സേലത്ത് ബസ് അപകടത്തിൽ എടക്കുളം സ്വദേശികളായ ദമ്പതികൾ മരിച്ചു, മൂന്നു വയസുകാരൻ മകൻ രക്ഷപെട്ടു

ഇരിങ്ങാലക്കുട : സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച ഉണ്ടായ ബസ് അപകടത്തിൽ ദമ്പതികളായ എടക്കുളം പുന്നാംപറമ്പില്‍ സിജി വിന്‍സന്റ് (35), ഭാര്യ ഡിനു മരിയാ ജോസഫ് (31) എന്നിവർ മരിച്ചു. മൂന്നു വയസുകാരൻ മകൻ ഏതന്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. എടക്കുളം വില്ലേജ് ഓഫീസിനു സമീപമാണ് ഇവർ താമസിച്ചിരുന്നത്. ബെംഗളുരുവില്‍ ആയിരുന്നു ജോലി ചെയ്തിവന്നിരുന്നത് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. ബെംഗളുരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഠാണാവിലെ കൂടൽമാണിക്യം ദേവസ്വം സ്ഥലത്തെ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ഠാണാ ജംഗ്ഷനു കിഴക്ക് ജനറൽ ആശുപത്രിക്കി എതിർവശത്തെ ദേവസ്വം വക പേ & പാർക്ക് സൗകര്യമുള്ള 21 സെന്റ് പറമ്പ് സർവ്വേ ചെയ്യിക്കാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ഫലപ്രദമായ, ആദായകരമായ രീതിയിൽ വിനിയോഗിക്കാനും കൂടൽമാണിക്യം ദേവസ്വം ഒരുങ്ങുന്നു. അതിന്‍റെ ഭാഗമായി ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, മെമ്പർ രാജേഷ് തമ്പാൻ, അഡ്മിനിസ്ട്രേറ്റർ എ എം സുമ എന്നിവർ പരിശോധന നടത്തി. റസ്റ്റോറന്റ് പോലുള്ള ബിസിനസ്സുകൾ ആരംഭിക്കാൻ പലരും

പുലിപ്രചരണം വ്യാജം, തിരച്ചിലിൽ കാട്ടുപൂച്ചയെന്നു തെളിഞ്ഞു – പരിഭ്രാന്തരായ വിദ്യാർത്ഥികളെ പോലീസ് സത്യാവസ്ഥ ബോധ്യപ്പെടുത്തി

  കാറളം : കാറളം, വെള്ളാനി ഭാഗത്ത് പുലിയെ കണ്ടതായി പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് ഫോറസ്റ്റ് അധികൃതരും, കാട്ടൂർ പോലിസും വ്യക്തമാക്കി. പരിസരങ്ങളിൽ ഇവർ നടത്തിയ സംയുക്ത തിരച്ചിലിൽ കാട്ടുപൂച്ചയാണെന്ന് വെളിവായി. കാറളം, വെള്ളാനി ഭാഗത്ത് 12 കി.മീ. ചുറ്റളവിൽ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദ്ദേശം നല്കിയെന്ന വാർത്ത വ്യാജമാണ്. അത്തരം ഒരു നിർദ്ദേശം പോലീസോ ഫോറസ്റ്റ് അധികൃതരോ നല്കിയിട്ടില്ല. വ്യാജമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കാട്ടൂർ

റോട്ടറി ഇരിങ്ങാലക്കുട സെൻട്രൽ ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : റോട്ടറി ഇരിങ്ങാലക്കുട സെൻട്രൽ പ്രളയ കെടുതിയിൽപ്പെട്ടവർക്ക് ദുരിതാശ്വാസകിറ്റുകൾ നേരിട്ട് നൽകി. അരി, പലചരക്ക് സാധനങ്ങൾ , പുതപ്പ് തോർത്ത്, തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഉത്രാടനാളിൽ ആസാദ് റോഡിലും, തിരുവോണ ദിവസം പൊറത്തിശ്ശേരി കോളനി പരിസരം, മൂർക്കനാട് ആറാട്ടുപുഴ ,കരുവന്നൂർ ചേലക്കടവ്, കണക്കകോട്ടം, മാപ്രാണം പൈകാടം കോളനി, കാരക്കട എന്നീസ്ഥലങ്ങളിലും തിരുവോണ പിറ്റേന്ന് കൊടകര, കൊക്കിരിപ്പള്ളം, പീച്ചാംപള്ളി കോളനി, കരുവന്നൂർ സെന്‍റ് ജോസഫ്‌സ് സ്കൂൾ ക്യാമ്പ്, സെന്‍റ് മേരീസ്

എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ 25 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ മത്സര പരീക്ഷ പരിശീലനം

ഇരിങ്ങാലക്കുട : വിവിധ മത്സര പരീക്ഷകൾ വിജയിച്ച് അനുയോജ്യമായ തൊഴിൽ നേടുന്നതിന് വേണ്ടി ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ വോക്കഷണൽ ഗൈഡൻസ് വിഭാഗം മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ 25 ദിവസവും നീണ്ടുനിൽക്കുന്ന സൗജന്യ മത്സര പരീക്ഷ പരിശീലനം നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 4-ാം തിയതിക്കകം ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി നിശ്ചിത പ്രൊഫോർമയിൽ പേര്

ഇരിങ്ങാലക്കുട പുലി പേടിയിൽ : വ്യാജ സന്ദേശം പ്രചരിപ്പിച്ചാൽ നടപടിയെന്ന് പോലീസ്

ഇരിങ്ങാലക്കുട : വെള്ളാനി ഭാഗത്തു വെള്ളിയാഴ്ച വൈകിട്ട് പുലിയെ ഒരാൾ കണ്ടെന്നു പറഞ്ഞതിനെ തുടർന്നുണ്ടായ 'പുലി പേടി' ഇരിങ്ങാലക്കുടയിലേക്കും പടർന്നു. ഇരിങ്ങാലക്കുട മേഖലയിലും പുലി വരാൻ സാധ്യതയുണ്ടെന്നും ആരും പുറത്തിറങ്ങരുതെന്നും വ്യാപക പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ജാഗ്രത നിർദേശം തങ്ങൾ നൽകിയിട്ടില്ലെന്ന് പോലീസ് പറയുന്നു. ജനങ്ങളെ ഭീതിയിലാക്കുന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്നു ഇരിങ്ങാലക്കുട എസ് ഐ കെ.എസ്. സുശാന്ത് പറഞ്ഞു.

Top