ദുരിതാശ്വാസ ക്യാമ്പുകൾ സി.എൻ ജയദേവൻ എംപി സന്ദർശിച്ചു

കാറളം : മുകുന്ദപുരം താലൂക്കിലെ വെള്ളപ്പൊക്കത്തിൻ്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവപ്പെട്ടതും താലൂക്കിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ കാറളം എ എൽ പി സ്കൂളിൽ കഴിയുന്ന കുടുബങ്ങളെയും തേജസ്സ് അംഗനവാടിയിൽ കഴിയുന്ന പാടത്ത്പറമ്പിൽ സുനിലിനെയും കുടുബത്തേയും സി.എൻ ജയദേവൻ എംപി സന്ദർശിച്ച് സ്ഥിതിവിവരങ്ങളും ആരാഞ്ഞു. കേരളത്തിലെ കാലവർഷക്കെടുതി പാർലമെൻ്റിൽ എംപി മാർ ശ്രദ്ധയിൽപ്പെടുത്തി. ക്യാമ്പുകളിലെ ദുരിതബാധിതർ ചൂണ്ടികാണിച്ച വിഷയങ്ങൾ കളക്ടർ ഉൾപ്പെടെയുള്ള ഡിഡിസി യോഗത്തിൽ അവതരിപ്പിക്കുമെന്നും എംപി പറഞ്ഞു.

കാലവർഷക്കെടുതിയിൽ പെട്ടവർക്ക് സഹായവുമായി താണിശ്ശേരി വിമല സ്കൂളിലെ വിദ്യാർഥികൾ

കാറളം : കാലവർഷക്കെടുതിയിൽ ഉഴലുന്ന കാറളം പഞ്ചായത്തിലെ ആളുകൾക്കാണ് താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ സഹായഹസ്തം നീട്ടിയത്. കാറളം എ എൽ പി സ്കൂളിൽ കഴിയുന്ന ഏകദേശം അറുപതോളം കുടുംബങ്ങൾക്ക് അരിവിതരണം നടത്തി. അവർ അനുഭവിച്ച യാതനകൾ പഞ്ചായത്തു പ്രസിഡന്റ് കെ എസ്‌ ബാബു കുട്ടികളുമായി പങ്കുവെച്ചു. വാർഡ് മെമ്പർ സീ ഡി ഫ്രാൻസിസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി, അധ്യാപക പ്രതിനിധി ടെസ്സി ആന്റണി, സ്കൂൾ മാനേജർ

മന്ത്രവാദത്തിന്റെ മറവിൽ സ്ത്രീകളെ ശല്യംചെയ്തിരുന്ന ആളെ പോലീസ് പിടികൂടി

  കാട്ടൂർ : മന്ത്രവാദത്തിന്റെ മറവിൽ രണ്ടാം ഭാര്യയിലുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ മന്ത്രവാദിയായ പിതാവിനെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലഴി കുറ്റൂക്കാരൻ ദാസൻ (58) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ അരികിൽ വരുന്ന പല സ്ത്രികളേയും ഇയാൾ ലൈംഗികമായി ഉപയോഗിക്കുകയും ദോഷപരിഹാര പൂജയ്ക്കും മറ്റുമായി ഭീമമായ തുകയാണ് ടിയാൻ ഈടാക്കുന്നത്. കൂടുതൽ ആളുകൾ പരാതിയുമായി വരാൻ സാദ്ധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. തന്റെ അടുത്ത് വരുന്ന വിശ്വാസികളായ സ്ത്രീകളെ,

