മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി

ഇരിങ്ങാലക്കുട : സി.പി.ഐ (എം) കാട്ടുങ്ങച്ചിറ ബ്രാഞ്ച് അംഗവും, മുൻ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറുമായ അഡ്വ. എം.വി. ജസ്റ്റിൻ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്ക് പ്രൊഫ. കെ.യു. അരുണൻ എം.എൽ.എയ്ക്ക് കൈമാറി. കൂടാതെ കാട്ടുങ്ങച്ചിറ പ്രദേശത്ത് പ്രളയത്തിൽവെള്ളം കയറി ദുരിതമനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് അരിയും, പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റും, ഓരോ കുടുംബത്തിന് അടിയന്തിര ധനസഹായമായി 500 രൂപ വീതവും നന്മ മനസ്സിനുടമയായ ജസ്റ്റിനും, സുഹൃത്തുക്കളും ചേർന്ന് വിതരണം

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിൽ ഗസ്റ്റ് ലക്ച്ചറർ ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ച്ചററെ ആവശ്യമുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്ക് മുൻഗണന. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കുള്ള ബിരുദാനന്തരബിരുദക്കാരെയും പരിഗണിക്കും. താല്പര്യമുള്ളവർ രേഖകൾ സഹിതം സെപ്റ്റംബർ 11-ാം തിയതി ചൊവ്വാഴ്ച രാവിലെ 9:30 ന് കോളേജിൽ ഹാജരാകണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

പ്രളയബാധിതർക്ക് പതിനായിരം രൂപ ലഭിച്ചോ എന്നതിനെക്കുറിച്ച് കൗൺസിലിൽ തർക്കം – പ്രതിപക്ഷം നടുക്കളത്തിലിരിക്കുകയും പിന്നീട് കൗൺസിൽ ബഹിഷ്‌ക്കരിച്ചു

ഇരിങ്ങാലക്കുട : നഗരസഭ പരിധിയിൽ പ്രളയത്തിൽ വീടുകളിൽ വെള്ളം കേറിയവർക്ക് സർക്കാർ പ്രഖ്യാപിച്ച 10000 രൂപ ആർക്കും ലഭിച്ചില്ലെന്ന് നഗരസഭാ കൗൺസിലിൽ കോൺഗ്രസ്സ് അംഗം അഡ്വ. വി സി വർഗ്ഗിസ് പറഞ്ഞത് തെറ്റാണെന്ന് ആരോപിച്ച് ഈ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് കൗൺസിലർമാർ നടുക്കളത്തിൽ ഇരുന്നു പ്രതിഷേധിച്ചു. ക്രൈസ്റ്റ് കോളേജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് നഗരസഭയുടേതാണെന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് സഭയെ തെറ്റിദ്ധരിപ്പിച്ചതായും പ്രതിപക്ഷം

സംസ്ഥാന പാതയിലെ യാത്രദുരിതത്തിന് അന്ത്യം, കല്ലേറ്റുംകര – ഇരിങ്ങാലക്കുട തകർന്ന റോഡ് അടുത്ത മാസം ടാറിങ്- 3 കോടി രൂപയുടെ അനുമതി

  ഇരിങ്ങാലക്കുട : കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ചെയ്ത ടാറിങ് മാസങ്ങൾക്കുള്ളിൽ തന്നെ പൊളിഞ്ഞു പോകുകയും ഇപ്പോളും താറുമാറായികിടക്കുന്ന സംസ്ഥാന പാതയിലെ കല്ലേറ്റുംകര മുതൽ ഠാണ വരെ ഉള്ള റോഡ് ടാറിംഗ്‌ അടുത്ത മാസം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇതിനായുള്ള ടെക്നിക്കൽ അനുമതി ലഭിച്ചു . 3 കോടി രൂപ വകയിരുത്തിയീട്ടുണ്ട്. ആകാലത്ത് ഇതിൽ വലിയ അഴിമതി നടന്നീട്ടുണ്ടെന്ന് പരക്കെ ആക്ഷേപം ഉയർന്നുവെങ്കിലും ഇതുവരെ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല. ലക്ഷങ്ങൾ ചിലവാക്കി

ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്തെ പി രാജ വർമ്മ അന്തരിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം പാലസ് റോഡിൽ വലിയ തമ്പുരാൻ കോവിലകത്തെ പി രാജ വർമ്മ  (77 ) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നു. തൃശൂർ ദയ ആശുപത്രീയിൽ തിങ്കളാഴ്ച രാത്രി യായിരുന്നു അന്ത്യം. അദ്ദേഹം അഞ്ചേരി പോഴത്തു മഠം കുടുംബാംഗമാണ് . തൃശൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ട്രഷറി ബ്രാഞ്ച് ഹെഡ് കാഷ്യർ ആയിരുന്നു. ഭാര്യ തൃപ്പൂണിത്തുറ കോവിലകത്തെ സതി ദേവി , മക്കൾ രമേശ് വർമ്മ

Top