സ്വാതന്ത്ര്യദിനത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 ന് നൂറ്റൊന്നംഗസഭ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ യു പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി /കോളേജ് എന്നി മൂന്ന് വിഭാഗങ്ങളിലായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. പേര് , പഠിക്കുന്ന ക്ലാസ്, ഫോൺ നമ്പർ എന്നിവ സഹിതം ആഗസ്റ്റ് 11 ശനിയാഴ്ച വൈകീട്ട് 5 നു മുൻപ് രെജിസ്റ്റർ ചെയേണ്ടതാണ്. താഴെ കാണുന്ന ഫോൺ നമ്പറിലോ, ഇ മെയിൽ വിലാസത്തിലോ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇ മെയിൽ

ഇരിങ്ങാലക്കുടയിലെ ഹിന്ദു സമൂഹം സമരം ചെയ്ത് നേടിയ കച്ചേരി വളപ്പ് ദേവസ്വത്തിന് ഇഷ്ടദാനം കിട്ടിയതല്ല – ക്ഷേത്രരക്ഷാസമിതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കോടതികള്‍ പ്രവര്‍ത്തിച്ചിരുന്ന കച്ചേരി വളപ്പ് കൂടല്‍മാണിക്യം ദേവസ്വത്തിന് ഇഷ്ടദാനം കിട്ടിയതല്ലെന്നും ഇരിങ്ങാലക്കുടയിലെ ഹിന്ദു സമൂഹം സമരം ചെയ്ത് നേടിയതാണെന്നും ദേവസ്വം ഭരണ സമിതി ഓര്‍ക്കണമെന്ന് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രരക്ഷാസമിതി ദേവസ്വം കമ്മിറ്റിയോട് ഓർമ്മപ്പെടുത്തി. ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ 2005 ജൂലൈ 15 ന് ആരംഭിച്ച കച്ചേരി വളപ്പ് വിമോചന സമരമാണ് സര്‍ക്കാര്‍ ഭൂമിയാക്കി പിടിച്ചുവെച്ചിരുന്ന കച്ചേരിവളപ്പിനെ ദേവസ്വത്തിന്റെ കൈകളിലെത്തിച്ചത്. 2005 ജൂലൈ 15 ന്

എച്ച്.ഡി.പി. സമാജം ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മികവുത്സവം നടത്തി

എടതിരിഞ്ഞി : എച്ച്.ഡി.പി. സമാജം ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മികവുത്സവം നടത്തി. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഭരതന്‍ കണ്ടേങ്കാട്ടില്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി നക്കര മുഖ്യാതിഥിയായി. എസ്.എസ്.എല്‍.സി., പ്ലസ്ടൂ പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും എസ്.എസ്.എല്‍.സി.ക്ക് നൂറുശതമാനം വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ഷിക പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കും ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എസ്.

കേരള സംഗീത നാടക അക്കദമി കഥാപ്രസംഗ മഹോത്സവം ആഗസ്റ്റ് 11 മുതൽ 15 വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമി “കഥകളി സാദരം” കഥാപ്രസംഗ മഹോത്സവം നൂറ്റൊന്നംഗസഭ ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ആഗസ്റ്റ് 11 മുതൽ 15 വരെ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രഗൽഭരായ കഥപ്രസംഗ കലാകാരൻമാർ പങ്കെടുക്കുന്ന ഈ പരിപാടി പ്രൊഫ. കെ യു അരുണൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും. ഇടക്കാലത്ത് നഷ്ടപ്പെട്ടുപോയ കഥാപ്രസംഗമെന്ന കലാരൂപത്തിന്‍റെ പാരമ്പര്യ ഊർജ്ജം വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് അക്കാദമി ഈ കഥാപ്രസംഗ

എസ് എൻ ഡി പി മുകുന്ദപുരം യൂണിയന്‍റെ മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്‍റെ നേതൃത്വത്തിൽ നടന്ന മെറിറ്റ് ഡേ എസ് എൻ ഡി പി യൂണിയൻ കൗൺസിലർ ജയന്തൻ പുത്തൂർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ചെറാക്കുളം സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സജീവ്കുമാർ കല്ലട, കെ കെ ചന്ദ്രൻ, യുധി മാസ്റ്റർ രാജൻ ചെമ്പകശ്ശേരി, ബിജോയ് നെല്ലിപ്പറമ്പിൽ, മാലിനി പ്രേംകുമാർ, സുലഭ മനോജ് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി പി കെ പ്രസന്നൻ

