അക്കാഡമിയൻസ് ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സാ സഹായം നൽകി

ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ടുമുമ്പ് പ്രവർത്തിച്ചിരുന്ന ഇരിങ്ങാലക്കുടയിലെ അക്കാഡമി ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും സഹായഹസ്തവുമായി ഒത്തുചേർന്ന് അപൂർവ്വരോഗത്താൽ ബുദ്ധിമുട്ടുന്ന പുത്തൻചിറ സ്വദേശി മുരളിധരന്റെ മകന് 'അക്കാഡമിയൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ' നേതൃത്വത്തിൽ ചീകിത്സാ സഹായം കൈമാറി . ഇരിങ്ങാലക്കുട ഹിന്ദി പ്രചാര മണ്ഡൽ റോഡിൽ ആദ്യകാലത്ത് നിലനിന്നിരുന്ന കോളേജിന് സമീപം ഒത്തു ചേർന്നാണ് ഈ സൽപ്രവർത്തിക്കി കളമൊരുക്കിയത്. പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് രൂപീകരിച്ച ചാരിറ്റബിൾ

കാട്ടൂരിൽ കരിദിനവും ഗവ ഹോസ്പിറ്റലിനു മുന്നിൽ വായ്മൂടിക്കെട്ടി പ്രതിഷേധവും

കാട്ടൂർ : കാട്ടൂർ ഗവ ഹോസ്പിറ്റലിൽ 24 മണിക്കൂറും ഡോക്ടറോടുകൂടിയ കിടത്തിചികിത്സ ആരംഭിക്കണമെന്നും, ഇതു നടപ്പാക്കാതെ ജനങ്ങളുടെ കണ്ണിൽ പെടിയിടുവാനായി നടത്തിയ ഉദ്ഘാടനപരിപാടി ജനങ്ങളോടുള്ള വെല്ലുവിളിയായാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നടത്തുന്നു എന്ന് ആരോപിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കാട്ടൂരിൽ കരിദിനം ആചരിക്കുകയും, കാട്ടൂർ ഗവ ഹോസ്പിറ്റലിനു മുന്നിൽ വായ്മൂടിക്കെട്ടി പ്രതിഷേധവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ് എ എസ് ഹെെദ്രോസ് , എം ജെ റാഫി, വർഗ്ഗീസ് പുത്തനങ്ങാടി

ഐ സി ഡി എസ് ന്‍റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണം 1 മുതൽ 7 വരെ

ആളൂർ : പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ ആളൂർ പഞ്ചായത്ത് ഐ സി ഡി എസ് ന്‍റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണ പരിപാടികൾ ആഗസ്ത് 1 മുതൽ 7 വരെ സംഘടിപ്പിക്കുന്നു .പഞ്ചായത്ത്തല ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ നിർവ്വഹിച്ചു.  പഞ്ചായത്തിന്‍റെ വിവിധ വാർഡുകൾ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഐ സി ഡി എസ് സൂപ്പർ വൈസർ, അംഗൻവാടി ടീച്ചർമാർ എന്നിവർ ചേർന്ന് കിയോസ്‌ക്കുകൾ സ്ഥാപിച്ചു .. ക്ഷേമകാര്യ സ്ഥിരം

കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നവീകരിച്ച ഓപ്പറേഷൻ തിയേറ്ററും ആധുനിക ലബോറട്ടറിയും പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതുതായി പണിതീര്‍ത്ത വാര്‍ഡിന്റേയും, നവീകരിച്ച ഓപ്പറേഷന്‍ തിയ്യറ്ററിന്റേയും, ശീതീകരിച്ച ഫാര്‍മസിയുടേയും, ഫീഡിംഗ് റൂമിന്റേയും, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ രണ്ടാംഘട്ടം ഉദ്ഘാടനവും 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആധുനീക ലബോറട്ടറിയുടെ ശിലാസ്ഥാപനവും കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.

