സി.ആര്‍. കേശവന്‍ വൈദ്യര്‍ സ്മാരക സംസ്ഥാനതല ശ്രീനാരായണ പ്രശ്നോത്തരി മത്സരം

ഇരിങ്ങാലക്കുട : എസ് എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് വര്‍ഷം തോറും നടത്തി വരുന്ന സി.ആര്‍. കേശവന്‍ വൈദ്യര്‍ സ്മാരക ശ്രീനാരായണ ജയന്തി സാഹിത്യ മത്സരങ്ങളുടെ ഭാഗമായി സംസ്ഥാനതല ക്വിസ് മത്സരം നടത്തുന്നു. 2018 ആഗസ്റ്റ് 21 ശനിയാഴ്ച ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹാളിലാണ് മത്സരം നടക്കുക. ഗുരുദേവന്റെ ജീവിതം, ദര്‍ശനങ്ങള്‍, കൃതികള്‍ എന്നിവയെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, ടി ടി ഐ വിഭാഗങ്ങള്‍ക്ക്

ഫ്ലക്സിന് പകരം തെങ്ങോല

മുരിയാട് : സംസ്ഥാന മൃഗസംരക്ഷണ വകുപ്പുമായി കൈകോർത്ത് മുരിയാട് സ്കൂളിൽ തുടങ്ങിയ പൗൾട്രി ക്ലബ്ബിന്‍റെ ഉദ്ഘാടന വേദിയിൽ ഫ്ലക്സിന് പകരം മെടഞ്ഞ തെങ്ങോലയിൽ എഴുതി വിദ്യാർത്ഥികൾ ശ്രദ്ധയാകർഷിച്ചു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യമാണ് കുട്ടികളെ ഇതിന് പ്രേരിപ്പിച്ചത്

സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ സംസ്‌കൃത അധ്യാപികയായ എം.ആര്‍. സ്വയംപ്രഭ എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നിന്ന് വിരമിച്ചു

ഇരിങ്ങാലക്കുട : ഇരുപത്തിയേഴ് വര്‍ഷത്തെ സേവനത്തിനുശേഷം ഇരിങ്ങാലക്കുട എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ സംസ്‌കൃത അധ്യാപികയായ എം.ആര്‍. സ്വയംപ്രഭ വിരമിച്ചു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍, പ്ലസ്ടു സംസ്‌കൃത പാഠപുസ്തക കമ്മിറ്റിയംഗം എന്നിങ്ങനെ വിവിധ മേഖലകളില്‍ സ്വയംപ്രഭ ടീച്ചര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

5 ഏക്കർ തരിശു നിലത്തിൽ കൃഷിയിറക്കി

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്ത് 4-ാംവാർഡ് ആനത്തടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റിന്റെ ഭാഗമായിട്ടുള്ള കീർത്തി ജെ എൽ ജി ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ കളപുരക്കുന്നിൽ 5 ഏക്കർ തരിശുഭൂമിയിൽ നെൽകൃഷി ഇറക്കി. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ ഞാറ് നടീൽ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസൻ, ആളൂർ കൃഷി ഓഫീസർ മുഹമ്മദ് ഹാരിസ്, വാർഡ് മെമ്പർ നീതു മണിക്കുട്ടൻ, ജെ എൽ ജി പ്രസിഡന്‍റ്

ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂളിൽ രണ്ട് ക്ലാസ് റൂമുകൾ കൂടി ശീതികരിക്കുന്നു

ഇരിങ്ങാലക്കുട : ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കണ്ടറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ട് ക്ലാസ് റൂമുകൾ കൂടി ശീതികരിക്കുന്നതിന് ഇരിങ്ങാലക്കുട സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് നൽകുന്ന എയർ കണ്ടിഷണറുകളുടെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് എം എസ് കൃഷ്‌ണകുമാർ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നിർവ്വഹിക്കും. ഇതോടുകൂടി 5 , 6 , 10 എന്നി ക്ലാസ് മുറികൾ മുഴുവൻ ശീതികരിക്കപ്പെട്ടു കഴിഞ്ഞു. 2 ടണ്ണിന്‍റെ 2

കച്ചേരിപ്പറമ്പിൽ കോടതി കെട്ടിടത്തിൽ സ്റ്റാമ്പ് വെന്റർ വിട്ടു നൽകാതെ കൈവശം വച്ചിരുന്ന സ്ഥലം കൂടൽമാണിക്യം ദേവസ്വം ഏറ്റെടുത്തു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്‍റെ അധീനതയിലുള്ള കച്ചേരിപ്പറമ്പിലെ കോടതി സ്ഥിതി ചെയുന്ന പ്രധാന കെട്ടിടത്തിലെ സ്റ്റാമ്പ് വെന്റർ കൈവശം വച്ചിരുന്ന സ്ഥലം ലേല നടപടികൾക്ക് ശേഷവും വിട്ടു കൊടുക്കാത്തതിനെ തുടർന്ന് കൂടൽമാണിക്യം ദേവസ്വം ഏറ്റെടുത്തു. കോടതിയും ബന്ധപ്പെട്ട ഓഫീസുകളും പ്രവർത്തിക്കുന്ന മുറികൾ കഴിച്ചുള്ള കെട്ടിടമുറികൾ ജൂൺ 18-ാം തിയ്യതി വാടകക്കാർക്ക് ദേവസ്വം പരസ്യലേലം ചെയ്തു നൽകിയിരുന്നു. വെന്റർ കൈവശം വച്ചിരുന്ന മുറി ലേലത്തിനെടുത്ത ആൾക്ക് ജൂലൈ 18-ാം തിയ്യതി ദേവസ്വം

നാലമ്പല സ്റ്റാളുകളിൽ നിന്ന് പഴകിയ ഭക്ഷണ വസ്തുക്കൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ നാലമ്പല സ്റ്റാളുകളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ലേബൽ ഇല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഇവിടെ വിൽപ്പന നടത്തുന്നവർക്ക് ലൈസൻസോ, ഹെൽത്ത് കാർഡോ ഇല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ വിൽപ്പന സ്റ്റാളിന്‍റെ ചുമതലയുള്ളയാൾ മുങ്ങുകയും ചെയ്തു. ആരോഗ്യ വകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനിൽകുമാർ എം, രതീഷ് എൻ ആർ എന്നിവരാണ് പരിശോധന നടത്തി ഡി എം ഒ ക്ക് റിപ്പോർട്ട് നൽകിയത്

Top