മുരിയാട് തെരുവ് പട്ടി പ്രശ്നം രൂക്ഷം : കോൺഗ്രസ്സ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തിര നോട്ടിസ് നൽകി

മുരിയാട് : തെരുവ് പട്ടി ശല്യം രൂക്ഷമായതിനാൽ മുരിയാട് പഞ്ചായത്തിൽ അടിയന്തിര നടപടി എടുക്കണമെന്ന് കോൺഗ്രസ്സ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തിര നോട്ടിസ് നൽകി. ജനങ്ങളുടെ ജീവന് ഭീക്ഷണിയായും വിദ്യാർത്ഥികൾക്ക് സ്ക്കൂളില്ലേക്ക് ധൈര്യത്തോടെ വഴി നടക്കാൻ സാധികാത്ത സ്ഥിതിയുമായി എല്ലാവർഷവും തെരുവ് പട്ടികളെ വന്ധീകരിക്കാനും, പുനരധിവസിപ്പിക്കാനും വാർഷിക പാദ്ധതിയിൽ തുക വകയിരുത്തുകയും ചെയ്യുന്നുണ്ട് എന്നിട്ടും ഇവിടെ തെരുവ് പട്ടികൾ പതിന്മടങ്ങ് വർധിച്ച് വരുന്നത് ആശങ്ക പരത്തുന്നുവെന്നും ജനങ്ങൾക്കും കുട്ടികൾക്കും ജീവന്

സൗന്ദര്യാത്മക വിദ്യാഭ്യാസം മനുഷ്യനെ മികച്ചവനാക്കുന്നു – വൈശാഖൻ

ഇരിങ്ങാലക്കുട : സൗന്ദര്യാത്മക വിദ്യാഭ്യാസമാണ് മനുഷ്യനെ മികച്ചവനാക്കുന്നതെന്നും കലകളിൽ കൂടിയും സാഹിത്യത്തിൽ കൂടിയുമാണ് ഇത് ലഭ്യമാകുന്നതെന്നും ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്തുകൊണ്ട് വൈശാഖൻ മാഷ് അഭിപ്രായപ്പെട്ടു. സങ്കൽപ്പശേഷികൊണ്ടാണ് മനുഷ്യൻ ഉയർന്നു വന്നിട്ടുള്ളതെന്നും വായനയിലൂടെ നാം ആർജ്ജിക്കുന്നത് വലിയ സങ്കൽപ്പശേഷിയാണെന്നും അതിനാൽ പാഠപുസ്തകത്തിന് അപ്പുറത്തേക്ക് വായനയെ കൊണ്ടുപോകണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ അധ്യക്ഷത വഹിച്ചു. എസ് എൻ ഇ

ചേലൂർ സെന്‍റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ സ്വാർഗ്ഗാരോപ ണതിരുനാളിനു കൊടിയേറി

ചേലൂർ : ചേലൂർ സെന്‍റ് മേരീസ് ദേവാലയത്തിൽ ആഗസ്റ്റ് 15 ബുധനാഴ്ച നടക്കുന്ന പരിശുദ്ധ അമലോത്ഭവ മാതാവിന്റെ സ്വാർഗ്ഗാരോപണാതിരുനാളിന്റെ കൊടിയേറ്റം ഫാ. ആന്റണി മുക്കാട്ടുക്കരക്കാരൻ നിർവ്വഹിച്ചു. തിരുനാൾ ദിനത്തിൽ രാവിലെ 9 :45 ന് ദേശിയ പതാക വന്ദനം തുടർന്ന് നേർച്ച ഊട്ടു വെഞ്ചിരിപ്പും 10 മണിക്ക് ഫാ..ഫ്രാൻസൻ തന്നാടൻ മുഖ്യ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഫാ. ബിവിൻ കളമ്പാടൻ തിരുനാൾ സന്ദേശവും നൽകുന്നു. ദിവ്യബലിക്ക് ശേഷം

