186.5mm റെക്കോർഡ് മഴ ഇരിങ്ങാലക്കുടയിൽ : കച്ചേരിവളപ്പിലെ മഴമാപിനി സിവിൽ സ്റ്റേഷനിലെക്ക് മാറ്റിസ്ഥാപിച്ചു

ഇരിങ്ങാലക്കുട : ദശാബ്ദങ്ങളായ് കൂടൽമാണിക്യം ദേവസ്വം കച്ചേരിവളപ്പിൽ സ്ഥിതിചെയ്തിരുന്ന മുകുന്ദപുരം താലൂക്കിലെ മഴമാപിനി സിവിൽ സ്റ്റേഷനിലെക്ക് മാറ്റിസ്ഥാപിച്ചു. മഴയുടെ ലഭ്യത കൃത്യമായ് അളന്നെടുക്കുന്ന ഉപകരണമാണ് മഴമാപിനി. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ പെയ്തത് 186.5 എം എം റെക്കോർഡ് മഴയാണ്. കുറച്ചു വർഷങ്ങളായി ആദ്യമായാണ് ഇത്ര മഴ ഒരു ദിവസം രേഖപ്പെടുത്തുന്നത്. ആദ്യകാലത്ത് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നത് കച്ചേരി പറമ്പിന് അടുത്തായതിനാലാണ് ഇവിടെ ഇത് സ്ഥാപിച്ചത്. കച്ചേരി വളപ്പ് കൂടൽമാണിക്യം ദേവസ്വത്തിന്

ഓണപ്പുടവ വാങ്ങാൻ സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി സ്വമേഥ

വേളൂക്കര : സ്വാതന്ത്ര്യ സംഗമം പരിപാടി മാറ്റിവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പണം നൽകുന്നുണ്ടെന്ന് അറിഞ്ഞ ഭാരതീയ വിദ്യാഭവനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സ്വമേഥ ഓണപ്പുടവ വാങ്ങാൻ സ്വരുകൂട്ടിയിരുന്ന ആയിരം രൂപ സംഭാവന ചെയ്തു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാവങ്ങൾ ഓണമാഘോഷിക്കാൻ കഴിയാതെ വലയുമ്പോൾ എനിക്കും ഓണാഘോഷം വേണ്ടെന്നാണ് സ്വമേഥ പറഞ്ഞത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം വി.എച്ച്.വിജീഷ്, മേഖല സെക്രട്ടറി കെ.എസ്.സുമിത്ത്, യൂണിറ്റ് സെക്രട്ടറി കെ.എസ്.സംഗീത്

ജവാന്മാരെ ആദരിച്ച് വിമല സെൻട്രൽ സ്കൂളിൽ വ്യത്യസ്തമായ സ്വാതന്ത്ര്യ ദിനാഘോഷം

താണിശ്ശേരി : ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പുതുമയുള്ളതാക്കി താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ വിദ്യാർത്ഥികളുടെ പിതാക്കന്മാരോ പിതാമഹന്മാരോ ആയിട്ടുള്ള ആർമി, നേവി, എയർ ഫോഴ്‌സ്‌ എന്നിവയിൽ സേവനം അനുഷ്ടിച്ചിട്ടുള്ളവരെ ആദരിച്ചു കൊണ്ടായിരുന്നു സ്വതന്ത്ര്യദിനത്തിന്റെ കാതലായ സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്. പി ടി എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി ധീര സൈനികരെ പൊന്നാട അണിയിക്കുകയും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി ഉപഹാരം സമർപ്പിക്കുകയും ചെയ്തു. തുടർന്ന്

ഭക്തിനിറവിൽ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത് . രാവിലെ കിഴക്കെ ഗോപുരനടയ്ക്കലുള്ള ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ച നെല്‍ക്കതിര്‍ പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് നെല്‍ക്കതിര്‍ തലയിലേറ്റി ക്ഷേത്രം ഒരു തവണ പ്രദക്ഷണം ചെയ്തതിന് ശേഷം ക്ഷേത്രത്തിനകത്തേയ്ക്ക് കൊണ്ടുപോയി. മണ്ഡപത്തില്‍ വെച്ച് പൂജിച്ച കതിര്‍ ക്ഷേത്രത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് വാദ്യഘോഷങ്ങളോടെ പത്തായപ്പുരയിലും, കൊട്ടിലാക്കല്‍ ദേവസ്വം ഓഫീസിലും നെല്‍ക്കതിര്‍ കെട്ടുകയും

നെടുമ്പുര മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം

കാട്ടൂര്‍ : നെടുമ്പുര മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്‍റെ 72ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി ആലാഉല്ലാഹ് മദ്റസ അങ്കണത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് മഹല്ല് പ്രസിഡന്‍റ് പി കെ സലീം മാസ്റ്റര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് വി സിദ്ദീഖ് അഹ്സനി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അഡ്വ ബദറുദ്ദീന്‍ അഹ്മദ്, കെ എ അബ്ദുല്‍ മജീദ്, തുടങ്ങിയവര്‍

കനത്ത മഴയെത്തുടർന്ന് ഇരിങ്ങാലക്കുട വെള്ളക്കെട്ടിൽ

ഇരിങ്ങാലക്കുട : മഴ ശക്തമായതോടെ ഇരിങ്ങാലക്കുടയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പുറ്റിങ്ങൽ റോഡ്, പാട്ടമാളി റോഡ്, കിട്ടമേനോൻ റോഡ് ,പെരുവല്ലി പാടം എന്നിവടങ്ങളിൽ രാവിലെ മുതൽ റോഡുകളിലും വെള്ളക്കെട്ടനുഭവപ്പെട്ടു. ചൊവാഴ്ച വൈകിട്ടോടെയാണു ശക്തമായ മഴ തുടങ്ങിയത്. ബുധനാഴ്ച്ച ഉച്ചയായിട്ടും മഴ തുടരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. നഗരസഭാ പാർക്ക് പൂർണമായും വെള്ളക്കെട്ടിൽ അകപ്പെട്ടു. അയ്യൻകാവ് മൈതാനവും പൂർണ്ണമായി വെള്ളം നിറഞ്ഞു. മൈതാനത്തിന്റെ മദ്ധ്യഭാഗത്തു വർഷങ്ങളായി നടത്താറുള്ള സ്വാതന്ത്ര്യദിന ചടങ്ങുകൾ ഇത് കാരണം മുനിസിപ്പൽ ഓഫീസിനു

മഴയത്തും ഇരിങ്ങാലക്കുടയിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ഇരിങ്ങാലക്കുട : കോരിച്ചൊരിയുന്ന മഴയിലും എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം ഇരിങ്ങാലക്കുടയിൽ സമുചിതമായി ആഘോഷിച്ചു. മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ്. കെ യു അരുണൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുകുന്ദപുരം താസിൽദാർ ഐ ജെ മധുസൂദനൻ, അഡിഷണൽ ഗവ. പ്ലീഡർ പി ജെ ജോബി, താസിൽദാർ (എൽ.ആർ ) എ ജെ മേരി, മറ്റു ഓഫീസിൽ മേധാവികൾ , ജീവനക്കാർ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Top