മുരിയാട് എ എൽ പി & യു പി സ്കൂളിൽ പൗൾടി ക്ലബ്ബ് തുടങ്ങി

മുരിയാട് : സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ വിവിധ സ്കൂളിലായി സ്കൂൾ പൗൾടി ക്ലബ്ബ് രൂപീകരിച്ച് മുട്ടക്കോഴി വളർത്തൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുരിയാട് എ എൽ പി & യു പി സ്കൂളിൽ പൗൾടി ക്ലബ്ബ് തുടങ്ങി. കുട്ടികളെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകർഷിക്കുക, അവരിൽ സമ്പാദ്യ ശീലം വളർത്തുക, പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്ക് പുറകിലുള്ളത്. ഇതിന്റെ ഭാഗമായി മുരിയാട് എ എൽ പി

ആവർത്തന ചിലവുകുറയ്ക്കാൻ കൊട്ടിലായ്ക്കൽ പറമ്പിലൂടെ സ്ഥിരം റോഡ് എന്ന ആശയവുമായി കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : നാലമ്പല കാലത്ത് തെക്കേനട റോഡ് ഗതാഗതം മൂലം കേടാവുന്നതും കൊട്ടിലായ്ക്കൽ പറമ്പിൽ വർഷം തോറും നാലമ്പല കാലത്ത് ലക്ഷങ്ങൾ ചിലവഴിച്ച് താത്കാലിക റോഡ് ഉണ്ടാക്കുന്നതിനും പരിഹാരമായി കൊട്ടിലായ്ക്കൽ പറമ്പിലൂടെ ഭാവി വികസനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിലും സഹായകരമാകുന്ന രീതിയിലും സ്ഥിരം ഒരു റോഡ് നിർമ്മിക്കുന്നതിനെക്കുറിച്ച്  ആലോചിക്കുന്നതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. ഈ വർഷം നാലമ്പല കാലത്ത് താത്കാലിക റോഡ് നിർമ്മിക്കാൻ ഇത് വരെ 134

ടൗൺ ഹാളിൽ ഹാൻഡ്‌ലൂം , ഹാന്റിക്രാഫ്റ്റ് പ്രദർശനം തുടരുന്നു

ഇരിങ്ങാലക്കുട : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത ഹാൻഡ്‌ലൂം വസ്ത്രങ്ങളുടെയും ഹാന്റിക്രാഫ്ട് വസ്തുക്കളുടെയും വില്പനയും പ്രദർശനവും ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ കല സിൽക്ക് വസ്ത്രോത്സവിൽ തുടരുന്നു. തിരഞ്ഞെടുത്ത വസ്ത്രങ്ങൾക്ക് 65 % ഡിസ്‌കൗണ്ടും ഇവിടെ നൽകുന്നുണ്ട്. വില്പനസമയം രാവിലെ 10 മുതൽ രാത്രി 9 മണിവരെ. സാരീസ്, എത്നിക്ക് വെയർ, ഹോം ലിനൻ, രാജസ്ഥാൻ ബെഡ് ഷീറ്റുകൾ, കുഷ്യൻ കവറുകൾ, ലക്‌നൗ കുർത്തികൾ, ഡ്രസ്സ് മെറ്റീരിയലുകൾ, ഡോർ കർട്ടൻ, ജയ്പൂരി

ലിസ്യു ഐ ടി ഇ യിൽ അദ്ധ്യാപകരക്ഷാകര്‍ത്തൃയോഗം

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ ലിസ്യു ഐ ടി ഇ യിൽ 2018 -19 അധ്യയന വർഷത്തെ പി ടി എ ജനറൽബോഡി യോഗം ഇരിങ്ങാലക്കുട രൂപത ചാൻസലർ ഡോ. നിവിൻ ആട്ടോക്കാരൻ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം ഒ വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ബഹുമുഖ ബുദ്ധിയെക്കുറിച്ച് മൂന്നാം സെമസ്റ്റർ അധ്യാപകവിദ്യാർത്ഥികൾ തയ്യാറാക്കിയ 'മാജിക് ഓഫ് മൈൻഡ്' എന്ന പതിപ്പ് പ്രകാശനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ സി.

മഴക്കെടുതിക്ക് ആശ്വാസമായി ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥിനികൾ

ഇരിങ്ങാലക്കുട : മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമായി ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂളിലെ  എൻ എസ് എസ് വിദ്യാർത്ഥിനികൾ. ചേർപ്പ് ചേനം പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ഇരുപത് കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു. എൻ എസ് എസ് ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളും അധ്യാപകരും സമാഹരിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, ഭക്ഷണധാന്യങ്ങൾ, എന്നിവയാണ് ചേനം പ്രദേശവാസികൾക്ക് വിതരണം ചെയ്തത്. പ്രിൻസിപ്പൽ എം പ്യാരിജ, പ്രോഗ്രാം ഓഫീസർ കെ സുജാത,

ക്രൈസ്റ്റ് കോളേജ് ആവിഷ്‌ക്കരിച്ച സ്റ്റുഡന്റ് പോലീസ് സേനാപദ്ധതി ഇന്ത്യയിലെ ആദ്യ പരീക്ഷണം – റിട്ട.അഡീഷണല്‍ എ.ഡി.ജി.പി. പി.വിജയാനന്ദ്

ഇരിങ്ങാലക്കുട : പത്ത് വര്‍ഷം മുമ്പ് കേരള പോലീസിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്റ്റുഡന്റ് പോലീസ് സേന എന്ന പദ്ധതി ഇന്ത്യയില്‍ത്തന്നെ കോളേജ് തലത്തിലുള്ള ആദ്യത്തെ പരീക്ഷണമാണെന്ന് റിട്ട.അഡീഷണല്‍ എ.ഡി.ജി.പി. പി.വിജയാനന്ദ് അഭിപ്രായപ്പെട്ടു. പദ്ധതിയുടെ പത്താംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജില്‍ നടന്ന പോലീസ് ഉദ്യോഗസ്ഥരുടെയും എന്‍.എസ്.എസ്. അംഗങ്ങളുടെയും സംഗമത്തിന് ആശംസകള്‍ അർപ്പിച്ചുകൊണ്ട് ആന്ധ്രപ്രദേശിലെ ഗോദാവരിയില്‍നിന്ന് അയച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഇരിങ്ങാലക്കുടയില്‍

വട്ടവടയിലെ ലൈബ്രറിയിലേക്ക് ഡി വൈ എഫ് ഐ പുസ്തകങ്ങൾ ശേഖരിച്ചു നൽകി

ഇരിങ്ങാലക്കുട : വട്ടവടയിൽ ഒരുക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് ഇരിങ്ങാലക്കുടയിലെ ഡിവൈ.എഫ്.ഐ യൂണിറ്റുകളിൽ നിന്നുള്ള പുസ്തക ശേഖരണം പൂർത്തീകരിച്ച് മേഖലാ കമ്മിറ്റികളിൽ നിന്ന് പുസ്തകങ്ങൾ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആർ.എൽ. ശ്രീലാൽ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത, ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, ബ്ലോക്ക് വൈ. പ്രസിഡണ്ട് ഐ.വി. സജിത്ത് എന്നിവർ പങ്കെടുത്തു.

Top