നാടൻ വള്ളംകളി മത്സരം

ആനന്ദപുരം : ആനന്ദപുരം വില്ലേജ് ഓണാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 26-ാം തിയ്യതി ഞായറാഴ്ച്ച 2 മണിക്ക് നാടൻ വള്ളം കളി മത്സരം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം ആനന്ദപുരം ശ്രീകൃഷ്‌ണ ഹൈസ്കൂളിൽ ചേർന്നു. പി കെ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ ചെയർമാനും മുരിയാട് ഗ്രാമപഞ്ചായത്തംഗം എ എം ജോൺസൻ കൺവീനറുമായിട്ടുള്ള 101 അംഗ സംഘാടക സമിതി

ഹൈമാസ്റ്റ് മിഴിയടഞ്ഞതോടെ സാമൂഹ്യ വിരുദ്ധർക്ക് താവളമായി ബസ്സ്റ്റാൻഡ് പരിസരം വീണ്ടും കൂരാകൂരിരുട്ടിൽ

ഇരിങ്ങാലക്കുട : സാമൂഹ്യ വിരുദ്ധർക്ക് ബസ്സ്റ്റാൻഡ് പരിസരം രാത്രി താവളമാക്കാൻ വീണ്ടും സൗകര്യം. പ്രഭ ചൊരിഞ്ഞു നിന്നിരുന്ന നഗരസഭയുടെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടഞ്ഞതോടെ ബസ്സ്റ്റാൻഡ് പരിസരം പൂർണ്ണമായി കൂരാകൂരിരുട്ടിലാണ്. പരിസരത്തെങ്ങും ഒരു തെരുവ് വിളക്കുപോലും കത്തുന്നില്ല. ഒമ്പതുമണിയോടെ ഈ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചവും കൂടെ അണയുന്നതോടെ നഗര ഹൃദയമെന്ന വിളിപ്പേര് ഒരു അലങ്കാരമാത്രമായ് മാറുന്നു ഇവിടെ. നഗരസഭ ലക്ഷങ്ങൾ ചിലവഴിച്ച് കൊട്ടിഘോഷിച്ചു സ്ഥാപിച്ച ഇവ വളരെ പെട്ടന്ന് കേടാകുകയായിരുന്നു. ഒൻപതു

ജനറൽ ആശുപത്രിയിലെ അപകട ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങൾ നഗരസഭ ഉടൻ പൊളിച്ച് നീക്കുക – സി.പി.ഐ.(എം)

ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയിലെ പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ല. ആശുപത്രി മോർച്ചറിയോട് ചേർന്ന പഴയ വാർഡ്, അത്യാഹിത വിഭാഗത്തിനോട് ചേർന്ന കെട്ടിടം തുടങ്ങി അഞ്ചോളം കെട്ടിടങ്ങളാണ് ഏത് സമയവും തകർന്ന് വീഴാവുന്ന സ്ഥിതിയിലുള്ളത്. അപകട ഭീഷണി ഉയർത്തുന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ നഗരസഭ നടപടി സ്വീകരിക്കാത്തതിൽ വ്യാപകമായ പ്രതിഷേധം ഉണ്ട്. കെട്ടിടങ്ങൾ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വർഷം മുൻപ് ആശുപത്രി അധികാരികൾ ആവശ്യപ്പെട്ടിട്ടും

വിദ്യാർത്ഥികൾക്ക് കർക്കിടക ഔഷധകഞ്ഞി വിതരണം ചെയ്തു

പൊറത്തിശ്ശേരി : കർക്കിടകത്തിലെ ആരോഗ്യ പ്രാധാന്യം കണക്കിലെടുത്ത് ദഹന ശക്തി വർദ്ധിപ്പിക്കുക, രോഗ പ്രതിരോധശക്തി ഉയർത്തുക, ശരീര ബലം കൂട്ടുക എന്നി ഉദ്ദേശ്യത്തോടെ പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കർക്കിടക ഔഷധ കഞ്ഞി വിതരണം ചെയ്തു. ഫസ്റ്റ് അസിസ്റ്റന്റ് എം ബി ലിനി വിതരണോദ്‌ഘാടനം നിർവ്വഹിച്ചു. വേനൽ ചൂടിൽ നിന്ന് വർഷത്തിലെ തണുപ്പിലേക്ക് മാറുന്നതോടെ ശരീരബലം കുറയുന്നതുവഴി ശരീരത്തിന്റെ പ്രതിരോധശേഷി വീണ്ടെടുക്കാൻ കർക്കിടക ഔഷധക്കഞ്ഞി പ്രധാനമാണ്.

