സുബ്രതോ മുഖർജി ഫുട്ബോൾ മത്സരത്തിൽ അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂൾ റണ്ണേഴ്‌സ് അപ്പ്

അവിട്ടത്തൂർ : റവന്യൂ ജില്ല സുബ്രതോ മുഖർജി അണ്ടർ 17 പെൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ ചാലക്കുടി മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിനോട് സഡൻ ഡത്തിൽ അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂൾ റണ്ണേഴ്‌സ് അപ്പ് ആയി. മുൻ സന്തോഷ് ട്രോഫി താരവും കേരള പോലീസ് താരവുമായ റിട്ടയേർഡ് പോലീസ് ഓഫീസർ തോമസ് കാട്ടൂക്കാരനാണ് പരിശീലകൻ. ആൽഡ്രിൻ ജെയിംസ്, ഡി ഹസിത, എന്നി അദ്ധ്യാപകരുടെ നേതൃത്വത്തിലാണ്

മഴക്കെടുതി : ഇരിങ്ങാലക്കുട മുസ്ലിം ജമാ-അത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി

ഇരിങ്ങാലക്കുട : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ഇരിങ്ങാലക്കുട മുസ്ലിം ജമാ-അത്ത് കമ്മിറ്റി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഇരിങ്ങാലക്കുട തഹസിൽദാർക്ക് മുസ്ലിം ജമാ-അത്ത് കമ്മിറ്റി പ്രസിഡന്റ് സൈറാജുദിൻ കൈമാറി. തഹസിൽദാർ മധുസൂതനൻ, കമ്മിറ്റി അംഗങ്ങളായ ജനറൽ സെക്രട്ടറി അലിസാബ്രി, സി പി കരിം, അൻസാരി, അബ്‌ദുൾ റസാഖ്, സലിം, അസറുദീൻ കളക്കാട്ട് റിയാസ്, ഷെഫീക്ക് യുസഫ് എന്നിവർ പങ്കെടുത്തു.

ശാന്തിനികേതൻ സ്കൂളിൽ പാർലമെന്‍റ് ഭാരവാഹികൾ സ്ഥാനമേറ്റു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക്ക് സ്കൂൾ പാർലമെന്‍റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും പാർലമെന്‍റിനെക്കുറിച്ചും അവബോധം വിദ്യാർത്ഥികളിൽ ഉളവാകുന്നതിന് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉപകാരപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പാർലമെന്‍റ് ഭാരവാഹികൾക്കുള്ള പ്രതിജ്ഞാവാചകം എസ് എൻ ഇ എസ് സെക്രട്ടറി എ കെ ബിജോയും സ്കൂൾ പ്രിഫെക്ടസിനുള്ള പ്രതിജ്ഞാവാചകം പ്രസിഡന്‍റ് എ എ ബാലനും

കഞ്ചാവുമായി റിട്ടയേർഡ് ഫോറസ്റ്റർ വീണ്ടും പിടിയിൽ

ഇരിങ്ങാലക്കുട : റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 75 ഗ്രാം കഞ്ചാവുമായി റിട്ടയേർഡ് ഫോറസ്റ്റർ, എക്‌സൈസ് പിടിയിൽ. കല്ലേറ്റുംകര ഉള്ളിശ്ശേരി വീട്ടിൽ സെയ്ദു(60 ) നെ ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജീവ്‌ ബി നായരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ചു ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നടത്തിയ പരിശോധനക്കിടെ പുലർച്ചെയാണ് ഇയാളെ പിടികൂടിയത് . ഇയ്യാൾ മുൻ കഞ്ചാവ് കേസുകളിലെ പ്രതിയാണ്. പ്രിവന്റീവ്

ചെമ്മണ്ട കനാൽപാലം ഭാഗത്ത് അടിഞ്ഞുകൂടിയ ചണ്ടി ഉടൻ നീക്കം ചെയ്യണമെന്ന് കോൺഗ്രസ്സ് സേവാദൾ