പോൾ ടി ജോൺ തട്ടിൽ വോളിബോൾ ടൂർണമെന്റും, ഡോ. ഇ പി ജനാർദ്ദനൻ ബാസ്‌ക്കറ്റ് ടൂർണമെന്റും സെന്‍റ് ജോസഫ്‌സിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജി ന്‍റെ ആഭിമുഖ്യത്തിൽ അഖില കേരള ഇന്‍റർ കോളേജിയറ്റ് പോൾ ടി ജോൺ തട്ടിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റും ഡോ. ഇ പി ജനാർദ്ദനൻ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റും കോളേജ് ഇന്‍റോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ടൂർണമെന്‍റിന്‍റെ ഉദ്‌ഘാടനം അർജുന അവാർഡ് ജേതാവും മുൻ അന്തർദേശിയ വോളിബോൾ താരവുമായ ടോം ജോസഫ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ. സി ഇസബെൽ അദ്ധ്യക്ഷത വഹിച്ചു. കായിക വിഭാഗം മേധാവി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വൈവിധ്യങ്ങളുടെ പായസ മത്സരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്‌മെന്‍റിന്‍റെ നേതൃത്വത്തിൽ പായസ മത്സരം നടത്തി. വിവിധ തരത്തിലുള്ള പായസവുമായി വിദ്യാർത്ഥികൾ അണിനിരന്നു. മുളയരി പായസം മുതൽ ചേമ്പിൻ താൾ പായസം, മുല്ലപ്പൂ പായസം, കാരറ്റ് പായസം, കപ്പ പായസം, തുടങ്ങി ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. പാരമ്പര്യ രുചിയിൽ പാലടയും സേമിയ പായസവും അരിപ്പായസവും ശ്രദ്ധ നേടി. ചക്കക്കുരു പായസം, അവൽ, പഴം എന്നി വ്യത്യസ്തതയാർന്ന പായസങ്ങളും വിവിധ നാടൻ പായസങ്ങളും വിദ്യാർത്ഥികൾ

ഇല്ലംനിറയ്ക്ക് സംഗമേശ്വഭൂമിയിൽ നിന്നുള്ള നെൽകതിരിന്‍റെ വിളവെടുപ്പ് നടന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ബുധനാഴ്ച നടക്കുന്ന ഇല്ലംനിറയ്ക്കുള്ള കതിർകറ്റകൾ ഇത്തവണ കൊയ്തത് സംഗമേശ്വ ഭൂമിയായ കൊട്ടിലാക്കൽ പറമ്പിൽ നിന്ന്. മാസങ്ങൾക്കു മുൻപ് സംസ്ഥാനത്തെ കൃഷി മന്ത്രി ഇതിനായി ഇവിടെ വിത്തെറിക്കിയതാണ് ഇപ്പോൾ നെൽകതിരുകളായി ചൊവ്വാഴ്ച കൊയ്തെടുത്തത് . ദേവസ്വം ചെയർമാൻ പ്രദീപ് മേനോന്‍റെ നേതൃത്വത്തിൽ ദേവസ്വം കമ്മിറ്റി അംഗങ്ങളും കൂടൽമാണിക്യം ക്ഷേത്രജീവനക്കാരും ഭക്തജനങ്ങളും ചേർന്നാണ് മേളത്തിന്‍റെ അകമ്പടിയോടെ കൊയ്ത്തുത്സവം ഗംഭീരമാക്കിയത് . പുരാതന കാലങ്ങൾക്ക് ശേഷം ഇപ്പോൾ ആദ്യമായിട്ടാണ് ഇല്ലംനിറക്ക്

വടക്കുംകര മഹല്ല് യുവജന സംഘം വാർഷിക പൊതുയോഗം

വെള്ളാങ്കല്ലൂർ : വടക്കുംകര മഹല്ല് യുവജന സംഘത്തിന്റെ 41-ാം വാർഷിക പൊതുയോഗം സദർ മുഅല്ലിം അബൂബക്കർ മസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് അബ്ദുൽ സലാം ഹാജി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.പി. സജീർ മഹല്ല് സെക്രട്ടറി മുഹമ്മദലി വൈസ് പ്രസിഡന്റ് ബഷീർ രക്ഷാധികാരി ഫൈസൽ അരീപ്പുറത്ത്, സുധീർ, സിദ്ധി, റഫീഖ്, നൗഷാദ്, തമീമുദ്ധാരി എന്നിവർ സംസാരിച്ചു. സി.പി. സജീർ (പ്രസിഡന്റ്) ഷിഹാബ് (വൈസ് പ്രസിഡന്റ്) തമീമുദ്ധാരി (ജനറൽ സെക്രട്ടറി) റിയാസ്

അമിതവേഗത മൂലം അപകടം: 3 ബസ്സുകൾ പോലീസ് കസ്റ്റഡിയിൽ

ഇരിങ്ങാലക്കുട : അശ്രദ്ധയായ ഡ്രൈവിങ്ങും അമിതവേഗതയും മൂലം കഴിഞ്ഞ ദിവസങ്ങളിൽ അപകടമുണ്ടാക്കിയ 2 സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് അടക്കം 3 ബസ്സുകൾ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്തു. പൂജ ബസ് ചിറവളവിൽ അമിതവേഗതയിൽ ബൈക്കിൽ ഇടിച്ചുണ്ടായ അപകടവും, മറ്റൊരു പൂജ ബസ് ബൈപാസ് റോഡിൽ ഉണ്ടാക്കിയ അപകടവും, കരുവന്നൂർ പാലത്തിനടുത്ത്കെ കെ മേനോൻ ബസ് മറ്റൊരു വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ജീവനക്കാർക്കെതിരെ അമിതവേഗതക്കുള്ള കേസ്സുകൾ എടുക്കുമെന്ന് സബ്

Top