ഉദ്യോഗസ്ഥ അനാസ്ഥമൂലം നശിച്ച നഗരസഭയുടെ കാർ ഇരുമ്പു വിലക്ക് ലേലം ചെയ്യാനുള്ള ശ്രമം പ്രതിപക്ഷ ഇടപെടൽ മൂലം മാറ്റിവച്ചു

  ഇരിങ്ങാലക്കുട : വെയിലും മഴയുമേറ്റ് അശ്രദ്ധമായി ടൗൺ ഹാൾ പരിസരത്ത് ഇട്ടിരുന്ന നഗരസഭയുടെ അംബാസിഡർ കാർ ഇരുമ്പ് വിലയായ 9000 രൂപക്ക് ലേലം ചെയ്യാനുള്ള സപ്ലിമെന്ററി അജണ്ടയിലൂടെ കൊണ്ടുവന്ന നീക്കം പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചു. 2003ൽ നഗരസഭക്കായി വാങ്ങിയ പുതിയ കാർ 2015 ഓടെ പ്രത്യേക കാരണങ്ങൾ ഒന്നുമില്ലാതെ വിൽക്കുവാൻ തീരുമാനിക്കുകയായിരുന്നു. 65000 രൂപ ചിലവാക്കിയാൽ വാഹനം നല്ല സ്ഥിതിയിൽ ആക്കിയെടുക്കാമെന്ന നഗരസഭയുടെ ഔദ്യോഗിക ജോലികൾ ചെയുന്ന വർക്ക്

സ്വാതന്ത്ര്യ സംഗമം പരിപാടിയുടെ സന്ദേശവുമായി ഡി.വൈ.എഫ്.ഐ മേഖലാ ജാഥകൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : 'ഇന്ത്യ അപകടത്തിലാണ്, പൊരുതാം നമുക്കൊന്നായ്' എന്ന മുദ്രാവാക്യം ഉയർത്തി ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമം പരിപാടിയുടെ സന്ദേശവുമായി ഇരിങ്ങാലക്കുടയിൽ മേഖലാ ജാഥകൾ പര്യടനം ആരംഭിച്ചു. വേളൂക്കര ഈസ്റ്റ് മേഖലാ ജാഥ ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത ജാഥാ ക്യാപ്റ്റൻ അതീഷ് ഗോകുൽ ന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റൻ ആതിര ഷാജൻ, മാനേജർ വിവേക് ചന്ദ്രൻ, വി.എൻ.സജിത്ത് എന്നിവർ

മയിൽപീലി 2018 ലളിതഗാന മത്സരം- അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ലളിതസംഗീതത്തിൻറെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനും ജനങ്ങളിൽ മലയാള ലളിതസംഗീത ആഭിമുഖ്യo വളർത്തുന്നതിനുമായി, ഇരിങ്ങാലക്കുട നമ്പൂതിരീസ് കോളേജ് ഫൈൻ ആർട്സ് ക്ലബ്, കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള നമ്പൂതിരീസ് ഇൻസ്റ്റിറ്റ്യുട്ടിൽ ആഗസ്ത്4 -ാം തിയ്യതി കാലത്ത് 9.30 നു ലളിതഗാനമത്സരം മയിൽപീലി 2018 സംഘടിപ്പിക്കുന്നു. 12നും 16 നും 16നും 22നും മദ്ധ്യേയുള്ള 2 വിഭാഗമായാണ് മത്സരം. രെജിസ്ട്രേഷൻ ഫീസ് ഇല്ല . മത്സരദിവസം കാലത്തു 9 മണിമുതൽ രെജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. വിജയികൾക്കുള്ള

വട്ടമെത്തിയ കുറിതുക കൊടുക്കാതെ തട്ടിപ്പ് നടത്തിയതിനു കുറിക്കമ്പനി നടത്തിപ്പുക്കാരെ അറസ്റ്റ് ചെയ്തു

കാട്ടൂർ : കുറി സ്ഥാപനം നടത്തി കുറി വട്ടമെത്തി തുക കൊടുക്കാതെ ചതി ചെയ്ത കേസിൽ കാട്ടൂർ എഗൈനേഴ്‌സ് കുറി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ചീരകുളങ്ങര വീട്ടിൽ, സുധീർ കുമാർ(48) എക്‌സിക്യൂട്ടീവ് ഡയറക്ടർ കണ്ണോത്ത് വീട്ടിൽ സുഗുണൻ(44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർന്ന് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. അറസ്റ്റ് വിവരം അറിഞ്ഞതിനെ തുടർന്ന് ധാരാളം ആളുകളാണ് പരാതിയുമായി വന്ന് കൊണ്ടിരിക്കുന്നത്. ഇരിങ്ങാലക്കുട ഡി

