പ്രളയം കവർന്നെടുത്ത പഠനോപകാരണങ്ങൾ തിരിച്ചു നൽകുന്ന പദ്ധതിയിലേക്ക് ഡി വൈ എഫ് ഐയും

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രളയം കവർന്നെടുത്ത പഠനോപകാരണങ്ങൾ തിരിച്ചു നൽകുന്ന പദ്ധതിയിലേക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകി. രണ്ടായിരത്തോളം നോട്ട് പുസ്തകങ്ങൾ, പേന, റൂൾ പെൻസിലുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്‌, ബാഗ് തുടങ്ങി ഒട്ടേറെ പഠനോപകാരണങ്ങളാണ് ഡി.വൈ.എഫ്.ഐ യൂണിറ്റുകളുടെ നേതൃത്വത്തിൽ ശേഖരിച്ചത്. മേഖലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ യൂണിറ്റുകളിൽ നിന്നും ബ്ലോക്ക്‌ സെക്രട്ടേറിയറ്റ് അംഗങ്ങൾ മേഖലാ കമ്മിറ്റികളിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക്‌ സെക്രട്ടറി ആർ.എൽ. ശ്രീലാൽ, ജില്ലാ

ഇന്നസെന്‍റ് എം.പി ഒരു മാസത്തെശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ഇരിങ്ങാലക്കുട : പ്രളയക്കെടുതി നേരിടുതിനായി ഒരു മാസത്തെ ശമ്പളം ഇന്നസെന്‍റ് എം.പി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സംസ്ഥാനത്തെ എല്ലാ ഇടതുപക്ഷ എം.പി മാരും ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാണ് ചെക്ക് കൈമാറിയത്. എം.പി മാരായ പി. കരുണാകരന്‍, എ. സമ്പത്ത്, പി.കെ ജു, കെ. സോമപ്രസാദ് തുടങ്ങിയവരോടൊപ്പമാണ് ഇന്നസെന്‍റ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്

യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണക്കുറ്റത്തിന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു

ഇരിങ്ങാലക്കുട: കൽപറമ്പിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണക്കുറ്റത്തിന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. കൽപ്പറമ്പ് മുല്ലേങ്ങാട്ടു പറമ്പിൽ കൃഷ്ണകുമാറിനെയാണ് കഴിഞ്ഞ ദിവസം രാത്രി ഒളിസങ്കേതത്തിൽ നിന്ന് എസ്.ഐ. കെ.എസ്. സുശാന്തും സംഘവും പിടികൂടിയത്. കഴിഞ്ഞ മാസം ഇരുപതാം തിയതി കൽപറമ്പ് തീതായി ബേബിയുടെ തൂങ്ങി മരണത്തിൽ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സമീപവാസികളായ 6 യുവാക്കൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം ബേബിയെ പ്രതികൾ സംഘം ചേർന്ന് ആയുധങ്ങളുമായി

കേരള മുസ്ലിം ജമാഅത്ത് നെടുമ്പുര യൂണിറ്റ് പ്രളയ പുനഃരധിവാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

നെടുമ്പുര : കേരള മുസ്ലിം ജമാഅത്ത്, SYS, SSF, SBS നെടുമ്പുര യൂണിറ്റിൻ്റെ ആഭിമുഖ്യത്തില്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള പുനഃരധിവാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിന്‍റെ ഭാഗമായി രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ സഹായം നല്‍കുന്നതിന്‍റെ ഭാഗമായി പ്രളയ ദുരിതമനുഭവിക്കുന്ന ഇരുനൂറ്റി ഇരുപത്തി അഞ്ച് കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം നടത്തി. നെടുമ്പുര ജുമാമസ്ജിദ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ പദ്ധതിയുടെ ഒൗപചാരികമായ

Top