എ.ഐ.വൈ.എഫ് സ്വാതന്ത്ര്യ സംരക്ഷണ ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : എ.ഐ.വൈ.എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "അടിമത്വമല്ല സ്വാതന്ത്ര്യം, പോരാട്ടമാണ് ജീവിതം." എന്ന മുദ്രാവാക്യം ഉയർത്തി ഓഗസ്റ്റ്15 ന് മണ്ഡലകേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന "സമരസാക്ഷ്യം" ത്തിന്‍റെ പ്രചരണാർത്ഥം തൃശ്ശൂർ ജില്ലയിൽ നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ ജാഥയുടെ തെക്കൻ മേഖലാ ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ കെ പി സന്ദീപ്, വെെസ് ക്യാപ്റ്റൻ വി കെ അനീഷ്, മേനേജർ പ്രസാദ് പാറേരി, ജാഥ അംഗവും എ ഐ

ഗുഡ് സർവ്വീസ് എൻട്രി ലഭിച്ച കാട്ടൂർ സബ് ഇൻസ്‌പെക്ടർ ഇ.ആർ ബൈജുവിനെ അഭിനന്ദിച്ചു

കാട്ടൂർ : മികച്ച സേവനത്തിന് ഡി.ജി.പി യുടെ ഗുഡ് സർവ്വീസ് എൻട്രി ലഭിച്ച കാട്ടൂർ എസ്.ഐ ഇ.ആർ ബൈജുവിനെ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ്സ് അംഗങ്ങൾ അഭിനന്ദിച്ചു. മണ്ഡലം പ്രസിഡൻ്റ് എ എസ് ഹെെദ്രോസ്, പ്രതിപക്ഷ നേതാവ് എം ജെ റാഫി, രാജലക്ഷ്മി കുറുമാത്ത്, ധീരജ്തേറാട്ടിൽ, അമീർ തൊപ്പിയിൽ എന്നിവർ സ്റ്റേഷനിലെത്തിയാണ് അഭിനന്ദനം നൽകിയത്. സമൂഹത്തിൽ തിന്മക്കെതിരെയുള്ള പോരാട്ടത്തിൽ മറ്റുള്ളവർക്കൊരു മാതൃകയാണിതെന്ന് അംഗങ്ങളറിയിച്ചു.

കാലവര്‍ഷ ദുരിതാശ്വാസത്തിനായി അപേക്ഷ പ്രവാഹം, സര്‍ക്കാര്‍ നിബന്ധനമൂലം തീരുമാനം എടുക്കാനാവാതെ ഉദ്യോഗസ്ഥർ

ഇരിങ്ങാലക്കുട : സര്‍ക്കാര്‍ നിബന്ധനമൂലം കാലവര്‍ഷദുരിതത്തില്‍ ആശ്വാസം തേടി വില്ലേജ് ഓഫീസുകളില്‍ എത്തുന്ന മുഴുവന്‍ അപേക്ഷകളിലും നടപടിയെടുക്കാനാകാതെ വില്ലേജ് ഓഫീസര്‍മാര്‍ വിഷമവൃത്തത്തിൽ. കാലവര്‍ഷത്താല്‍ ദുരിതാശ്വാസക്യാമ്പില്‍ താമസിച്ച കുടുംബത്തിന് ആയിരം രൂപ ധനസഹായം നല്‍കാനാണ് ജില്ലാഭരണകൂടത്തിന്റെ നിലവിലെ തീരുമാനം. ഇത്തരക്കാരുടെ ലിസ്റ്റ് ജില്ലാകളക്ടര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും കൈമാറിയിട്ടുണ്ട്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കാതെ വെള്ളപ്പൊക്കത്താല്‍ വീടുവിട്ട് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ സഹായത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നവരിലേറെയും. ഇത്തരക്കാരുടെ അപേക്ഷയില്‍ നടപടിയെടുക്കാന്‍

Top