കുപ്പി കഴുത്തിനു കാരണമാക്കി ജനത്തെ വെല്ലുവിളിച്ചു പണിത കെട്ടിടം പൊളിക്കില്ല- പകരം രണ്ടര മീറ്റർ വിട്ടുതരാൻ തയാറാണെന്ന സ്ഥലം ഉടമയുടെ ഔദാര്യം ഭൂരിപക്ഷ തീരുമാനത്തോടെ കൗൺസിൽ സ്വീകരിച്ചു, മുഴുവൻ സ്ഥലവും ഏറ്റെടുക്കണമെന്ന് എൽ ഡി എഫ്

ഇരിങ്ങാലക്കുട : നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബൈപാസ് റോഡിന്‍റെ ഏക തടസ്സമായി നിൽക്കുന്ന കുപ്പികഴുത്തിനു സമീപത്തെ സ്ഥലവും പണിതുകൊണ്ടിരിക്കുന്ന കെട്ടിടവും ഇരു വശത്തെ സ്ഥലവും നിയമപ്രശ്നമായി തുടരുന്നതിനിടയിൽ ഹൈകോടതിയുടെ തീരുമാനപ്രകാരം നടക്കുന്ന മധ്യസ്ഥ ചർച്ചയിൽ നഗരസഭയുടെ അഭിപ്രായം അറിയിക്കുവാനായി ശനിയാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ ബെപാസ്സ്‌ കുപ്പി കഴുത്ത് മാറ്റാൻ തന്റെ കെട്ടിടത്തിന്റെ നിലവിലെ പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ തൂണുകളിൽ നിന്നും ഒന്നര മീറ്റർ വിട്ടു രണ്ടര മീറ്റർ വിട്ടുതരാൻ

ഓൺലൈൻ തട്ടിപ്പു നടത്തുന്ന സിനിമാ സംഗീത സംവിധായകനും സുഹൃത്തും പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട : കോണത്തുകുന്നു സ്വദേശി ശ്യാം സുനിൽ എന്നയാളുടെ പക്കൽ നിന്നും 25000 രൂപ വിലവരുന്ന സ്മാർട്ട് ഫോൺ തട്ടിയെടുത്ത കേസിൽ പെരിങ്ങോട്ടുകര പനോലി വീട്ടിൽ ഷിനു (36) ഏങ്ങണ്ടിയൂർ പുതുവട പറമ്പിൽ സജീവ് നവകം (45) എന്നിവരെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാറും സംഘവും മൂന്നുപിടിക കാള മുറിയിൽ നിന്നും അറസ്റ്റു ചെയ്തു. കോണത്തുകുന്ന് സ്വദേശിയായ യുവാവ് OLX വഴി വില്പനക്ക് വേണ്ടി പരസ്യം ചെയ്തിരുന്ന

ഡോക്ടർമാർ സൂചനാ പണിമുടക്ക് നടത്തി

ഇരിങ്ങാലക്കുട : നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ നടപ്പാക്കുന്നതിനെതിരെ മോഡേൺ മെഡിസിൻ ഡോക്ടർമാർ അഖിലേന്ത്യ തലത്തിൽ ഐ എം എ യുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ശനിയാഴ്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സൂചനാ പണിമുടക്ക് നടത്തി. ആധുനിക വൈദ്യ ശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നതിന് എം ബി ബി എസ് പാസായിരിക്കണം എന്ന നിബദ്ധന എടുത്തു കളയുന്നതിനെതിരെയും ആയൂർവ്വേദം ഹോമിയോപ്പതി യുനാനി എന്നി വൈദ്യ

ഇന്നസെന്റ് എം പി യുടെ വസതിയിലേക്ക് ആം ആദ്മിയുടെ പ്രതിഷേധ മാർച്ച് – മതത്തിന്റെയോ വിശ്വാസത്തിന്റെയോ സൗഹൃദത്തിന്റെയോ പേരിൽ ആളുകൾ ജയിച്ചു പോരുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശാപം : സി ആർ നീലകണ്ഠൻ

ഇരിങ്ങാലക്കുട : രാഷ്ട്രീയേതരമായ നയപരമല്ലാത്ത ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ സൗഹൃദത്തിന്റെയോ പേരിൽ ആളുകൾ ജയിച്ചു പോരുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു ശാപമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ പറഞ്ഞു. തീരദേശ മേഖലയിൽ മഴ കെടുതിമൂലം ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ചാലക്കുടി എം പി ഇന്നസെന്റ് കൊടുങ്ങല്ലൂർ, കൈപ്പമംഗലം പ്രദേശങ്ങൾ സന്ദർശിക്കുകയോ, ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഇരിങ്ങാലക്കുടയിലെ വസതിയിലേക്ക് ആം ആദ്മി പാർട്ടിയുടെ

വ്യാപാര സ്ഥാപനങ്ങൾ കാന ഉയർത്തികെട്ടിയതു മൂലം തകർന്ന റോഡ് നഗരസഭ ആറ് ലക്ഷം ചിലവാക്കി അറ്റകുറ്റപണികൾ നടത്തുന്നു

ഇരിങ്ങാലക്കുട : എ കെ പി- ബസ്റ്റാന്റ് റോഡിൽ സണ്ണി സിൽക്‌സിനും നവരത്ന സൂപ്പർ മാർക്കറ്റിനു മുന്നിൽ വ്യാപാര സ്ഥാപനങ്ങൾ കാന ഉയർത്തികെട്ടിയതു മൂലം വെള്ളക്കെട്ടിനാൽ തകർന്ന റോഡ് നഗരസഭ സ്വന്തം ചിലവിൽ ആറ് ലക്ഷം മുടക്കി അറ്റകുറ്റപണികൾ ആരംഭിച്ചു. റോഡ് പി.ഡബ്ല്യു.ഡിയുടെ ആണെന്നും അറ്റകുറ്റപണികൾ നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞിരുന്നു. എന്നാൽ ഈ റോഡ് തങ്ങളുടേതല്ലെന്നു പൊതുമരാമത്ത് വകുപ്പ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.

ജെ സി ഐ ഇരിങ്ങാലക്കുടയുടെ ‘എ ബെറ്റർ വേൾഡ്’ പദ്ധതി ആയിരം വിദ്യാലയങ്ങളിലേക്ക്

ഇരിങ്ങാലക്കുട : ജെ സി ഐ ഇരിങ്ങാലക്കുടയിൽ 2015ൽ ആരംഭിച്ച 'എ ബെറ്റർ വേൾഡ്' പദ്ധതി ഈ വർഷം കേരളത്തിലെ ആയിരം വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നു. മനുഷ്യരിൽ നല്ല മനോഭാവം വളർത്തിയെടുത്ത് നല്ലൊരു ലോകം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പദ്ധതിയുടെ സോൺതലത്തിലുള്ള ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘടനം ജൂലൈ 31 ചൊവ്വാഴ്ച്ച 2 മണിക്ക് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ

സംസ്കാര സാഹിതി കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : സംസ്കാര സാഹിതി നിയോജകമണ്ഡലം കൺവെൻഷൻ ഡി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ എ സി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംഘപരിവാർ നടത്തുന്ന സാംസ്‌കാരിക ഫാസിസം നമ്മുടെ രാജ്യത്തിന്റെ മതേതരത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് തത്തംപിള്ളി, ഹരി ഇരിങ്ങാലക്കുട, പഞ്ചായത്ത് മെമ്പർ സി എം ഉണ്ണികൃഷ്‌ണൻ, കെ ശിവരാമൻ നായർ, വിജയൻ ചിറ്റേത്ത് എന്നിവർ

Top