റോഡ് അറ്റകുറ്റപ്പണിക്ക് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ നഗരസഭ ആറു ലക്ഷം ചിലവാക്കുന്നതിനെതിരെ കൗൺസിലിൽ രൂക്ഷ വിമർശനം

ഇരിങ്ങാലക്കുട : ദൈനദിന ചിലവുകൾ നടത്തി കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുന്ന നഗരസഭ സണ്ണി സിൽക്‌സിനും, നവരത്നക്കും മുന്നിൽ ഇവർ കാന ഉയർത്തികെട്ടിയതു മൂലം വെള്ളക്കെട്ടിനാൽ തകർന്ന റോഡ് നഗരസഭ ഓൺ ഫണ്ടിൽ നിന്ന് ആറ് ലക്ഷം മുടക്കി അറ്റകുറ്റപണികൾ നടത്തുന്നു എന്ന ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാർത്ത കൗൺസിലിൽ ചർച്ചയാവുകയും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് നഷ്ട പരിഹാരം വാങ്ങാതെ നഗരസഭ ചെയുന്ന ഈ പ്രവർത്തിക്കെതിരെ നഗരസഭയിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

കൊമ്പടിഞ്ഞാമാക്കല്‍ : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ 2018-19 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ എം.ഡി ഇഗ്‌നേഷ്യസ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് ജോണ്‍സന്‍ കോലങ്കണ്ണി അദ്ധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങള്‍ക്ക് ലയണ്‍സ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ജോര്‍ജ്ജ് മൊറേലി സത്യവാചകം ചൊല്ലികൊടുത്തു. ഈ വര്‍ഷത്തെ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ സര്‍വ്വിസ് പ്രൊജക്ടിന്റെ ഭാഗമായി മുപ്പതോളം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റീജിയണ്‍ ചെയര്‍മാന്‍ ജോസ് മൂത്തേടന്‍,സോണ്‍ ചെയര്‍മാന്‍ പീറ്റര്‍ പാറേക്കാട്ട്,

ഇരിങ്ങാലക്കുട രൂപതയിൽ യൂക്കാറ്റ് മത്സരം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി രൂപതയിലെ ഇടവകകളിൽ സംഘടിപ്പിച്ച യൂക്കാറ്റ് ക്വിസ് മത്സരത്തിൽ വൻപങ്കാളിത്തം . 115 ഇടവകകളിൽ ആയി 7400 പേർ പരീക്ഷക്ക് രജിസ്ട്രർ ചെയ്തു . 3 വിഭാഗങ്ങളിലായാണ് യൂക്കാറ്റ് ക്വിസ് സംഘടിപ്പിച്ചത്. എ വിഭാഗം 12-18 വയസ്സ് വരെ, ബി വിഭാഗം 18-30 വയസ്സ് വരെ, സി വിഭാഗം 30 വയസ്സിന് മുകളിൽ . സഭാപ്രബോധനങ്ങളിൽ വിശ്വാസികൾക്ക് ആഴമുള്ള അറിവ് പകരുക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു

കാറളം : സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ നിന്ന് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസിലെയും പ്ലസ് ടൂ വിലയും ഉന്നത വിജയം നേടിയവർക്ക് അപേക്ഷിക്കാം. രക്ഷിതാക്കളുടെ പേരിലുള്ള അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 7 തിയ്യതി 5 മണിക്ക് മുൻപായി ബാങ്കിന്റെ കിഴുത്താണിയിലെ ഹെഡ് ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 04802822534  04802831344

ഒഴിഞ്ഞുകിടക്കുന്ന പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് മജിസ്‌ട്രേറ്റ് കോടതി ഉടൻ മാറ്റണം – കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : കച്ചേരിപ്പറമ്പ് കൂടൽമാണിക്യം ദേവസ്വത്തിന് സർക്കാർ പതിച്ചു നൽകിയിട്ട് എട്ടു വർഷമായിട്ടും ബഹുഭൂരിപക്ഷം കോടതികൾ സിവിൽസ്റ്റേഷനിലേക്ക് മാറ്റിയിട്ടും കച്ചേരിവളപ്പിൽ ഇപ്പോഴും തുടരുന്ന മജിസ്‌ട്രേറ്റ് കോടതി ഉടൻ മാറ്റണമെന്ന് പത്രക്കുറിപ്പിലൂടെ കൂടൽമാണിക്യം ദേവസ്വം ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതി ഇവിടെ തുടരുന്നതിനാൽ കച്ചേരിവളപ്പിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിയുന്നില്ല. ബഹുനിലക്കെട്ടിടം പണിത് ദേവസ്വത്തിന്റ വരുമാനം പലമടങ്ങ് വർദ്ധിപ്പിക്കാൻ സമഗ്രമായ പദ്ധതികൾ ദേവസ്വത്തിന് ഉള്ളതാണ്. മിനി സിവിൽ സ്റ്റേഷൻ പണിത്

Top