പ്രളയ പുനരധിവാസത്തിന്‍റെ ഭാഗമായുള്ള രാജ്യത്തെ ആദ്യ പ്രീ ഫാബ്രിക്കേറ്റഡ് വീട് പുല്ലൂരിൽ ഉയർന്നു

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രളയ പുനരധിവാസത്തിന്‍റെ ഭാഗമായി ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫൈസെൽ & ഷബാന ഫൌണ്ടേഷൻ പുല്ലൂർ ഊരകം റോഡിൽ താമസിക്കുന്ന കൊളത്തപ്പറമ്പിൽ ചന്ദ്രന് നിർമിച്ചു നൽകുന്ന രാജ്യത്തെ ആദ്യ പ്രീ ഫാബ്രിക്കേറ്റഡ് വീട് പൂർത്തിയായി. പ്രളയത്തിൽ വീട് നഷ്ട്ടപെട്ടവർക്കായി സഹായ വാഗ്ദാനം ചെയ്തു കേരളത്തിലെ 85 പഞ്ചായത്തുകളിലേക്കു ഇവർ ഇ മെയിൽ അയച്ചെങ്കിലും ആകെ പ്രതികരിച്ചത് 5 പഞ്ചായത്തുകൾമാത്രമാണ്. അതിൽ ആദ്യത്തെ പഞ്ചായത്ത്

അനുമതിയില്ലാതെ റോഡരുകിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കണം, റോഡ് സഞ്ചാര യോഗ്യമാക്കേണ്ടത് മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്ത്വം – എ ഐ വൈ എഫ്

ഇരിങ്ങാലക്കുട : നഗരത്തിലെ പ്രധാനപ്പെട്ട റോഡ് ആയ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ്- എ.കെ.പി റോഡ് സഞ്ചാര യോഗ്യമാക്കേണ്ടത് മുനിസിപ്പൽ അധികൃതരുടെ ഉത്തരവാദിത്വമാണെന്ന് എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. സ്വകാര്യ കച്ചവട സ്ഥാപനങ്ങൾ റോഡിന്റെ അറ്റകുറ്റപണികൾ നടത്തണമെന്ന നിർദ്ദേശം ഒട്ടും തന്നെ ഉചിതമല്ല. കച്ചവട സ്ഥാപനങ്ങൾ റോഡിനിരു വശവും നിർമ്മാണ പ്രവർത്തികൾ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ നടത്തിയിട്ടുണ്ടെങ്കിൽ ആ സ്ഥാപനങ്ങൾക്കെതിരെ മുനിസിപ്പാലിറ്റി ഉടൻ നടപടി എടുക്കുകയാണ് വേണ്ടത്. ഇരിങ്ങാലക്കുട

ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : ക്ഷീരവികസന വകുപ്പിന്റെയും പാൽവിതരണ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊറത്തിശ്ശേരിയിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്‌ഘാടനം നിർവ്വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസർ സെറീന പി ജോർജ്ജ് ക്ഷീര വികസന വകുപ്പിന്റെ പദ്ധതി വിശദീകരണം നടത്തി. ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തെക്കുറിച്ച് ഇരിങ്ങാലക്കുട

പ്രളയബാധിതരായ കുട്ടികൾക്ക് സേവാഭാരതി കിറ്റുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രളയബാധിതരായ 18 കുട്ടികൾക്ക് കിറ്റുകൾ വിതരണം ചെയ്തു.ചടങ്ങിൽ സ്കോള് ഹെഡ്മിസ്ട്രസ് ഷീജ. വി, മാനേജർ രുഗ്മണി രാമചന്ദ്രൻ ,വി പി ആർ മേനോൻ, പി ടി എ പ്രസിഡന്റ് സന്തോഷ്, സേവാഭാരതി എക്സിക്യൂട്ടീവ് അംഗങ്ങളായ മെമ്പർമാരായ കെ ഉണ്ണികൃഷ്ണൻ, കെ രവീന്ദ്രൻ, കെ ആർ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

നാദോപസന സംഗീത സഭയുടെ 27-ാം വാർഷികത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകി

ഇരിങ്ങാലക്കുട  : നാദോപസന സംഗീത സഭയുടെ 27-ാം വാര്‍ഷികം അമ്മന്നൂര്‍ ഗുരുകുലം മാധവനാട്യഭൂമിയില്‍ കെ യു അരുണന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അമ്പതിനായിരം രൂപയുടെ ധനസഹായ സമര്‍പ്പണം പ്രസിഡണ്ട്‌ എം.കൃഷ്ണന്‍കുട്ടി മാരാര്‍ നിര്‍വഹിച്ചു. സി. നാരയനന്കുട്ടി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഭരതനാട്യ നര്‍ത്തകി മീര നങ്ങ്യാര്‍ ആശംസകള്‍ നേര്‍ന്നു. ശിവദാസ്‌ പള്ളിപ്പാട്ട് ഇ കേശവദാസ് അനുസ്മരണ

