ഇരിങ്ങാലക്കുടയിലെ ഫ്ലാറ്റുകളിലും വെള്ളം കയറി

ഇരിങ്ങാലക്കുട : കനത്ത മഴയെ തുടർന്ന് സമീപ പ്രദേശങ്ങളിലെ തോടുകളും മറ്റും കരകവിഞ്ഞ് വെള്ളം റോഡിലെത്തിയതോടെ ഇരിങ്ങാലക്കുടയിലെ ഫ്‌ളാറ്റുകളുടെ ബേസ്മെന്‍റ് ഫ്ലോറിൽ വെള്ളം കയറി. വ്യാഴാഴ്ച രാവിലെ മുതൽ പമ്പ് ഉപയോഗിച്ച് ഈ വെള്ളം തിരികെ റോഡിലേക്ക് അടിച്ചു കളയുന്നുമുണ്ട്. നാലാം ദിവസവും തുടർച്ചയായി പെയ്യുന്ന മഴ ഇരിങ്ങാലക്കുടയിലെ എല്ലാ റോഡുകളും വെള്ളക്കെട്ടിലാക്കിയിട്ടുണ്ട്. ഇതിനു പുറമെ താഴ്ന്ന പ്രദേശങ്ങളായ പെരുവെലിപ്പാടം, തെക്കേ നട, പടിഞ്ഞാറേ നട കണ്ടേശ്വരം എന്നിവിടങ്ങളിൽ പല

ഇരിങ്ങാലക്കുട പോട്ട സംസ്ഥാനപാത തൊമ്മാനയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങി ഗതാഗതം സ്തംഭിച്ചു

വല്ലക്കുന്ന് : പ്രളയ ഭീകരതയിൽ ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാത തൊമ്മാനയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ മുതൽ തൊമ്മാനയിൽ ഇരു പാടങ്ങളും റോഡിലൂടെ വെള്ളം കരകവിഞ്ഞു മറുവശത്തേക്ക് ഒഴുകിത്തുടങ്ങി. ആളൂർ പോലീസ് സ്ഥലത്തെത്തി വല്ലക്കുന്നിൽ റോഡ് ബ്ലോക്ക് ചെയ്തു . വല്ലക്കുന്നിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം കഴിഞ്ഞ രാത്രിയിൽ പ്രളയത്തിൽ മുങ്ങി. സെന്റ് അൽഫോൻസാസ് പള്ളിയും പാരിഷ് ഹാളും വെള്ളത്തിനടിയിലാണ് ഇപ്പോൾ. മുരിയാട് , ആനന്ദപുരം റോഡുകളും മുങ്ങിയിട്ടുണ്ട്.

Top