ബംഗാളി ചിത്രമായ ‘ശബ്ദോ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 27 ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച ചിത്രത്തിനും ഓഡിയോഗ്രഫിയ്ക്കുള്ള ദേശീയ അവാർഡുകൾ നേടിയ ബംഗാളി ചിത്രമായ 'ശബ്ദോ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 27 ന് സ്ക്രീൻ ചെയ്യും. കൗശിക്ക് ഗാംഗുലി രചനയും സംവിധാനവും നിർവഹിച്ച ചിത്രം സിനിമകളിൽ ആവശ്യമായി വരുന്ന പശ്ചാത്തല ശബ്ദങ്ങൾക്ക് രൂപം നല്കുന്ന താരക് ദത്തിന്റെ കഥയാണ് പറയുന്നത്. ശബ്ദങ്ങളെ മാത്രം ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇയാൾ ശബ്ദങ്ങളുടെ ലോകത്ത് അകപ്പെടുന്നതോടെ, കുടുംബ ജീവിതത്തിന്റെ തന്നെ താളം തെറ്റുന്നു.ഭാര്യ

കൃഷിഭവനിൽ നിന്നും സൗജന്യമായി പച്ചക്കറി തൈകൾ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിന് മുൻവശത്തുള്ള ഇരിങ്ങാലക്കുട കൃഷിഭവൻ ഓഫീസിൽ പാവൽ, പടവലം, തക്കാളി, കുമ്പളം, പയർ, മുളക് തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് കൃഷിഭവനിൽ രേഖകളുമായി എത്തിയാൽ സൗജന്യമായി ഇവ ലഭിക്കുന്നതാണ്

ഗവൺമെന്‍റ് ഗേൾസ് ഹൈസ്ക്കൂളിൽ കേന്ദ്ര ഗവൺമെന്‍റ് പദ്ധതിയായ ഋതുവിന് തുടക്കമായി

ഇരിങ്ങാലക്കുട : ഗവൺമെന്‍റ് ഗേൾസ് ഹൈസ്ക്കൂളിൽ കേന്ദ്ര ഗവൺമെന്‍റ് പദ്ധതിയായ ഋതുവിന് തുടക്കമായി ഒരു വർഷം തുടർച്ചയായി ആയൂർവേദ ഡോക്ടർമാർ 5-ാം ക്ലാസ്സ് മുതൽ പ്ളസ് ടു വരെയുള്ള കുട്ടികളെ പരിശോധിച്ച് ആവശ്യമുളള മരുന്നുകളും മറ്റ് കാര്യങ്ങളും ചെയ്ത് കൊടുക്കുന്ന പദ്ധതിയാണിത്. ആയൂർവേദ ഡോക്ടർമാരായ നിമ്യ,ബീന എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ രക്ഷിതാക്കൾ സന്നിഹിതരായിരുന്നു. പ്യാരിജ എം. ,ടി.വി.രമണി എന്നിവർ സംസാരിച്ചു

Top