ലയൺസ്‌ ക്ലബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്സിനു പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : ലയൺസ്‌ ക്ലബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്സിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജിത ബിനോയ്, സെക്രട്ടറി ലൂസി ജോയ്, ട്രഷറർ ഷൈനി ഷാജു എന്നിവരേ തിരഞ്ഞെടുത്തു. ഫസ്റ്റ് വൈസ് പ്രസിഡന്റ്: സരിത ജൈസൺ, സെക്കന്റ് വൈസ് പ്രസിഡന്റ് : വാസന്തി ചന്ദ്രൻ, തേർഡ് വൈസ് പ്രസിഡന്റ് : ഫെക്‌സിബ സുനിൽ, ജോയിന്റ് സെക്രട്ടറി : സൗമ്യ സംഗീത്, മെമ്പർഷിപ്പ് ഡയറക്ടർ : ഷീബ ജോസ് അറക്കൽ, ട്വിസ്റ്റർ : രഞ്ജി

റോട്ടറി ക്ലബ്ബിന്റെ മികച്ച സേവനത്തിനുള്ള വൊക്കേഷണൽ അവാർഡ് എക്‌സൈസ് ഇൻസ്‌പെക്ടർ എം ഓ വിനോദിന്

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച സേവനത്തിനുള്ള വൊക്കേഷണൽ അവാർഡ് എക്‌സൈസ് ഇൻസ്‌പെക്ടർ എം ഓ വിനോദിന് അസിസ്റ്റന്റ് ഗവർണർ ടി ജി സച്ചിത്ത് നൽകി. റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ  ടി ജി സച്ചിത്ത്, പ്രസിഡന്റ് പോൾസൺ മൈക്കിൾ, എം ഓ വിനോദ്, സെക്രട്ടറി പ്രവീൺ തിരുപതി എന്നിവർ സംസാരിച്ചു.

കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നവീകരിച്ച ഓപ്പറേഷൻ തിയേറ്ററും ആധുനിക ലബോറട്ടറിയും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതുതായി പണിതീർത്ത വാർഡിന്റെയും, നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ശീതികരിച്ച ഫാർമസി, ഫീഡിങ് റൂം, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ രണ്ടാം ഘട്ടത്തിന്റെ ഉദ്‌ഘാടനവും ആധുനിക ലബോറട്ടറി ശിലാസ്ഥാപനവും ആഗസ്റ്റ് 1ന് പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എം എൽ എ നിർവ്വഹിക്കും . ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്‌കുമാർ

തരിശുരഹിത പഞ്ചായത്ത് – മുരിയാട് കൊള്ളി കൃഷിയുടെ വിളവെടുപ്പ്

മുരിയാട് : തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം വെച്ച് തൊഴിലുറപ്പു തൊഴിലാളികളും കുടുംബശ്രീയും ചേർന്ന് മുരിയാട് ഗ്രാമപഞ്ചായത്തിൽ നടത്തിയ കൊള്ളി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ നിർവഹിച്ചു. വാർഡ് മെമ്പർമാരായ വത്സൻ, മോളി ജേക്കബ്, അസിസ്റ്റന്റ് സെക്രട്ടറി ശാലിനി, കുടുംബശ്രീ ചെയർപേഴ്സൻ ഷീജ മോഹനൻ വാർഡ് കൺവീനർ പി ആർ ബാലൻ , രേഷ്മ ടി എൻ , മോഹനൻ എന്നിവർ സംസാരിച്ചു.

Top