പ്രളയത്തിൽ ഒഴുകി പോയ പാചകവാതക സിലിണ്ടറുകൾക്ക് പകരം ലഭിക്കുവാൻ 2300 രൂപ, 950 രൂപ പിഴ ഒഴിവാക്കുമെന്ന് ഏജൻസികൾ

ഇരിങ്ങാലക്കുട : പ്രളയത്തിൽപെട്ട് പലരുടെയും പാചകവാതക സിലിണ്ടറുകൾ ഒഴുകിപോയതു നിമിത്തം തിരികെ വീടുകളിലെത്തിയപ്പോൾ പകരം സിലിണ്ടർ ലഭിക്കുവാൻ 1450 രൂപയുടെ അടുത്ത ചെലവ് വരുമെന്നറിഞ്ഞത് ഇടിത്തീപോലെയായി . നഷ്ടപെട്ട സിലിണ്ടർ തിരികെ ലഭിക്കുവാൻ സാധാരണ ഗതിയിൽ ഗ്യാസ് വിതരണ ഏജൻസികൾ 2300 രൂപയാണ് ഈടാക്കാറുള്ളത് എന്നാൽ ഇപ്പോഴത്തെ പ്രളയ സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ സാക്ഷ്യപ്പെടുത്തുന്ന കത്ത് സഹിതം അപേക്ഷിച്ചാൽ പിഴ തുകയായ 950 രൂപ ഒഴിവാക്കി കൊടുക്കുവാൻ തീരുമാനമായി.

പ്രളയക്കെടുതിക്കിടയിലെ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയിൽ മരിച്ചു ജീവിച്ചുകൊണ്ടിരിക്കുന്ന കേരളീയർക്ക് ഇടിത്തീപോലെ പെട്രോൾ ഡീസൽ വില വർദ്ധന വീണ്ടും ഭീഷണിയായിരിക്കുന്നു. ഉപ്പുതൊട്ട് കർപ്പൂരം വരെ സകല വസ്തുക്കൾക്കും വിലവർദ്ധിച്ച് ആത്മഹത്യ മുനമ്പിലെത്തും മുൻപ് ഈ വർദ്ധന ഉടൻ പിൻവലിക്കണമെന്ന് മാടായിക്കോണം ഗ്രാമവികസനസമിതി യോഗം ആവശ്യപ്പെട്ടു. മാനുഷിക പരിഗണന പോലും അർഹിക്കാത്ത വിധത്തിൽ വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് കേരളിയരോടുള്ള വെല്ലുവിളിയാണെന്നും യോഗം പ്രതിഷേധക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. യോഗം പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി എം

ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചവർക്കുള്ള സർക്കാരിന്റെ ഓണകിറ്റ് വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : മനവലശ്ശേരി വില്ലേജ് പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രളയക്കെടുതിയിപ്പെട്ടു ക്യാമ്പുകളിൽ താമസിച്ച കുടുംബങ്ങൾക്കുള്ള സർക്കാരിന്‍റെ ഓണകിറ്റ് വിതരണം ചെയ്തു. വ്യാഴാഴ്ച രാവിലെ 10 മുതൽ വിതരണം ആരംഭിച്ചു. അരി, പുതപ്പ്, വസ്ത്രങ്ങൾ , പലചരക്ക് സാധനങ്ങൾ, പച്ചക്കറി തുടങ്ങി 22 ഇനങ്ങളാണ് ഓണകിറ്റിൽ ഉള്ളത്. മുൻസിപ്പൽ പാർക്കിനു സമീപമുള്ള മനവലശ്ശേരി വില്ലേജ് ഓഫീസിൽ വ്യാഴാഴ്ച രാവിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ഡോൺ ബോസ്‌കോ ഹൈസ്കൂൾ, അർച്ചന അംഗൻവാടി എന്നിവിടങ്ങളിൽ

Top