം തുടങ്ങി ക്ഷേത്രത്തിന് വഴി

അദ്ധ്യാപകദിനത്തില്‍ വിദ്യാലയങ്ങള്‍ക്ക് പുസ്തകങ്ങളും ഉച്ചഭക്ഷണ വസ്തുക്കളും നല്‍കി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക്

എടതിരിഞ്ഞി : പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് അദ്ധ്യാപകദിനത്തില്‍ പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് നോട്ട് പുസ്തകങ്ങളും, ഉച്ചഭക്ഷണ വസ്തുക്കളും വിതരണം ചെയ്തു. എടതിരിഞ്ഞി സെന്റ് മേരീസ് എല്‍ പി സ്ക്കൂളില്‍ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡണ്ട് പി. മണി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേരീസിന് പുസ്തകം കെെമാറി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി കെ സുരേഷ്ബാബു, ഇ കെ ബാബുരാജ്, എ കെ മുഹമ്മദ്, ഷീജ ഗ്രിനോള്‍, വത്സലവിജയന്‍,

സെന്‍റ് ജോസഫ്‌സ് കോളേജ് യൂണിയൻ ഭാരവാഹികൾ

  ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിലെ കോളേജ് യൂണിയൻ ഇലക്ഷനിൽ മൂന്നാം വർഷ ബയോ ടെക്‌നോളജി വിദ്യാർത്ഥിനി ആയിഷ മുഹമ്മദ് സൽമാൻ ചെയർപേഴ്സൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥി അഞ്ജലി എം വൈസ് ചെയർപേഴ്സൻ ആയും മൂന്നാം വർഷ കൊമേഴ്സ് വിദ്യാർത്ഥിനി അർച്ചന മേനോൻ ജനറൽ സെക്രട്ടറി ആയും ആര്യ രാജൻ കോലാന്ദ്ര ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്സിറ്റി ഉണഷൻ കൗൺസിലർമാരായി രണ്ടാം വർഷ ഇഗ്ലീഷ് വിദ്യാർത്ഥിനി

അധ്യാപകദിനത്തിൽ പഠനോപകരണ വിതരണം നടത്തി

കാട്ടൂർ : വോയ്‌സ് ഓഫ് കാട്ടൂർ എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അധ്യാപകദിനത്തിൽ കാട്ടൂർ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ പഠനോപകരണ വിതരണം നടത്തി. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ മനോജ്, കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത്, റഹ്മത്തുള്ള കൊരട്ടിപറമ്പിൽ, ബെറ്റി ജോസ്, അമീർ തൊപ്പിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പഠനോപകരണ വിതരണം നിർവഹിച്ചത്.

എം എൽ എ ഹോസ്റ്റലിലെ ഡി വൈ എഫ് ഐ നേതാവിന്‍റെ അപമാന ശ്രമം : എം എൽ എ ഓഫീസിലേക്ക് ബി ജെ പി നടത്തിയ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് നേരിയ സംഘർഷം

ഇരിങ്ങാലക്കുട : എം എൽ എ ഹോസ്റ്റലിലെ പീഡന ശ്രമം മറച്ചു വെച്ച ഇരിങ്ങാലക്കുട എം എൽ എ അരുണൻ മാസ്റ്റർക്കെതിരെ കേസെടുക്കണമെന്നും വനിതാ നേതാവിനെ എം . എൽ എ ഹോസ്റ്റലിൽ വച്ച് അപമാനിക്കാൻ ശ്രമിച്ച ജീവൻ ലാലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി ജെ പി എം എൽ എ ഓഫീസിലേക്ക് നടത്തിയ മാർച്ച് ആൽത്തറക്ക് സമീപത്തു വച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ചെറിയ ഉന്തും തള്ളും

എം.എൽ.എ. ഹോസ്റ്റലിൽവെച്ച് ഡി.വൈ.എഫ്.ഐ. നേതാവ് അപമാനിക്കാൻ ശ്രമിച്ചതായി സംഘടനയിലെ വനിതാ നേതാവിന്‍റെ പരാതി- എം.എൽ.എ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് രാവിലെ 11മണിക്ക്

ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് എം.എൽ.എ.ഹോസ്റ്റലിൽവെച്ച് ഡി.വൈ.എഫ്.ഐ. നേതാവ് അപമാനിക്കാൻ ശ്രമിച്ചതായി സംഘടനയിലെ വനിതാ നേതാവിന്‍റെ പരാതി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ജോ. സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരേയാണ് കാട്ടൂർ സ്വദേശിനി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗീസിന് ചൊവ്വാഴ്ച രാത്രി പരാതി നൽകിയത്. കാട്ടൂർ സ്റ്റേഷൻ പരിധിയിൽ വരുന്ന കേസായതിനാൽ ഡിവൈ.എസ്.പി. ഇത് കാട്ടൂർ എസ്.ഐ.ക്ക് കൈമാറി. പരാതിയിൽ കേസെടുത്തെന്ന് കാട്ടൂർ എസ്.ഐ. ഇ.ആർ. ബൈജു പറഞ്ഞു. ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി

Top