പ്രളയദുരിതത്തിൽപെട്ട വിദ്യാർത്ഥികളുടെ പഠന ചിലവ് സ്കൂൾ ഏറ്റെടുക്കുന്നു

പൊറത്തിശ്ശേരി : അപ്രതീക്ഷിതമായി വന്ന പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ ഈ വർഷത്തെ പഠനചിലവ് പൂർണ്ണമായി അദ്ധ്യാപകരുടെ സഹകരണത്തോടെ സ്കൂൾ ഏറ്റെടുക്കുന്നു. ഈ വർഷത്തെ 'നല്ലപാഠം' പ്രവർത്തനങ്ങൾക്ക് ജില്ലയിലെ രണ്ടാം സ്ഥാനം നേടിയ ഈ സ്കൂളിന് ലഭിച്ച പുരസ്‌ക്കാരതുകയും ജില്ലയിലെ ഏറ്റവും നല്ല കോർഡിനേറ്റർമാരായി തിരഞ്ഞെടുത്ത ഈ സ്കൂളിലെ അധ്യാപകർക്ക് ലഭിച്ച പുരസ്‌കാര തുകയും ഇതിനായി സംഭാവന ചെയ്തു. പ്രളയദുരിതത്തിൽ അകപ്പെട്ട് നാശനഷ്ടം

പെട്രോൾ വിലവർദ്ധനവിൽ ഇരുചക്ര വാഹങ്ങൾ ഉന്തി കോൺഗ്രസ് പ്രതിഷേധം

ഇരിങ്ങാലക്കുട : പെട്രോൾ ഡീസൽ വിലവർദ്ധനവിൽ കേന്ദ്ര സര്‍ക്കാരിനനെതിരെ ഇരിങ്ങാലക്കുട നഗരത്തിൽ കോൺഗ്രസ് ഇരുചക്ര വാഹങ്ങൾ ഉന്തി പ്രതിഷേധിച്ചു . രാജീവ് ഗാന്ധി ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥയിൽ അൻപതോളം പ്രവർത്തകർ പങ്കെടുത്തു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, ഡി.സി.സി സെക്രട്ടറി സോണിയ ഗിരി, മുനിസിപ്പൽ ചെയർപേഴ്സൻ നിമ്മ്യ ഷിജു, സുജ സജീവ് കുമാർ,  എം ആർ ഷാജു, വി സി വർഗീസ്, ബിജു ലാസർ, സരസ്വതി ദിവാകരൻ, ബേബി

ദുരിത നിവാരണ പ്രവർത്തനങ്ങളുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്

ഇരിങ്ങാലക്കുട : പ്രളയാനന്തര ദുരിതത്തിനറുതി വരുത്തുവാൻ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികൾ രംഗത്തു വന്നു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗവും ഇരിങ്ങാലക്കുട ജനമൈത്രി പോലീസും ചേർന്ന് വെള്ളപ്പൊക്കത്തിൽ മുങ്ങി കേടുവന്ന നൂറിൽ പരം കുടിവെള്ള പമ്പുസെറ്റു മോട്ടോറുകൾ ഇലക്ട്രിക്കൽ വിഭാഗത്തിലെ അൻപതോളം വിദ്യാർത്ഥികൾ ചേർന്ന് അദ്ധ്യാപകരുടെ സഹായത്തോടെ പ്രവർത്തനക്ഷമമാക്കി നൽകി. മൂന്നു ദിവസമായി നടത്തിയ റിപ്പയർ ക്യാമ്പിന് അസി.പ്രൊഫസർമാരായ ബെന്നി.കെ.കെ, അഞ്ജലി ആന്‍റോ എന്നിവർ നേതൃത്വം

റോട്ടറി സെൻട്രൽ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബും, മെട്രോഹെൽത്ത് കെയറും സംയുക്തമായി മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് നടത്തി. സൗജന്യമായി മരുന്ന്‌ വിതരണം ചെയ്യുകയും, ലാബ് സർവ്വീസ് നടത്തുകയും ചെയ്തു. ഹോളി ക്രോസ്സ് ചർച്ച് റക്റ്ററും വികാരിയുമായ ഫാ. ജോസ് അരീക്കാട്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു. റോട്ടറി സെൻട്രൽ ക്ലബ് പ്രസിഡന്റ് ടി എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ഈ

