നഗരഹൃദയത്തിൽ മാലിന്യം കുന്നുകൂടുന്നത് മൂലം തെരുവ് നായശല്യം രൂക്ഷം

ഇരിങ്ങാലക്കുട : ബസ്‌സ്റ്റാൻഡിനും ടൌൺ ഹാളിനും സമീപമുള്ള റോഡുകളിൽ മാലിന്യം കുന്നുകൂടുന്നത് മൂലം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് പട്ടാപകൽ പോലും കാൽനടക്കാർ സുരക്ഷിതരല്ല. സമീപത്തെ ഫാസ്റ്റ് ഫുഡ് കടകളിൽനിന്നും നിന്നും മത്സ്യക്കടകളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ തോന്നിയയിടങ്ങളില്‍ പുറന്തള്ളുന്നതാണ് തെരുവ് നായകള്‍ ഇത്രമാത്രം വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ചെറുവിരല്‍ പോലും അനക്കുന്നില്ല . രാപ്പകല്‍

കെ.കരുണാകരന്‍ ജന്മശതാബ്ദി അനുസ്മരണം

കോണത്തുകുന്ന്‍ : കെ.കരുണാകരന്‍ ജന്മശതാബ്ദി അനുസ്മരണ സമ്മേളനവും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കലും നടന്നു. ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. അനുസ്മരണ സമ്മേളനം ഡി.സി.സി. വൈസ് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണവേദി ജില്ലാ പ്രസിഡന്റ് ഗഫൂര്‍ മുളംപറമ്പില്‍ അധ്യക്ഷനായി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബ്ലോക്ക് പ്രസിഡന്റ് കെ.ഐ.നജീബ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ര്‍മ്മല്‍.സി.പത്താടന്‍, അനില്‍ മാന്തുരുത്തി, ഒ.ജെ.ജെനീഷ്, ധര്‍മ്മജന്‍ വില്ലാടത്ത്, അയൂബ് കരൂപ്പടന്ന, ഇ.കെ.ജോബി,

“വര്‍ഗീയതയും മതതീവ്രവാദവും” സെമിനാര്‍ നടത്തി

വെള്ളാങ്ങല്ലൂര്‍ : കെ.പി.സി.സി. ന്യൂനപക്ഷ വിഭാഗം കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ "വര്‍ഗീയതയും മതതീവ്രവാദവും" എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ന്യൂന പക്ഷവിഭാഗം ജില്ലാ ചെയര്‍മാന്‍ നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്‍മാന്‍ ജോയ് കോലങ്കണ്ണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ഐ. നജീബ്, അയൂബ് കരൂപ്പടന്ന, നസീമ നാസര്‍, വി.എ.നദീര്‍, പി.കെ.നൗഷാദ്, സി.കെ.റാഫി, ആലിസ് തോമസ്‌, റസിയ അബു തുടങ്ങിയവര്‍

സ്ഥലമെടുപ്പ് ഓഫീസുകളില്‍ കരാര്‍നിയമനം നടത്തുന്നതിനെതിരേ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ധര്‍ണ്ണയും നടത്തി

ഇരിങ്ങാലക്കുട : റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ഥലമെടുപ്പ് ഓഫീസുകളില്‍ കരാര്‍നിയമനം നടത്തുന്നതിനെതിരേ ഇരിങ്ങാലക്കുട ആര്‍.ഡി.ഒ ഓഫീസിനുമുമ്പില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. പുതുതായി രൂപീകരിക്കുന്ന സ്ഥലമെടുപ്പ് ഓഫീസുകളിലൊന്നും ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നില്ലെന്നും ഗസറ്റഡ്,ക്ലറിക്കല്‍ തസ്തികകള്‍ നാമമാത്രമായി സൃഷ്ടിച്ച് കരാര്‍ജോലി സമ്പ്രദായം വ്യാപകമാക്കാനുള്ള ശ്രമം തൊഴില്‍രഹിതരോടുള്ള വെല്ലുവിളിയാണെന്നും സ്റ്റാഫ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. താഴെത്തട്ടിലുള്ള തസ്തികകള്‍ നിര്‍ത്തലാക്കണമെന്നും സ്ഥിരം ജോലിസമ്പ്രദായം അവസാനിപ്പി ക്കണമെന്നുമുള്ള

Top