ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ആഗസ്റ്റ് 15 മുതൽ 24 മണിക്കൂറും അവധിയില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുകുന്ദപുരം താലൂക്ക് ഓഫീസ്

ഇരിങ്ങാലക്കുട : മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം താലൂക്ക് ഓഫീസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി ആഗസ്റ്റ് 15 മുതൽ അവധി പോലുമില്ലാതെ 24 മണിക്കൂറും ഇന്നേ ദിവസം വരെ പ്രവർത്തിച്ചു വരികയാണ്. തഹസിൽദാർ ഐ ജെ മധുസൂധനന്‍റെ നേതൃത്വത്തിൽ രാത്രികാലങ്ങളിലും ഇവിടെ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള മേൽനോട്ടവും മറ്റു പ്രവർത്തനങ്ങളും ഇവിടെ നിന്നുള്ള നിർദേശപ്രകാരമായിരുന്നു. മുകുന്ദപുരം താലൂക്കിൽ 31-ാം തിയ്യതിയും 12 ദുരിതാശ്വാസ ക്യാമ്പുകളിൽ 171 കുടുംബങ്ങളിൽ

ദുരന്തമുഖത്ത് കർമ്മനിരതരായി ഇരിങ്ങാലക്കുട സേവാഭാരതി

ഇരിങ്ങാലക്കുട : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സേവന മാതൃക കാണിച്ച് സേവാഭാരതി പ്രവർത്തകർ . പ്രളയം ബാധിച്ച അന്നുമുതല്‍ വിശ്രമമറിയാതെ ദുരന്തമുഖത്ത് കർമ്മനിരതരായിരുന്നു ഇവർ . ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വെള്ളക്കെട്ടുണ്ടായ പഞ്ചായത്തുകളില്‍ സ്‌ക്വാഡുകളായാണ് ഇവർ പ്രവര്‍ത്തനം നടത്തുന്നത്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ക്യാമ്പുകളൊരുക്കിയും, മേഖലയില്‍ ആരംഭിച്ച ക്യാമ്പുകളില്‍ എത്തിയ ജനങ്ങള്‍ക്ക് ക്യാമ്പ് പ്രവര്‍ത്തനക്ഷമാകുന്നതു വരെ ഭക്ഷണമെത്തിച്ചും, അവശ്യ വസ്തുക്കളെത്തിച്ചും, സേവാഭാരതിയുടെ മെഡിസെല്ലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ക്യാമ്പുകള്‍ സംഘടിപ്പിച്ചും, ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പോകുന്നവര്‍ക്ക് കിറ്റുകള്‍

മഹാത്മാ എൽ പി, യു പി സ്കൂളിൽ പുനരുപയോഗ പ്രദർശനം സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : പുനരുപയോഗത്തിലൂടെ മാലിന്യ സംസ്‌ക്കരണരംഗത്ത് വലിയ മാറ്റങ്ങൾ വരുത്താമെന്ന ബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിൽ പുനരുപയോഗ പ്രദർശനം  സംഘടിപ്പിച്ചു. പല വസ്തുക്കളും ഒരിക്കൽ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ശീലം വർധിച്ചതോടെ മാലിന്യങ്ങളുടെ അളവും വർധിച്ചു. അജൈവമാലിന്യങ്ങൾ, പ്ലാസ്റ്റിക്ക്, ഇലക്ട്രോണിക്ക്സ് ഉപകരണങ്ങളുടെ ഭാഗങ്ങൾ എന്നിവ ഗുരുതരമായ പരിസ്ഥിതിപ്രശനങ്ങൾക്ക് കാരണമാകുന്നു. ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന രീതി കുറക്കുകയും പുനരുപയോഗം ശീലമാക്കുകയും ചെയ്യുന്നത് മാലിന്യങ്ങളുടെ അളവ്