ഠാണാവിൽ ഗതാഗതകുരുക്ക് രൂക്ഷം : ട്രാഫിക്ക് സിഗ്നൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം

ഇരിങ്ങാലക്കുട : ഠാണാവിൽ വാഹന തിരക്ക് ഗണ്യമായി വർധിച്ചതിനാൽ ഗതാഗത കുരുക്ക് സ്ഥിരസംഭവമായി മാറുന്നു. ട്രാഫിക്ക് ഐലന്‍റിന് സമീപം വാഹനങ്ങൾ ക്ഷമയില്ലാതെ തള്ളിക്കേറുന്നതുമൂലമാണ് ഇവിടെ കുരുക്കുകൾ രൂപപ്പെടുന്നത്. ഇത് നിയന്ത്രിക്കാൻ ഒരു പോലീസുകാരന് മാത്രം സാധ്യമല്ലാതെ വരുന്നു. ബസ്റ്റാന്റ് ഠാണാ റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് തൃശൂർ, കൊടുങ്ങല്ലൂർ റോഡുകളിലും ഗതാഗത തിരക്ക് മൂലം വാഹങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെടുന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് സിഗ്നൽ പുനഃസ്ഥാപിച്ചാൽ ഗതാഗത കുരുക്ക്

വെള്ളപ്പൊക്ക നാശനഷ്ടം : നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ വാഹനങ്ങളുടെ ഒറ്റത്തവണ ക്ലെയിം തീർപ്പാക്കൽ പദ്ധതി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ പ്രളയം മൂലം നാശനഷ്ടം സംഭവിച്ചതും നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ വാഹന, വീട്ടുടമകൾക്കുള്ള പോളിസി എടുത്തിട്ടുള്ളവർക്കായി ഒറ്റത്തവണ തീർപ്പാക്കൽ നടപടി വ്യാഴാഴ്ച കമ്പനിയുടെ ഇരിങ്ങാലക്കുട ബ്രാഞ്ചിൽ നടന്നു.എഴുപതോളം ക്ലെയിമുകൾ ക്യാമ്പിൽ വെച്ച് തീർപ്പാക്കി. നോഡൽ ഓഫീസർ വി രാധാകൃഷ്‌ണൻ, സീനിയർ ഡിവിഷൻ മാനേജർ പി ദേവപ്രസാദ്, സീനിയർ ബ്രാഞ്ചു മാനേജർ വി ജെ ജോണി, ഓട്ടോമൊബൈൽ എൻജിനിയർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കെ എസ് ഇ ലിമിറ്റഡിൽ 600% ലാഭവിഹിതം, 2017- 18 ൽ 1304 കോടി രൂപയുടെ വിറ്റുവരവ്

ഇരിങ്ങാലക്കുട : കെ എസ് ഇ ലിമിറ്റഡിന്റെ 54-ാം വാർഷിക പൊതുയോഗം കമ്പനിയുടെ റെജിസ്റ്റേർഡ് ഓഫീസിൽ നടന്നു. കമ്പനി ചെയർമാൻ ഡോ. ജോസ് പോൾ തള്ളിയത്ത് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിൽ ദുരിതം വിതച്ച മഹാപ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികളും വീടും സ്വത്തും നഷ്ടപ്പെട്ടവർക്ക് പ്രാത്ഥനകളും അർപ്പിച്ചു. മാനേജിങ് ഡയറക്ടർ എ പി ജോർജ്ജ്, അന്തരിച്ച മുൻ മാനേജിങ് ഡയറക്ടർ എം സി പോൾ ഡയറക്ടർമാരായ ഡോ. കെ സി വിജയരാഘവൻ,

കാരുണ്യ യാത്രയിലൂടെ സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ കളക്ഷൻ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയിൽപെട്ട കേരളത്തിന്‍റെ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളായി സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ കളക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബാബു എം ആറും പോലീസ് പ്രതിനിധിയായി എ എസ് ഐ എ ആർ പ്രതാപനും ചേർന്ന് ബസ്സുകളുടെ കാരുണ്യ യാത്രക്ക് ഫ്ലാഗ് ഓഫ് ചെയ്തു . തൃശൂർ ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ കിഴിലുള്ള 250 ബസ്സുകൾ

Top