കോണത്തുകുന്ന് യു.പി.സ്കൂൾ വിദ്യാർഥികൾ  മഷിപ്പേനയിലേക്ക്  

കോണത്തുകുന്ന്‍: ഗവ.യു.പി. സ്കൂളിലെ മുഴുവന്‍ യു.പി.വിദ്യാര്‍ഥികള്‍ക്കും മഷിപ്പേനയും മഷിയും വിതരണം ചെയ്തു. ഉപയോഗിച്ച് വലിച്ചെറിയുന്ന പുതിയ തലമുറയുടെ സംസ്ക്കാരത്തെ മാറ്റിയെടുക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നീ  ലക്ഷ്യങ്ങളോടെയാണ്     സ്കൂളില്‍ "പ്രകൃതി സംരക്ഷണം - കുഞ്ഞുകരങ്ങളിലൂടെ" എന്ന ഈ പദ്ധതി നടപ്പാക്കുന്നത്. വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പേനയും മഷിയും നല്‍കിയാണ്‌ പദ്ധതി നടപ്പാക്കുന്നത്. മഷിപ്പേന വിതരണം തൃശ്ശൂര്‍ അസി.കളക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന

കേരള റീജണൽ സ്റ്റേറ്റ് കരാട്ടെ ചാംപ്യൻഷിപ്പ് : മുകുന്ദപുരം പബ്ലിക്ക് സ്കൂളിന് മൂന്നാം സ്ഥാനം

നടവരമ്പ് : ഭരണങ്ങാനം സെന്റ് അൽഫോൻസാ സ്കൂളിൽ വെച്ച നടന്ന കേരള റീജിയണൽ സ്റ്റേറ്റ് കരാട്ടെ ചാംപ്യൻഷിപ്പിൽ മുകുന്ദപുരം പബ്ലിക്ക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അസോസിയേഷൻ ഓഫ് സ്കൂൾസ് ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ്, സംസ്ഥാനതലത്തിൽ ഐ സി ഐ സി ഐ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ അൽസ് അരവിന്ദ്, അഭിമന്യു മനോജ്, അനുകൃഷ്‌ണ പി എം, എന്നിവർ സ്വർണ്ണമെഡലും മുഹമ്മദ് ഖലീഫ വെള്ളിയും ആദിത്യൻ എസ്

സെന്‍റ് ജോസഫ്സ് കോളേജിൽ വിപ്രോ ക്യാമ്പസ് റിക്രൂട്ട്മെന്റ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ 2017, 2018 വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഒക്ടോബർ 15 ന് വിപ്രോ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നു. താൽപ്പര്യമുള്ളവർ രണ്ട് ദിവസം മുമ്പ് തന്നെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം. റിക്രൂട്ട്മെന്റ് ദിവസം രാവിലെ 9 ന് റിപ്പോർട്ട് ചെയ്യണം. ഒക്ടോബർ 10 ന് ടെസ്റ്റ് നടത്തുന്നതാണെന്നും വിപ്രോ കമ്പനിക്കായി നടത്തുന്ന പ്രോഗ്രാമിൽ നിർദേശിക്കപ്പെട്ട സയൻസ് വിഷയങ്ങൾ പഠിയ്ക്കുന്ന എല്ലാവർക്കും പങ്കെടുക്കാമെന്നും കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. വിശദവിവരങ്ങൾക്ക്

കോണത്തുകുന്ന്‍ യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ ചേക്കുട്ടി പാവകള്‍ നിര്‍മ്മിച്ച് നല്‍കി

കോണത്തുകുന്ന്‍ : പ്രളയത്തില്‍ വലിയ നാശം സംഭവിച്ച ചേന്ദമംഗലം കൈത്തറി മേഖലയെ സഹായിക്കാന്‍ കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്ന ചേക്കുട്ടി നിർമ്മാണ പരിശീലന ക്യാമ്പിൽ കോണത്തുകുന്ന്‍ യു.പി.സ്കൂളിലെ കുരുന്നുകള്‍ പങ്കാളികളായി. നാശം സംഭവിച്ച ചേന്ദമംഗലം കൈത്തറി സാരികളുടെ പുനരുപയോഗം ഉദ്ദേശിച്ച് ചേക്കുട്ടി പാവകളെ നിര്‍മ്മിച്ചാണ് വിദ്യാര്‍ഥികള്‍ തങ്ങളുടേതായ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ഏര്‍പ്പെട്ടത്. കുട്ടികളുടെ സൂക്ഷ്മതയിലും ഭാവനയിലും വിരിഞ്ഞ 350 ചേക്കുട്ടികളെയാണ് ഉണ്ടാക്കിയത്. രണ്ടു മണിക്കൂര്‍ നീണ്ട ചേക്കുട്ടി നിര്‍മ്മാണത്തില്‍ രക്ഷിതാക്കളും

ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വാർഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ 2017 - 18 വർഷത്തെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ഹോസ്പിറ്റൽ പ്രസിഡന്റ് എം പി ജാക്‌സൺ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മേനേജർ കെ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു യോഗത്തിൽ പങ്കെടുത്ത എല്ലാ മെമ്പർമാർക്കും ഹെൽത്ത് കാർഡ് നൽകി. വൈസ് പ്രസിഡന്റ് ഇ ബാലഗംഗാധരൻ സ്വാഗതവും പി ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

Top