പാട്ടമാളി റോഡിൽ കാർ മാസങ്ങളോളമായി ഉപേക്ഷിച്ച നിലയിൽ

ഇരിങ്ങാലക്കുട : പാട്ടമാളി റോഡിനു സമീപം എം ജി ലൈബ്രറി റോഡിലേക്ക് തിരിയുന്നിടത്ത് രണ്ടു മാസത്തിലധികമായി കാർ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നു. KL 43 A 414 എന്ന ഗോൾഡൻ കളർ ഹോണ്ട സിറ്റി കാറാണ് റോഡരികിൽ കിടക്കുന്നത്. സമീപവാസികൾ പോലീസിനെ വിവരം അറിയിച്ചീട്ടുണ്ട്. രെജിസ്ട്രേഷൻ നമ്പർ പ്രകാരം യഥാർത്ഥ ഉടമസ്ഥനുമായി ബന്ധപെടുവാനുള്ള ശ്രമം നടക്കുകയാണെന്നും സബ് ഇൻസ്‌പെക്ടർ കെ എസ് സുശാന്ത് പറഞ്ഞു

വധശ്രമം : പ്രതിക്ക് 5 വർഷം കഠിനതടവും 25000 രൂപ പിഴയും

ഇരിങ്ങാലക്കുട : വഴിത്തർക്കത്തെ തുടർന്ന് പുത്തൻചിറയിലുള്ള ദമ്പതികളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പുത്തൻചിറ കണ്ണായി ഡേവിസ് (51) നെ കുറ്റക്കാരനെന്ന് കണ്ടെത്തി ഇരിങ്ങാലക്കുട അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ ശിക്ഷ വിധിച്ചു. 5 വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. പുത്തൻചിറയിലെ കല്ലൂർ വടക്കുംമുറിയിൽ പണിക്കശ്ശേരി വീട്ടിൽ ബാബുവിന്റെ വീടിന്റെ സമീപം വഴിയിൽ വച്ച് വഴിത്തർക്കത്തെ തുടർന്നുള്ള മുൻ വിരോധത്താൽ ബാബു ( 50),

പുല്ലൂർ സെന്‍റ് സേവിയേഴ്‌സ് ഐ ടി ഐ യിൽ വിദ്യാരംഭം

പുല്ലൂർ : പുല്ലൂർ സെന്‍റ് സേവിയേഴ്‌സ് ഐ ടി ഐ യിലെ 2018 -19 വർഷത്തെ വിദ്യാരംഭത്തിന് തൃശൂർ ദേവമാതാ പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി സി എം ഐ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗിസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ ഫാ. തോംസൺ അറക്കൽ അനുഗ്രഹപ്രഭാഷണം നടത്തി നവാഗതരും അവരുടെ മാതാപിതാക്കളും സ്റ്റാഫ്‌ അംഗങ്ങളും സന്നിഹിതരായിരുന്നു. ഫാ യേശുദാസ് കൊടക്കരക്കാരൻ

വൈദ്യുതി ഓഫീസിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ജീപ്പും ഡ്രൈവറെയും ആവശ്യമുണ്ട്

  ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി നമ്പർ 1 സെക്ഷൻ ഓഫീസിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ജീപ്പും ഡ്രൈവറെയും ആവശ്യമുണ്ട്. ബസ്റ്റാന്റിന്‌ സമീപമുള്ള വൈദ്യുതി ഭവനിൽ രാവിലെ 10 മുതൽ 5 വരെ ക്വട്ടെഷൻ ഫോം( 3 മാസം താൽക്കാലികം) ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപെടുക.

പോത്താനി കിഴക്കേപ്പാടത്ത് നാശം വർധിക്കാൻ കാരണം കൂത്തുമാക്കല്‍ റെഗുലേറ്ററില്‍ ഉണ്ടായ തടസ്സം തക്കസമയത്ത് നീക്കം ചെയ്യാത്തതാണെന്ന് ആരോപണം