ഭൂവനേശ്വരി വിദ്യാനികേതൻ സ്കൂളിൽ ഗുരുപൂർണ്ണിമദിനത്തിൽ ഗുരുപൂജ ആചരിച്ചു

ഇരിങ്ങാലക്കുട : ഭൂവനേശ്വരി വിദ്യാനികേതൻ സ്കൂളിൽ ഗുരുപൂർണ്ണിമദിനത്തിൽ ഗുരുപൂജ ആചരിച്ചു. വിദ്യാലയ സമിതി, മാതൃസമിതി അംഗംങ്ങൾ പങ്കെടുത്തു. വടക്കുംകര ഗവൺമെന്റ് എൽ പി സ്കൂളിൽ റിട്ടയേർഡ് പ്രധാന അദ്ധ്യാപിക പത്മജ ടീച്ചർ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും മാതൃസമിതി, വിദ്യാലയ സമിതി അംഗങ്ങളും ടീച്ചറെ പാദപൂജ ചെയ്ത് ആദരിച്ചു. തുടർന്ന് ടീച്ചർ വിദ്യാർത്ഥികൾക്ക് ഗുരുപൂജ സന്ദേശം നൽകി. ഡോ. പ്രിയ ആയൂർവേദ വിധി പ്രകാരമുള്ള ചീകിത്സാരീതികളേക്കുറിച്ചും അതിന്റെ ഗുണങ്ങളേക്കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും

കടുപ്പശ്ശേരി ജി യു പി സ്കൂളിൽ ജന്തുക്ഷേമ ക്ലബും മുട്ട കോഴി വിതരണവും

തൊമ്മാന : കടുപ്പശ്ശേരി ജി യു പി സ്കൂളിൽ കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജന്തുക്ഷേമ ക്ലബ് ഉദ്‌ഘാടനവും, മുട്ട കോഴി വിതരണം നടന്നു. ഇരിങ്ങാലക്കുട എം എൽ എ കെ.യു. അരുണൻ മാസ്റ്റർ ഉദ്‌ഘാടനം നിർവ്വഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശിതീകരണം വെറ്ററിനറി സർജൻ ഡോ.കെ.വി ഷിബു നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.എ.പ്രകാശൻ, ടി.എസ്.സുരേഷ്, ലാലു വട്ടപറമ്പിൽ. പി.ടി.എ.പ്രസിഡന്റ്

വയോജന ക്ലബ്‌ രൂപീകരണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 37-ാം വാർഡിൽ 60 വയസിനു മുകളിലുള്ളവരെ സംഘടിപ്പിച്ച് വയോജന ക്ലബ്‌ രൂപീകരണം നടത്തി. വാർഡ് കൗൺസിലർ അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആന്റോ ഏ ജെ ക്ലാസ്സ്‌ എടുത്തു. അവയവദാനത്തെക്കുറിച്ചറിഞ്ഞ അംഗങ്ങൾ നേത്രദാനത്തിനു സമ്മതപത്രം നൽകാൻ തയ്യാറായി മുന്നോട്ടു വന്നു. വയോജന ക്ലബ്‌ പ്രസിഡന്റായി ടി കെ ഗംഗാധരൻ, സെക്രട്ടറിയായി

ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലേക്കുള്ള എയർ കണ്ടിഷണറുകളുടെ വിതരണോദ്‌ഘാടനം

ഇരിങ്ങാലക്കുട : ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കണ്ടറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ക്ലാസ് മുറികൾ പൂർണ്ണമായും ശീതികരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് നൽകുന്ന 2 ടണ്ണിന്‍റെ 2 എയർ കണ്ടിഷണറുകളുടെ വിതരണോദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് എം എസ് കൃഷ്‌ണകുമാർ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുടയുടെ വികസന മുന്നേറ്റത്തിൽ സർവ്വീസ്

വല്ലക്കുന്ന് വിശുദ്ധ അൽഫോൻസ ദേവാലയത്തിലെ ഊട്ടുതിരുനാൾ 28 ന് – ഒരുക്കങ്ങൾ പൂർത്തിയായി

വല്ലക്കുന്ന് : ജൂലൈ 28 ശനിയാഴ്ച്ച വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സ ദൈവാലയത്തിൽ നടക്കുന്ന  ഊട്ടു തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 28 ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകീട്ട് 6 മണി വരെയാണ് നേര്‍ച്ചഊട്ട്. നേര്‍ച്ച ഊട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ക്കും, രോഗികള്‍ക്കും, കൈകുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ജൂലൈ 28 ശനിയാഴ്ച 12 മണി മുതല്‍ 3 മണി വരെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ കുഞ്ഞുങ്ങളെ അടിമ വെയ്ക്കലിനും, ചോറൂണിനും,

Top