റോബോട്ടോ ദി സ്കൂൾ ഓഫ് റോബോട്ടിക്സിൽ NRI വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യത്തെ റോബോട്ടിക്‌സ് സ്ഥാപനമായ റോബോട്ടോ ദി സ്കൂൾ ഓഫ് റോബോട്ടിക്സിൽ എൻ ആർ ഐ വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. 4 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ അന്താരാഷ്ട്ര നിലവാരമുള്ള റോബോട്ടിക്‌സ് ക്ലാസ്സുകളിലൂടെ ഉല്ലാസത്തിന്റെയും വിജ്ഞാനത്തിന്റെയും ക്രിയേറ്റിവിറ്റിയുടേയും ലോകത്തിലേക്ക് നയിക്കുന്ന നാളെയുടെ സാങ്കേതിക വിദ്യയും വിജ്ഞാനവുമായ റോബോട്ടിക്ക് സയൻസ് ഇവിടെ റോബോട്ടുകളുടെ സഹായത്തോടെ പഠിപ്പിക്കുന്നു. ഇതിലൂടെ കുട്ടികളെ റോബോട്ട് സാങ്കേതികതയെക്കുറിച്ച് അറിയുവാനും അവ പ്രവർത്തിപ്പിക്കുവാനും കൂടാതെ റോബോട്ടുകളെ

ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടന വാർഷികയോഗം ആഗസ്റ്റ് 5ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടന വാർഷികപൊതുയോഗവും പുതിയ ഭരണസമിതിയിടെ തെരഞ്ഞെടുപ്പും ആഗസ്റ്റ് 5 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘടനാ ഭാരവാഹികളായ പ്രസിഡന്റ് ടി എ ജോസ്, സെക്രട്ടറി സി പി ഉണ്ണികൃഷ്ണൻ, ട്രഷറർ സണ്ണി കോമ്പാറക്കാരൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9446406784 9447308808 9746687100

പുത്തൻകുളം മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും നടന്നു

ഇരിങ്ങാലക്കുട : രാമായണമാസാചരണത്തോടനുബന്ധിച്ച് പുത്തൻകുളം മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. കൂടൽമാണിക്യം ദേവസ്വം മേഘാർജ്ജുനന്‌ ഫലമൂലാദികളോട് കൂടി ആനയൂട്ടും നടത്തി. തുടർന്ന് ഭക്തജനങ്ങൾക്ക് വേണ്ടി ഭഗവാന് നിവേദിച്ച ഔഷധക്കഞ്ഞി വിതരണവും നടന്നു.

അവിട്ടത്തൂർ അപകടമേഖലയാകുന്നു

അവിട്ടത്തൂർ : അവിട്ടത്തൂർ മേഖലയിൽ വാഹന അപകടങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നത് നാട്ടുകാരിൽ ആശങ്കയുണർത്തുന്നു. അവിട്ടത്തൂർ കടുപ്പശ്ശേരി റോഡിൽ ജോസ് സെന്ററിന് സമീപം ബുധനാഴ്ച രാവിലെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ കൊറ്റനല്ലൂർ സ്വദേശി വാതുക്കാടൻ വീട്ടിൽ വി എ ജോണിയെ തലക്കും മുഖത്തും ഗുരുതമായി പരിക്കേറ്റതിനെ തുടർന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ പത്തോളം റോഡ് അപകടങ്ങളും ഒരു മരണവും ഇവിടെ

നന്നങ്ങാടികൾ എന്ന കൃതി കാലഘട്ടത്തിന്റെ പുനർവായന-ആലങ്കോട് ലീലാകൃഷ്ണൻ

ഇരിങ്ങാലക്കുട : കപടസദാചാരവാദികൾ കല്പിതകഥാപാത്രങ്ങളുരുവിടുന്ന കേവലവാചകങ്ങളുടെ പേരിൽ ഉറഞ്ഞുതുള്ളുന്ന ഈ കെട്ടകാലത്ത് , പഴയ കാലത്തിന്റെ നേർസാക്ഷ്യങ്ങളായ രാജേഷ് തെക്കിനിയേടത്തിന്റെ നന്നങ്ങാടികൾ പോലുള്ള കൃതികൾ വായിക്കുകയും ചർച്ചചെയ്യുകയും ചെയ്യുന്നത് ഇന്നിന്റെ അനിവാര്യമായ രാഷ്ട്രീയപ്രവർത്തനം തന്നെയാണെന്ന് പ്രശസ്ത കവിയും സാംസ്കാരിക നായകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. തൃശൂർ വൈലോപ്പിള്ളി ഹാളിൽ യുവകലാസാഹിതി പുസ്തകചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്തരും പ്രഗത്ഭരുമായ വിപ്ലവനായകന്മാർ നിറഞ്ഞുനിന്ന ഒരു പുഷ്കലകാലഘട്ടത്തിന്റെ കഥപറയുമായിരുന്ന മീശ എന്ന നോവൽ,

Top