പടിയൂര്‍ : വെളളപ്പൊക്കത്തില്‍ പടിയൂര്‍ മേഘലയിലെ മൂന്ന്, നാല് വാര്‍ഡുകള്‍ ഉള്‍പ്പെട്ട പോത്താനി കിഴക്കേപ്പാടത്തെ നൂറ് ഏക്കര്‍ സ്ഥലത്തെ വിരിപ്പു ക്യഷി പൂര്‍ണ്ണമായും നശിക്കാൻ കാരണം മഴവെളളപ്പാച്ചല്ലില്‍ കൂത്തുമാക്കല്‍ റെഗുലേറ്ററില്‍ ഉണ്ടായ തടസ്സം തക്കസമയത്ത് നീക്കം ചെയ്യാത്തതാണെന്നു ആരോപണം ഉയരുന്നു. കമ്മട്ടിത്തോടു മുതല്‍ തേമാലിത്തറ വരെയുളള രണ്ടു കിലോ മീറ്ററോളം തോടിന്റെ ഇരുഭാഗത്തെ ബണ്ടുകളും നാമാവശേഷമായി . ജലസേചനത്തിന് ഉപയോഗിച്ചിരുന്ന പതിനഞ്ചോളം പമ്പ്‌സെറ്റുകളും നശിച്ചു പാടശേഖരത്തിന്റെ നെല്‍വിത്ത് സംഭരണിയില്‍ സൂക്ഷിച്ചിരുന്ന നെല്‍വിത്തും,

പ്രളയത്തിൽ ഒഴുകി പോയ പാചകവാതക സിലിണ്ടറുകൾക്ക് പകരം ലഭിക്കുവാൻ 2300 രൂപ, 950 രൂപ പിഴ ഒഴിവാക്കുമെന്ന് ഏജൻസികൾ

ഇരിങ്ങാലക്കുട : പ്രളയത്തിൽപെട്ട് പലരുടെയും പാചകവാതക സിലിണ്ടറുകൾ ഒഴുകിപോയതു നിമിത്തം തിരികെ വീടുകളിലെത്തിയപ്പോൾ പകരം സിലിണ്ടർ ലഭിക്കുവാൻ 1450 രൂപയുടെ അടുത്ത ചെലവ് വരുമെന്നറിഞ്ഞത് ഇടിത്തീപോലെയായി . നഷ്ടപെട്ട സിലിണ്ടർ തിരികെ ലഭിക്കുവാൻ സാധാരണ ഗതിയിൽ ഗ്യാസ് വിതരണ ഏജൻസികൾ 2300 രൂപയാണ് ഈടാക്കാറുള്ളത് എന്നാൽ ഇപ്പോഴത്തെ പ്രളയ സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ സാക്ഷ്യപ്പെടുത്തുന്ന കത്ത് സഹിതം അപേക്ഷിച്ചാൽ പിഴ തുകയായ 950 രൂപ ഒഴിവാക്കി കൊടുക്കുവാൻ തീരുമാനമായി.

പ്രളയക്കെടുതിക്കിടയിലെ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയിൽ മരിച്ചു ജീവിച്ചുകൊണ്ടിരിക്കുന്ന കേരളീയർക്ക് ഇടിത്തീപോലെ പെട്രോൾ ഡീസൽ വില വർദ്ധന വീണ്ടും ഭീഷണിയായിരിക്കുന്നു. ഉപ്പുതൊട്ട് കർപ്പൂരം വരെ സകല വസ്തുക്കൾക്കും വിലവർദ്ധിച്ച് ആത്മഹത്യ മുനമ്പിലെത്തും മുൻപ് ഈ വർദ്ധന ഉടൻ പിൻവലിക്കണമെന്ന് മാടായിക്കോണം ഗ്രാമവികസനസമിതി യോഗം ആവശ്യപ്പെട്ടു. മാനുഷിക പരിഗണന പോലും അർഹിക്കാത്ത വിധത്തിൽ വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് കേരളിയരോടുള്ള വെല്ലുവിളിയാണെന്നും യോഗം പ്രതിഷേധക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. യോഗം പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി എം

ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചവർക്കുള്ള സർക്കാരിന്റെ ഓണകിറ്റ് വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : മനവലശ്ശേരി വില്ലേജ് പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രളയക്കെടുതിയിപ്പെട്ടു ക്യാമ്പുകളിൽ താമസിച്ച കുടുംബങ്ങൾക്കുള്ള സർക്കാരിന്‍റെ ഓണകിറ്റ് വിതരണം ചെയ്തു. വ്യാഴാഴ്ച രാവിലെ 10 മുതൽ വിതരണം ആരംഭിച്ചു. അരി, പുതപ്പ്, വസ്ത്രങ്ങൾ , പലചരക്ക് സാധനങ്ങൾ, പച്ചക്കറി തുടങ്ങി 22 ഇനങ്ങളാണ് ഓണകിറ്റിൽ ഉള്ളത്. മുൻസിപ്പൽ പാർക്കിനു സമീപമുള്ള മനവലശ്ശേരി വില്ലേജ് ഓഫീസിൽ വ്യാഴാഴ്ച രാവിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ഡോൺ ബോസ്‌കോ ഹൈസ്കൂൾ, അർച്ചന അംഗൻവാടി എന്നിവിടങ്ങളിൽ

ഓണാവധിക്കുശേഷം സ്കൂളുകളിൽ യൂണിഫോമുകൾ പോലുമില്ലാതെ പ്രളയബാധിതർ

ഇരിങ്ങാലക്കുട : ഓണാവധിക്കു ശേഷം സ്കൂൾ തുറക്കുമ്പോഴുണ്ടാകുന്ന സന്തോഷകരമായ സാഹചര്യമല്ല ഇരിങ്ങാലക്കുട മേഖലയിലെ പല സ്കൂളുകളിലും ബുധനാഴ്ച രാവിലെ ദൃശ്യമായത്. യൂണിഫോമുകളിൽ വരേണ്ട സഹപാഠികൾ പലരും സാധാരണ വേഷത്തിൽ പുസ്തകങ്ങളും ബാഗുകളുമില്ലാതെ ക്ലാസ് റൂമുകളിലേക്ക് കടന്നു വന്ന കാഴ്ച പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു. എല്ലാം നഷ്ടപ്പെട്ടവർക്ക് സഹപാഠികളും അദ്ധ്യാപകരും പിന്തുണ നല്കുമെന്നറിയിച്ചതാണ് ഇവർക്ക് ഏക ആശ്വാസം ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ മൂന്നൂറോളം വിദ്യാർത്ഥികൾക്കാണ് വെള്ളപ്പൊക്കകെടുത്തി അനുഭവിക്കേണ്ടിവന്നത്. ഇതിൽ ഹയർ സെക്കണ്ടറി

നമസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങിയ ആള്‍ ബൈക്കിടിച്ചു മരിച്ചു

കരൂപ്പടന്ന : പള്ളിയില്‍ നിന്ന് മധ്യാഹ്ന നമസ്കാരം കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു മരിച്ചു. പുതിയ റോഡിനു സമീപം മനക്കുളം റോഡില്‍ താമസിക്കുന്ന ചെമ്പിട്ട വീട്ടില്‍ പരേതനായ ഹസ്സന്‍ കുഞ്ഞ് മകന്‍ യൂസഫാണ് (64) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ കുന്നത്ത്‌ പള്ളിയുടെ സമീപം കൊടുങ്ങല്ലൂരില്‍ നിന്ന് വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യൂസഫിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികനും തെറിച്ചു

സുപ്രീം കോടതിയിലെ ന്യായധിപന്മാരുടെയും അഭിഭാഷകരുടെ കൂട്ടായ്മ്മ നൽകിയ ദുരിതാശ്വാസ സാമഗ്രികൾ ഇരിങ്ങാലക്കുടയിലെത്തി

ഇരിങ്ങാലക്കുട : രാജ്യത്തെ പരമോന്നത നീതിന്യായ കേന്ദ്രമായ സുപ്രീം കോടതിയിലെ ന്യായധിപന്മാരുടെയും അഭിഭാഷകരുടെയും കൂട്ടായ്മ്മ പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരള ജനതക്ക് അയച്ചു തന്ന ദുരിതാശ്വാസ കിറ്റുകൾ ഇരിങ്ങാലക്കുടയിലെത്തി. ബുധനാഴ്ച വൈകീട്ട് ഇരിങ്ങാലക്കുടയിലെ കോർട്ട് കോംപ്ലക്സിൽ എത്തിയ കിറ്റുകൾ ജില്ലാ ജഡ്ജി ഗോപകുമാറിന്‍റെ നേതൃത്വത്തിൽ ന്യായധിപന്മാരും അഭിഭാഷകരും വിതരണത്തിനായി തരം തിരിച്ചു. തൃശൂർ ജില്ലയ്ക്കാവശ്യമായവയാണ് ഇവിടെ എത്തിച്ചേർന്നത്. മുകുന്ദപുരം താലൂക് ലീഗൽ സർവ്വീസ് സൊസൈറ്റി ഇവ ഏറ്റെടുത്ത് വിതരണം ചെയ്യും.

