കാട്ടൂർ സർക്കാർ ആശുപത്രിയിലെ കിടത്തി ചികിത്സ സർക്കാർ ഇടപെടണം – സി പി ഐ

കാട്ടൂർ : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാട്ടൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ കിടത്തിചികിത്സ പുനരാരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സി പി ഐ കാട്ടൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുവർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ ആശുപത്രിയിൽ 60 രോഗികളെ കിടത്തി ചീകിത്സിക്കാനുള്ള എല്ലാ വിധ സൗകര്യങ്ങളും നിലവിലുണ്ട്. കാട്ടൂരിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് രോഗികളുടെ അഭയകേന്ദ്രങ്ങളാണ് ഈ ആശുപത്രി. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ബ്ലോക്ക്പഞ്ചായത്ത് മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും

കർക്കിടകവാവിൽ പിതൃമോക്ഷത്തിനായി ബലിതർപ്പണത്തിനു തിരക്ക്

എടതിരിഞ്ഞി : കർക്കിടകവാവിൽ പിതൃസ്മരണയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തുവാനായി എത്തിച്ചേർന്നത് ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശക്ഷേത്രങ്ങളിലും രാവിലെ മുതൽ തിരക്കിന് കാരണമായി. എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിൽ പുലർച്ചെ 5 മണി മുതൽ ബലിദർപ്പണത്തിനുള്ള വിപുലമായ സൗകര്യം ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു.ബലി ദർപ്പണത്തിനെത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും ചുക്ക് കാപ്പി വിതരണം ചെയ്തു. ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലും രാവിലെ മുതൽ തിരക്കനുഭവപ്പെട്ടിരുന്നു.

Top