കാറളം : ചെമ്മണ്ട - കാറളം റോഡിൽ ചെമ്മണ്ട കനാൽപാലത്തിന്റെ അടിഭാഗത്ത് 10 അടിയോളം ചണ്ടികളും പുൽക്കൂട്ടങ്ങളും അടിഞ്ഞുകൂടിയത് ഉടൻ നീക്കം ചെയ്യണമെന്ന് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കോൺഗ്രസ്സ് സേവാദൾ വൈസ് ചെയർമാൻ ഷിയാസ് പാളയംകോട് ആവശ്യപ്പെട്ടു. മാലിന്യ വസ്തുക്കളും മറ്റും അടിഞ്ഞുകൂടിയതു മൂലം സമീപത്തുള്ള വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറുകയും സമീപവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന ഒരു അവസ്ഥ ഒഴിവാക്കുന്നതിനും വേണ്ടി ഉടനടി ഇവ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുട

ലൈറ്റ് &സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഇരിങ്ങാലക്കുട മേഖല വാർഷിക കുടുംബസമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലൈറ്റ് &സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (Lswak ) ഇരിങ്ങാലക്കുട മേഖല 2-ാമത് വാർഷിക കുടുംബസമ്മേളനം ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ചു. രാവിലെ നടന്ന സമ്മേളനപരിപാടി എൽ എസ് ഡബ്ല്യു എ കെ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എച്ച് ഇക്‌ബാൽ, സംസ്ഥാന മുൻ ജനറൽ സെക്രട്ടറി രാജശേഖരൻ എന്നിവർ

കേരള പ്രദേശ് ഗാന്ധിദർശൻ ക്വിറ്റ് ഇന്ത്യ സമരജ്വാല തെളിയിച്ചു

ഇരിങ്ങാലക്കുട : കേരള പ്രദേശ് ഗാന്ധിദർശൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗസ്റ്റ് ഹൗസിനു മുന്നിലുള്ള ഗാന്ധിപ്രതിമയ്ക്ക് മുൻപിൽ ക്വിറ്റ് ഇന്ത്യ സമരജ്വാല തെളിയിച്ചു. സീനിയർ കോൺഗ്രസ്സ് നേതാവ് എൻ എം ബാലകൃഷ്‌ണൻ ചടങ്ങ് ഉദ്‌ഘാടനം നിർവ്വഹിച്ചു. കേരള പ്രദേശ് ഗാന്ധിദർശൻ ജില്ലാ ചെയർമാൻ അഡ്വ. എം എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി വി ജോൺസൺ, കേരള പ്രദേശ് ഗാന്ധിദർശൻ ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് തറയിൽ, ജനറൽ

ആരാധന ആർട്സ് & സ്പോർട്സ് ക്ലബിന്റെ ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഇരിങ്ങാലക്കുട : ആരാധന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഓണാഘോഷം ഓഗസ്റ് 27 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ അയ്യങ്കാവ് മൈതാനത്തിനു സമീപത്തുളള ഹോട്ടൽ പ്രിയ ഹാളിൽ വെച്ച് സഘടിപ്പിക്കുന്നു. ചടങ്ങിൽ ക്ലബ്‌ അഗംകളെ ആദരിക്കൽ, പൂക്കള മത്സരം, നാടൻ പാട്ട്, ഓണസദ്യ എന്നിവ ഉണ്ടാകും.

സ്പാനിഷ് ചിത്രമായ ‘ദി കളേഴ്സ് ഓഫ് ദി മൗണ്ടൻ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 16-ാമത് കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോര പുരസ്കാരം നേടിയ സ്പാനിഷ് ചിത്രമായ 'ദി കളേഴ്സ് ഓഫ് ദി മൗണ്ടൻ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 10 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. കൊളംബിയൻ ആഭ്യന്തര യുദ്ധം ഗ്രാമീണ ജീവിതത്തെ വരെ ബാധിക്കുന്നതിന്റെ ചിത്രങ്ങളാണ് 90 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്. മലയിലെ ഒളിപ്പോരികൾക്കും സർക്കാരിന്റെ പട്ടാളത്തിനുമിടയിൽ

Top