വെള്ളപ്പൊക്കത്തിൽ കേടുവന്ന മോട്ടോറുകൾ ജനമൈത്രി പോലീസും ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജും ചേർന്ന് നന്നാക്കി കൊടുക്കും

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയെ തുടർന്ന് നാശനഷ്ടം സംഭവിച്ച മോട്ടോറുകൾ ഇരിങ്ങാലക്കുട ജനമൈത്രി പോലീസും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗും ചേർന്ന് 30, 31 തീയതികളിൽ നന്നാക്കി കൊടുക്കുന്നു. കേടുവന്ന മോട്ടോറുകൾ രാവിലെ 9:30 മുതൽ 3:30 വരെ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിൽ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : പ്രൊഫസർ ബെന്നി 9946461618 , ജനമൈത്രി സി ആർ ഒ എസ് ഐ തോമസ്

ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചവർക്കുള്ള സർക്കാരിന്‍റെ ഓണകിറ്റ് വിതരണം 30ന്

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയിൽ മനവലശ്ശേരി വില്ലജ് പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ച കുടുംബങ്ങൾക്കുള്ള സർക്കാരിന്‍റെ ഓണകിറ്റ് വിതരണം 30-ാം തിയതി വ്യാഴാഴ്ച്ച മുൻസിപ്പൽ പാർക്കിനു സമീപമുള്ള മനവലശ്ശേരി വില്ലേജ് ഓഫീസിൽ നടത്തുമെന്ന് വില്ലജ് ഓഫീസർ ടി കെ പ്രമോദ് അറിയിച്ചു. ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ഡോൺ ബോസ്‌കോ ഹൈസ്കൂൾ, അർച്ചന അംഗൻവാടി എന്നിവിടങ്ങളിൽ താമസിച്ചവർക്ക് രാവിലെ 10 മുതൽ 1 വരെയും സെന്റ് ജോസഫ്‌സ് കോളേജ്, സെന്റ് മേരീസ് യു പി

എ സി എസ് വാരിയർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : പ്രമുഖ സഹകരി എ സി എസ് വാരിയരുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അങ്കണത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബാങ്ക് പ്രസിഡന്റ് ഐ കെ ശിവജ്ഞാനം അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ കെ കെ ശോഭനൻ എം കെ ഖുറാൻ, ആന്റോ വർഗ്ഗിസ്, ഇന്ദിരാ ഭാസി, ഷീല സുരേഷ്, സെക്രട്ടറി ലെനിൻ ലൂവിസ്, ബ്രാഞ്ചു മാനേജർ കെ ആർ ജയശ്രീ, എന്നിവർ

വെള്ളപ്പൊക്ക നാശനഷ്ടം : വാഹനങ്ങളുടെ ഒറ്റത്തവണ ക്ലെയിം തീർപ്പാക്കൽ നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 30 , 31 തിയ്യതികളിൽ

ഇരിങ്ങാലക്കുട : നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഫുൾ കവർ (കോബ്രഹെൻസീവ് ) പോളിസിയുള്ള ടൂ വീലർ, ത്രീ വീലർ വണ്ടികൾക്ക് വെള്ളപ്പൊക്കം മൂലമുണ്ടായ കേടുപാടുകളുടെ ക്ലെയിം ഒറ്റത്തവണ തീർപ്പാക്കൽ നടപടി കമ്പനിയുടെ ഇരിങ്ങാലക്കുട, തൃശൂർ ഓഫീസുകളിൽ നടത്തുന്നു. ആർ സി ബുക്ക്, ഇൻഷുറൻസ്, ലൈസൻസ് എന്നിവ കൊണ്ട് വരേണ്ടതാണ്. 30-ാം തിയ്യതി വ്യാഴാഴ്ച ഇരിങ്ങാലക്കുട മെയിൻ റോഡിലുള്ള ഓഫീസിൽ 2 മണി മുതൽ 5 മണി വരെയും, തൃശൂർ

പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്ക്കൂളുകളിൽ കൗൺസിലിംഗ് നടന്നു

എടതിരിഞ്ഞി : പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും മുന്നോട്ടുള്ള പഠനത്തിന് ഊർജ്ജമേകുവാനും എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ക്ലാസ് നടന്നു. തൃശ്ശരിൽനിന്നുള്ള കൗൺസിലിംഗ് പ്രവർത്തകരാണ് ഇതിനു നേതൃത്വം നൽകിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ സ്മിത സതീഷിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ഹോസ്പിറ്റൽ ഹെൽത്ത് കൗൺസിലർ ട്രീസ ടി ഡി, പഞ്ചായത്ത് കൗൺസിലർ ബോൺസി ബാബു, സൈക്കോളജിസ്റ്റുകളായ ദേവി ധർമ്മപാൽ, ദീപ്തി,

ഇരിങ്ങാലക്കുട സിറ്റിസൺസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലെ ജീവനക്കാർ ഒരു മാസത്തെ ശബളം ദുരിതാശ്വാസനിധിയിലേക്ക് നൽകി

ഇരിങ്ങാലക്കുട : പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളവും അലവൻസും നൽകി ഇരിങ്ങാലക്കുട സിറ്റിസൺസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലെ ജീവനക്കാരും ഡയറക്റ്റ് ബോർഡ് അംഗങ്ങളും മാതൃകയായി. സംഘം പ്രസിഡന്റ് ടി എസ് സജീവൻ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ഷിജി റോമി ചെക്ക് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണനു കൈമാറി. ഹിന്ദി പ്രചാരൺ മണ്ഡൽ റോഡിൽ നക്കര ബിൽഡിങ്ങിൽ സ്ഥിതി

മലിനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തതിനെ തുടർന്ന് ഹോട്ടൽ സായ് ശരവണഭവന് നോട്ടീസ് നൽകി നഗരസഭ അടപ്പിച്ചു

ഇരിങ്ങാലക്കുട : മോശപ്പെട്ട സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്‌ഡിൽ കൂടൽമാണിക്യം റോഡിലെ ഹോട്ടൽ ശരവണഭവനിൽ നിന്നും ഇത്തരം സാഹചര്യത്തിൽ തയ്യാറാക്കിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഇതേ തുടർന്ന് നോട്ടീസ് നൽകുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തതായി നഗരസഭ ഹെൽത്ത് സൂപ്രണ്ട് ആർ സജീവ് പറഞ്ഞു. ഇതിനു മുൻപും ഈ ഹോട്ടലിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. മലിനജലം റോഡിലേക്ക് ഒഴുക്കിയെന്ന

പ്രളയക്കെടുതിയിലെ വിളനാശം കൃഷിഭവനിൽ റിപ്പോർട്ട് ചെയ്യണം

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയിൽ കൃഷി നാശം സംഭവിച്ചിട്ടുള്ള കർഷകർ എത്രയും പെട്ടെന്ന് വിളനാശം സംബന്ധിച്ച വിവരങ്ങൾ നിശ്ചിത അപേക്ഷാ ഫോറത്തിൽ രേഖപ്പെടുത്തി ഭൂനികുതി രശീതി, ആധാർ, ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട കൃഷിഭവനിൽ സമർപ്പിക്കണം. അതുപോലെ പാടശേഖരങ്ങളിലും, കൃഷിയിടങ്ങളിലും സംഭവിച്ചിട്ടുള്ള മറ്റു നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും കൃഷിഭവനിൽ റിപ്പോർട്ട് ചെയേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Top